പുതുക്കിയ നിരക്കുകളില്‍ ആരാണ് മെച്ചം? ജിയോ vs എയര്‍ടെല്‍ vs വൊഡഫോണ്‍
വൊഡഫോണിന്റേയും എയര്‍ടെല്ലിന്റേയും പുതിയ പ്ലാനുകള്‍ നിലവില്‍ വന്നു കഴിഞ്ഞു. എന്നാല്‍ ജിയോയുടെ പ്ലാനുകള്‍ നാളെ മുതലാണ് നിലവില്‍ വരിക...
രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാക്കളായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വൊഡഫോണ്‍ ഐഡിയ എന്നിവ മൊബൈല്‍ നിരക്കുകളില്‍ വര്‍ധന വരുത്തിക്കഴിഞ്ഞു. ഇതില്‍ എയര്‍ടെലിന്റേയും വൊഡഫോണിന്റേയും പുതിയ നിരക്കുകള്‍ നിലവില്‍ വന്നു. ഇതേ പാത പിന്തുടര്‍ന്ന് ജിയോയും നാളെ മുതല്‍ പുതിയ നിരക്ക് ഈടാക്കും.
മൂന്ന് മൊബൈല്‍ സേവനദാതാക്കളുടേയും പ്രധാന പ്ലാനുകളെക്കുറിച്ചറിയാം, കൂട്ടത്തില്‍ അവ തമ്മില്‍ താരതമ്യം ചെയ്ത് മെച്ചമേതെന്ന് തിരിച്ചറിയുകയും ചെയ്യാം.
ജിയോ 129, എയര്‍ടെല്‍ 148, വൊഡഫോണ്‍ 149
മൂന്നിനും 28 ദിവസമാണ് കാലാവധി. ജിയോ പ്ലാനില്‍ 2 ജിബി ഡാറ്റയും 1000 മിനുറ്റ് വരെ മറ്റു നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോളും ലഭിക്കും. എയര്‍ടെല്ലും വൊഡഫോണും 2 ജിബി ഡാറ്റ തന്നെ നല്‍കുന്നുണ്ട്.
ये à¤à¥€ पà¥�ें- ഇനി സൗജന്യനിരക്കില്ല, വൊഡഫോണ്‍ - ഐഡിയക്ക് പിന്നാലെ എയര്‍ടെല്ലും മൊബൈല്‍ നിരക്കുകള്‍ കൂട്ടി
അതേസമയം എയര്‍ടെല്‍ 148ല്‍ 300 പ്രതിദിന എസ്.എം.എസും അനിയന്ത്രിത ഫോണ്‍ കോള്‍ സൗകര്യവുമുണ്ട്. വൊഡഫോണ്‍ 149 പ്ലാനില്‍ ആകെ 300 എസ്.എം.എസാണ് ലഭിക്കുക. 1000 മിനുറ്റ് വരെ മറ്റു നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോളും ലഭിക്കും.
ജിയോ 199, എയര്‍ടെല്‍ 248, വൊഡഫോണ്‍ ഐഡിയ 249
മൂന്ന് പ്ലാനുകളും പ്രതിദിനം 2ജി.ബി ഡാറ്റയാണ് 28 ദിവസത്തെ കാലാവധിയില്‍ നല്‍കുക. ആകെ 56 ജിബി ഡാറ്റ ഉപഭോക്താവിന് പ്ലാനില്‍ ലഭിക്കും. മൂന്ന് പ്ലാനുകളിലും 1000 മിനുറ്റ് മറ്റു നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോളും ലഭിക്കും. മൂന്ന് പ്ലാനുകളിലും വെച്ച് ജിയോയാണ് കുറഞ്ഞ പണത്തിന് സേവനം നല്‍കുന്നത്.
ജിയോ 249, എയര്‍ടെല്‍ 298, വൊഡഫോണ്‍ 299
മൂന്നു കമ്പനികളും 28 ദിവസം കാലാവധിയില്‍ പ്രതിദിനം രണ്ട് ജി.ബി ഡാറ്റയാണ് നല്‍കുന്നത്. ജിയോ 249ല്‍ 1000 മിനുറ്റ് വരെ മറ്റുനെറ്റ്‌വര്‍ക്കുകളിലേക്ക് വിളിക്കാം. മറ്റു രണ്ട് കമ്പനികളും ഇതേ സൗകര്യം നല്‍കുന്നുണ്ട്. കൂട്ടത്തില്‍ എയര്‍ടെല്ലും വൊഡഫോണും പ്രതിദിനം 100 എസ്.എം.എസുകളും നല്‍കുന്നു.
ജിയോ 349, എയര്‍ടെല്‍ 398, വൊഡഫോണ്‍ 399
ഏകദേശം സമാനമായ സേവനങ്ങളാണ് മൂന്ന് കമ്പനികളും വാഗ്ദാനം ചെയ്യുന്നത്. പ്രതിദിനം 3ജി.ബി ഡാറ്റ 28 ദിവസ കാലാവധിയില്‍ ലഭിക്കുന്നു. കൂട്ടത്തില്‍ 1000 മിനുറ്റ് മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് വിളിക്കാനും സാധിക്കും.
ജിയോ 329, വൊഡഫോണ്‍ 379
രണ്ട് കമ്പനികളും 84 ദിവസത്തെ കാലാവധിയില്‍ 6ജിബി ഡാറ്റയാണ് നല്‍കുന്നത്. ജിയോയുടെ പ്ലാനില്‍ 3000 മിനുറ്റ് മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് വിളിക്കാനാകും. പ്രതിദിനം 100 എസ്.എം.എസുകളും ലഭിക്കും. വൊഡഫോണ്‍ പ്ലാനില്‍ മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് സമാനമായി 3000 മിനുറ്റ് തന്നെവിളിക്കാം. പ്രതിദിനം 1000 എസ്.എം.എസുകള്‍ വൊഡഫോണ്‍ നല്‍കുന്നുണ്ട്. ഈ വിഭാഗത്തില്‍ എയര്‍ടെല്ലില്‍ നിലവില്‍ പ്ലാനുകളില്ല.
ये à¤à¥€ पà¥�ें- കൂട്ടിയ മൊബൈല്‍ നിരക്കുകളെക്കുറിച്ച് അറിയേണ്ടതെല്ലാം
ജിയോ 555 എയര്‍ടെല്‍ 598 വൊഡഫോണ്‍ 599
മൂന്നു പ്ലാനുകളും സമാനമായ സേവനങ്ങള്‍ നല്‍കുന്നു. 84 ദിവസം കാലാവധി, പ്രതിദിനം 1.5 ജിബി ഡാറ്റ, 3000 മിനുറ്റ് മറ്റു നെറ്റ്‌വര്‍ക്കിലേക്കുള്ള കോള്‍ എന്നിവയാണ് ഈ പ്ലാനുകളിലൂടെ ലഭിക്കുക.
ജിയോ 599, എയര്‍ടെല്‍ 698, വൊഡഫോണ്‍ 699
മൂന്നിനും 84 ദിവസമാണ് കാലാവധി. മുന്നും 3000 മിനുറ്റ് മറ്റു നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോളും പ്രതിദിനം 2 ജി.ബി ഡാറ്റയും നല്‍കും. എയര്‍ടെല്ലിലും വൊഡഫോണിലും അധികമായി പ്രതിദിനം 100 എസ്.എം.എസുകളും ലഭിക്കും.
ജിയോ 1299, എയര്‍ടെല്‍ 1498, വൊഡഫോണ്‍ 1499
വാര്‍ഷിക പ്ലാനുകളാണിവ. ജിയോ 24 ജി.ബി ഡാറ്റയും 12000 മിനുറ്റ് മറ്റു നെറ്റ്‌വര്‍ക്കുകളിലേക്കുള്ള സംസാരസമയവും നല്‍കുന്നു. എയര്‍ടെല്ലിലും വൊഡഫോണിലും സമാനമായ സൗകര്യത്തിന് പുറമേ 3600 സൗജന്യ എസ്.എം.എസുകള്‍ കൂടി ലഭിക്കും.
ജിയോ 2199, എയര്‍ടെല്‍ 2398
രണ്ടിനും 365 ദിവസമാണ് കാലാവധി. ജിയോയും എയര്‍ടെല്ലും പ്രതിദിനം 1.5 ജിബി ഡാറ്റയും മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് 12000 മിനുറ്റ് സംസാരസമയവും നല്‍കും.
വൊഡഫോണിന്റേയും എയര്‍ടെല്ലിന്റേയും പുതിയ പ്ലാനുകള്‍ നിലവില്‍ വന്നു കഴിഞ്ഞു. എന്നാല്‍ ജിയോയുടെ പ്ലാനുകള്‍ നാളെ മുതലാണ് നിലവില്‍ വരിക.
Adjust Story Font
16