വാട്‌സ്ആപ്പില്‍ നിന്നും കശ്മീരി അക്കൗണ്ടുകള്‍ അപ്രത്യക്ഷമാകുന്നു
പ്രതിഷേധ സൂചകമായി കശ്മീരികള്‍ സ്വയം വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും പിന്‍വാങ്ങുകയാണെന്നുമാണ് പലരും ധരിച്ചത്. എന്നാല്‍...
വാട്‌സ് ആപ്പില്‍ നിന്നും കശ്മീരികളുടെ അക്കൗണ്ടുകള്‍ താനേ അപ്രത്യക്ഷമാകുന്നുവെന്ന് പരാതി. കശ്മീരിലെ ഇന്റര്‍നെറ്റ് ഉപരോധം നാലാം മാസത്തിലേക്ക് കടന്നതോടെയാണ് കശ്മീരിലെ പലരുടേയും വാട്‌സ്ആപ്പ് അക്കൗണ്ടുകളും നഷ്ടമാകുന്നത്. സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഡിലീറ്റ് ആയി പോകുന്നതിന്റെ സ്‌ക്രീന്‍ഷോട്ട് കശ്മീരികള്‍ തന്നെ ട്വിറ്ററിലും മറ്റ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലും വ്യാപകമായി പങ്കുവെക്കുന്നുണ്ട്.
ये à¤à¥€ पà¥�ें- വിക്രം ലാന്‍ഡര്‍ കണ്ടെത്താന്‍ 45 രാത്രികളില്‍ ഉറക്കം കളഞ്ഞ ഇന്ത്യന്‍ ടെക്കി
ഇക്കാര്യം ആദ്യം റിപ്പോര്‍ട്ടു ചെയ്ത ബസ്ഫീഡ് ന്യൂസ് വിശദീകരണത്തിന് വാട്‌സ്ആപ്പുമായി ബന്ധപ്പെട്ടിരുന്നു. 'സുരക്ഷക്കും അനാവശ്യമായി ഡാറ്റ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുമായി 120 ദിവസത്തിലേറെ പ്രവര്‍ത്തനരഹിതമായിരിക്കുന്ന വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ താനേ നീക്കം ചെയ്യാറുണ്ട്. അങ്ങനെ സംഭവിക്കുമ്പോള്‍ ഇത്തരം ഉപയോക്താക്കള്‍ അംഗമായുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും താനേ പുറത്താവുകയും ചെയ്യും' എന്നായിരുന്നു വാട്‌സ്ആപ്പ് വക്താവ് അവരുടെ നയം വിശദീകരിച്ചുകൊണ്ട് പറഞ്ഞത്.
ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചു കഴിയുമ്പോള്‍ വീണ്ടും വാട്‌സ്ആപ്പില്‍ ചേര്‍ന്നതിന് ശേഷം വാട്‌സ്ആപ്പ് ഗ്രൂപുകളില്‍ ഉള്‍പ്പെടുത്തുകയാണ് ഈ പ്രശ്‌നത്തിനുള്ള പരിഹാരമായി വാട്‌സ്ആപ്പ് നിര്‍ദ്ദേശിക്കുന്നത്. അതേസമയം, വാട്‌സ്ആപ്പ് അക്കൗണ്ടുകളിലുണ്ടായിരുന്ന ചിത്രങ്ങളും വീഡിയോകളും അടക്കമുള്ള വിവരങ്ങള്‍ നഷ്ടമാകുമെന്ന കുഴപ്പവും നിലനില്‍ക്കുന്നുണ്ട്.
കശ്മീരില്‍ ഇന്റര്‍നെറ്റ് ബന്ധം പുനഃസ്ഥാപിക്കപ്പെട്ടുവെന്നും പ്രതിഷേധ സൂചകമായി കശ്മീരികള്‍ സ്വയം വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും പിന്‍വാങ്ങുകയാണെന്നുമാണ് പലരും ധരിച്ചത്. എന്നാല്‍, ഇത്തരത്തില്‍ പോയ അക്കൗണ്ടുകള്‍ പിന്നീട് ഇന്‍വൈറ്റ് ഓപ്ഷന്‍ കൂടി ചേര്‍ത്ത് കണ്ടു. സാധാരണ വാട്‌സ്ആപ്പ് ഉപയോഗിക്കാത്ത അക്കൗണ്ടുകളെയാണ് ഇത്തരത്തില്‍ ഇന്‍വൈറ്റ് ഓപ്ഷനോടെ കാണുക. ഇതോടെയാണ് അസ്വാഭാവികമായതെന്തോ നടക്കുന്നതായി പലരും തിരിച്ചറിഞ്ഞത്.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്നാണ് മേഖലയില്‍ ആഗസ്ത് നാലിന് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടത്. കശ്മീരില്‍ ഇപ്പോഴും ഇന്റര്‍നെറ്റ് ബന്ധം സാധാരണ നിലയിലായിട്ടില്ല. കശ്മീലെ അന്തരീക്ഷം സാധാരണനിലയിലെത്തുന്ന മുറക്ക് ഇന്റര്‍നെറ്റ് ബന്ധം പുനഃസ്ഥാപിക്കുമെന്നാണ് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ജി.സി മുര്‍മു പറഞ്ഞിരുന്നത്.
Adjust Story Font
16