Quantcast

മൊബൈല്‍ നിരക്കുകള്‍ ഇനിയും ഉയര്‍ന്നേക്കും

മൊബൈല്‍ കോള്‍ ഡാറ്റ പ്ലാനുകളില്‍ കുറഞ്ഞ നിരക്ക് നിശ്ചയിക്കാനുള്ള ട്രായിയുടെ നീക്കമാണ് വീണ്ടും ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയാകുന്നത്...

MediaOne Logo

Web Desk

  • Published:

    13 Dec 2019 7:58 AM GMT

മൊബൈല്‍ നിരക്കുകള്‍ ഇനിയും ഉയര്‍ന്നേക്കും
X

എയര്‍ടെല്ലും ഐഡിയയും ജിയോയും അടക്കമുള്ള സ്വകാര്യ കമ്പനികള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ വീണ്ടും മൊബൈല്‍ നിരക്കുകളില്‍ വര്‍ധനവിന് സാധ്യത. ഇക്കുറി ടെലികോ നിയന്ത്രണ അതോറിറ്റി(ട്രായ്)യുടെ നിലപാട് മാറ്റമാണ് ഉപയോക്താക്കള്‍ക്ക് ഇരുട്ടടിയാവുന്നത്. മൊബൈല്‍ വഴിയുള്ള കോളുകള്‍ക്കും ഇന്റര്‍നെറ്റ് ഉപയോഗത്തിനും കുറഞ്ഞ നിരക്ക് നിശ്ചയിക്കാന്‍ പോകുന്നുവെന്ന സൂചന ട്രായ് ചെയര്‍മാന്‍ തന്നെ നല്‍കി കഴിഞ്ഞു.

ये भी पà¥�ें- ഉപഭോക്താക്കളെ പിഴിയാന്‍ ടെലികോം കമ്പനികളുടെ മുന്നറിയിപ്പ് മെസേജുകള്‍; ട്രായ് ഇടപെടുന്നു

ഇതുവരെ മൊബൈല്‍ കോള്‍, ഡാറ്റ പ്ലാനുകളില്‍ കുറഞ്ഞ നിരക്ക് നിശ്ചയിക്കില്ലെന്നതായിരുന്നു ട്രായുടെ നിലപാട്. എന്നാല്‍ ഇത് മാറ്റുന്നതോടെ ഉപഭോക്താക്കളെ കമ്പനികള്‍ക്ക് സൗജന്യങ്ങള്‍ പ്രഖ്യാപിച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സാധിക്കാതെ വരും. ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ്മ തന്നെയാണ് നിലപാട് മാറ്റത്തെ കുറിച്ച് സൂചന നല്‍കിയത്.

എയര്‍ടെല്ലും ഐഡിയയും അടക്കമുള്ള വമ്പന്‍ ടെലികോ കമ്പനികള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നതാണ് ട്രായിയെ മാറ്റി ചിന്തിപ്പിക്കുന്നതെന്നാണ് സൂചന. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു നിലപാട് മാറ്റത്തെക്കുറിച്ച് ട്രായ് ചെയര്‍മാന്‍ വ്യക്തമായ സൂചന നല്‍കിയത്.

ये भी पà¥�ें- പുതുക്കിയ നിരക്കുകളില്‍ ആരാണ് മെച്ചം? ജിയോ vs എയര്‍ടെല്‍ vs വൊഡഫോണ്‍

'ഇത് ആദ്യമായാണ് മൊബൈല്‍ കമ്പനികള്‍ കൂട്ടായി സേവനങ്ങള്‍ക്ക് തറവില നിശ്ചയിക്കണമെന്ന ആവശ്യവുമായി വരുന്നത്. നേരത്തെ 2012ല്‍ വിവിധ പ്ലാനുകള്‍ക്ക് തറവില നിശ്ചയിക്കണമെന്ന ആവശ്യം ട്രായ് മുന്നോട്ടുവെച്ചപ്പോള്‍ കമ്പനികള്‍ എതിര്‍ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറി'ആര്‍.എസ് ശര്‍മ്മ പറഞ്ഞു.

നേരത്തെ 2017ലും ടെലികോം കമ്പനികള്‍ തറവില നിശ്ചയിക്കണമെന്ന ആവശ്യവുമായി എത്തിയിരുന്നെങ്കിലും ട്രായ് അത് തള്ളുകയായിരുന്നു. എന്നാല്‍ ഇത്തവണ മൊബൈല്‍ കമ്പനികളുടെ ആവശ്യം ട്രായ് പരിഗണിക്കുകയാണെന്നും ട്രായ് ചെയര്‍മാന്‍ പറഞ്ഞു. ഭാരതി എയര്‍ടെല്‍ മേധാവി സുനില്‍ മിത്തല്‍ അടക്കമുള്ളവര്‍ ടെലികോം സെക്രട്ടറിയില്‍ സമ്മര്‍ദ്ദം ചെലുത്തിയതിനു ശേഷമാണ് ട്രായിയുടെ നിലപാടുമാറ്റമെന്നാണ് സൂചനകള്‍.

TAGS :
Next Story