കേരള പൊലീസിന് ഇനി മലയാളത്തിലും ട്വിറ്റര്‍ അക്കൗണ്ട്
കേരളാ പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഇനി മുതല്‍ ട്വിറ്ററിലൂടെ മലയാളത്തിലും ലഭ്യമാകും. ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഇംഗ്ലീഷില്‍ നിലവിലുള്ള അക്കൗണ്ടിനു പുറമേയാണിത്. ഇതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്കി.
മലയാളത്തില്‍ ട്വീറ്റ് ചെയ്യുന്നതിലൂടെ പൊലീസിന്റെ നല്ല പ്രവര്‍ത്തികള്‍ കൂടുതല്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനും ജനങ്ങളുടെ പ്രതികരണം കൃത്യമായി അറിയുന്നതിനും കഴിയും. ഫോട്ടോ, വീഡിയോ എന്നിവയും ട്വിറ്ററിലൂടെ ലഭ്യമാകും. ട്വിറ്ററിലൂടെ ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഉടന്‍ മറുപടി നല്‍കും. നിലവിലുള്ള വെബ്സൈറ്റ്, ഫേസ്ബുക്ക് സംവിധാനങ്ങള്‍ക്കു പുറമേയാണ് മലയാളത്തില്‍ ട്വിറ്റര്‍ അക്കൗണ്ട് ആരംഭിക്കുന്നത്.
Next Story
Adjust Story Font
16