ഇന്‍റര്‍നെറ്റ് നിയന്ത്രണത്തില്‍ ഇന്ത്യ ഒന്നാമത്
നേരത്തെ ചൈന, ഉത്തര കൊറിയ തുടങ്ങിയ ഏകാധിപത്യ രാജ്യങ്ങളായിരുന്നു ഇന്റര്‍നെറ്റ് നിയന്ത്രണത്തില്‍ മുന്നിലെങ്കില്‍ ഇപ്പോള്‍ അത് ജനാധിപത്യ രാജ്യമായ ഇന്ത്യയായി...
സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്‍റര്‍നെറ്റിനെ നിയന്ത്രിക്കുന്നതില്‍ ഇന്ത്യക്ക് ലോകരാജ്യങ്ങളില്‍ ഒന്നാം സ്ഥാനം. രാഷ്ട്രതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ അടക്കം കഴിഞ്ഞ ദിവസങ്ങളില്‍ പൗരത്വ ഭേദഗതി ബില്‍ പ്രക്ഷോഭത്തെ തുടര്‍ന്ന് ഇന്റര്‍നെറ്റ് തടസപ്പെടുത്തിയിരുന്നു. ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആക്‌സസ് നൗവിന്റെ റിപ്പോര്‍ട്ടിലാണ് 2018 മുതലുള്ള കണക്കില്‍ ഇന്ത്യ ആഗോളതലത്തില്‍ തന്നെ ഒന്നാമതെത്തിയിരിക്കുന്നത്. ഇക്കാലയളവില്‍ ലോകത്ത് നടന്ന ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളില്‍ 67 ശതമാനവും ഇന്ത്യയിലാണ് സംഭവിച്ചിരിക്കുന്നത്.
ये à¤à¥€ पà¥�ें- പൗരത്വ പ്രക്ഷോഭങ്ങളെ നേരിടാന്‍ ഇന്ത്യ ഇന്റര്‍നെറ്റ് നിയന്ത്രിക്കുന്നത് മാതൃകാപരമെന്ന് ചൈന
സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്റര്‍നെറ്റ് മൊബൈല്‍ സേവനദാതാക്കള്‍ വിച്ഛേദിക്കുന്നതിനെയാണ് ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ അഥവാ ഇന്റര്‍നെറ്റ് നിയന്ത്രണം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. നേരത്തെ ചൈന, ഉത്തര കൊറിയ തുടങ്ങിയ ഏകാധിപത്യ ഭരണ സംവിധാനങ്ങളുള്ള രാജ്യങ്ങളിലായിരുന്നു ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളുണ്ടായിരുന്നത്. ഇപ്പോള്‍ ഇന്റര്‍നെറ്റ് നിയന്ത്രണത്തിന്റെ ആസ്ഥാനം ജനാധിപത്യ രാജ്യമായ ഇന്ത്യയായി മാറിയിരിക്കുന്നു.
Software Freedom and Law Center (SLFC)ന്റെ കണക്കനുസരിച്ച് 2012 ജനുവരി മുതല്‍ ഇന്ത്യയില്‍ 373 തവണ വിവിധ പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭം വ്യാപകമായതോടെയാണ് രാജ്യത്ത് പലയിടത്തും തുടര്‍ച്ചയായി ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ വന്നത്. ന്യൂഡല്‍ഹിക്ക് പുറമേ അസം, ത്രിപുര, മേഘാലയ, അരുണാചല്‍ പ്രദേശ്, പശ്ചിമബംഗാള്‍, കര്‍ണ്ണാടക, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇതേ കാരണത്താല്‍ അധികൃതര്‍ ഇന്റര്‍നെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
ये à¤à¥€ पà¥�ें- വാട്‌സ്ആപ്പില്‍ നിന്നും കശ്മീരി അക്കൗണ്ടുകള്‍ അപ്രത്യക്ഷമാകുന്നു
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തവണയും ഏറ്റവും നീണ്ട കാലത്തേക്കും ഇന്റര്‍നെറ്റ് നിയന്ത്രണം കണ്ട സംസ്ഥാനം ജമ്മു കശ്മീരാണ്. 2012 മുതല്‍ 180 തവണയാണ് സര്‍ക്കാരുകള്‍ ജമ്മു കശ്മീരിലെ ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്. ഇത് ഇന്ത്യയില്‍ നടന്ന മൊത്തം ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളുടെ പകുതിയോളം വരും. ജമ്മു കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ആഗസ്ത് അഞ്ചിന് വിച്ഛേദിച്ച ജമ്മു കശ്മീരിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇപ്പോഴും പുനസ്ഥാപിച്ചിട്ടില്ല.
ഇപ്പോഴും തുടരുന്ന 139 ദിവസം പൂര്‍ത്തിയായ ജമ്മു കശ്മീരിലെ ഇന്റര്‍നെറ്റ് നിയന്ത്രണമാണ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയത്. നേരത്തെ ജമ്മു കശ്മീരില്‍ ബുര്‍ഹന്‍ വാനിയുടെ കൊലപാതകത്തെ തുടര്‍ന്ന് 2016 ജൂലൈ എട്ട് മുതല്‍ നവംബര്‍ 19 വരെ ഇന്റര്‍നെറ്റ് ഇല്ലാതാക്കിയിരുന്നു. ഇതാണ് ദൈര്‍ഘ്യത്തില്‍ രണ്ടാമത്. ഇന്ത്യയില്‍ ദൈര്‍ഘ്യത്തില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്റര്‍നെറ്റ് നിയന്ത്രണം ഡാര്‍ജ്‌ലിംങിലാണ് ഉണ്ടായത്. 2017 ജൂണ്‍ 18 മുതല്‍ സെപ്തംബര്‍ 25 വരെയായിരുന്നു അത്. ഗൂര്‍ഖലാന്റിനായുള്ള പ്രക്ഷോഭം ശക്തമായപ്പോഴായിരുന്നു സര്‍ക്കാര്‍ ഇന്റര്‍നെറ്റ് നിയന്ത്രണവുമായി എത്തിയത്.
പ്രക്ഷോഭങ്ങള്‍ മാത്രമല്ല മറ്റു പല കാരണങ്ങളാലും സര്‍ക്കാരുകള്‍ ജനങ്ങളുടെ ഇന്റര്‍നെറ്റ് വിച്ഛേദിക്കാറുണ്ട്. വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയുന്നതിനും പരീക്ഷകളില്‍ കോപ്പിയടി തടയാനുമൊക്കെ നേരത്തെ ഇന്റര്‍നെറ്റ് നിയന്ത്രിച്ചിട്ടുണ്ട്.
Adjust Story Font
16