ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ക്കിടയിലും എങ്ങനെ ട്വീറ്റ് ചെയ്യാം?
ഇന്റര്‍നെറ്റ് നിയന്ത്രിച്ചാലും തടസമില്ലാതെ ട്വീറ്റുകള്‍ ചെയ്യാന്‍ ട്വിറ്ററില്‍ സംവിധാനമുണ്ട്. അതിന് ട്വിറ്റര്‍ ഷോര്‍ട്ട് കോഡാണ് ആദ്യം അറിയേണ്ടത്...
ന്യൂഡല്‍ഹി, ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍, അസം, മേഘാലയ, ത്രിപുര, അരുണാചല്‍ പ്രദേശ്, പശ്ചിമബംഗാള്‍, കര്‍ണ്ണാടക തുടങ്ങി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഇന്റര്‍നെറ്റ് നിയന്ത്രിക്കുന്നതിന്റെ വാര്‍ത്തകള്‍ നിരവധി വരുന്നുണ്ട്. ഇന്റര്‍നെറ്റ് ഷട്ട്ഡൗണിന്റെ സാഹചര്യത്തിലും ട്വീറ്റ് ചെയ്യാനും വിവരം കൈമാറാനും ട്വിറ്ററില്‍ തന്നെ സംവിധാനമുണ്ട്. എസ്.എം.എസ് അയക്കാന്‍ കഴിയുമെങ്കില്‍ ഇന്റര്‍നെറ്റ് നിയന്ത്രണത്തനിടയിലും തടസമില്ലാതെ ട്വീറ്റ് ചെയ്യാനാകും.
ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ ആശയവിനിമയത്തില്‍ വരുത്തുന്ന തടസങ്ങളെ മറികടക്കാന്‍ ജനങ്ങള്‍ പല മാര്‍ഗ്ഗങ്ങളും സ്വീകരിക്കുന്നുമുണ്ട്. ഇതേ തുടര്‍ന്ന് രാജ്യത്തെ ഓഫ്‌ലൈന്‍ മെസേജിംങ് ആപ്ലിക്കേഷനുകളുടെ പ്രചാരം വര്‍ധിച്ചതായുള്ള വാര്‍ത്തകളും ഇതിന്റെ ഭാഗമായാണ് പുറത്തുവന്നത്. ഇന്റര്‍നെറ്റ് തടസപ്പെട്ട സ്ഥലങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് ട്വീറ്റ് ചെയ്യാന്‍ സാധിക്കും.
ഇതിന് ആദ്യമായി ട്വിറ്ററില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഇത്തരത്തില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തിയവര്‍ക്ക് മാത്രമേ ഈ മാര്‍ഗ്ഗമുപയോഗിച്ച് ട്വീറ്റ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഇത് ട്വിറ്ററിന്റെ തന്നെ ഔദ്യോഗിക സംവിധാനത്തിന്റെ ഭാഗമായുള്ളതാണ്.
ട്വിറ്റര്‍ ഷോര്‍ട്ട് കോഡ് അഥവാ മെസേജ് അയക്കാനുള്ള പത്ത് അക്ക നമ്പറാണ് ആദ്യം അറിയേണ്ടത്. ഇന്ത്യയില്‍ ഈ സംവിധാനത്തിന് '9248948837' ആണ് ട്വിറ്റര്‍ ഷോട്ട് കോഡ്.
ये à¤à¥€ पà¥�ें- ഇന്‍റര്‍നെറ്റ് നിയന്ത്രണത്തില്‍ ഇന്ത്യ ഒന്നാമത്
ട്വിറ്റര്‍ സപ്പോര്‍ട്ട് പേജ് പറയുന്നത് പ്രകാരം ഈ നമ്പറിലേക്ക് ഇന്റര്‍നെറ്റ് നിയന്ത്രണത്തിന്റെ സമയത്ത് ഉപയോക്താക്കള്‍ക്ക് സന്ദേശം അയക്കാവുന്നതാണ്. എന്ത് സന്ദേശമാണോ അയക്കുന്നത് അത് നിങ്ങളുടെ ട്വിറ്ററില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും.
ഇന്റര്‍നെറ്റ് നിയന്ത്രണമുള്ളപ്പോള്‍ മാത്രമേ ഈ സംവിധാനം പ്രവര്‍ത്തിക്കുകയുള്ളൂവെന്നതും പ്രത്യേകം ശ്രദ്ധിക്കണം. ഇന്റര്‍നെറ്റ് നിയന്ത്രണത്തിനൊപ്പം പലപ്പോഴും എസ്.എം.എസ് നിയന്ത്രണവും ഏര്‍പ്പെടുത്താറുണ്ട്. അത്തരം സാഹചര്യത്തില്‍ ഇത്തരത്തില്‍ എസ്.എം.എസിലൂടെ ട്വീറ്റ് ചെയ്യുന്ന സംവിധാനം ഫലപ്രദമാവില്ല.
Adjust Story Font
16