Quantcast

5ജി, നാല് പിന്‍ക്യാമറ... റെനോ സീരിസില്‍ പുതിയ ഫോണുകള്‍ പുറത്തിറക്കി

നാല് വ്യത്യസ്ത നിറങ്ങളിലാണ് ഒപ്പോ റെനോ 3 സീരീസ് ഫോണുകള്‍ ഇറക്കിയിരിക്കുന്നത്...

MediaOne Logo

Web Desk

  • Published:

    26 Dec 2019 2:38 PM GMT

5ജി, നാല് പിന്‍ക്യാമറ... റെനോ സീരിസില്‍ പുതിയ ഫോണുകള്‍ പുറത്തിറക്കി
X

റെനോ സീരീസിലെ പുതിയ രണ്ട് ഫോണുകള്‍ പുറത്തിറക്കി ഒപ്പോ. ചൈനയില്‍ നടന്ന ചടങ്ങിനിടെ ഒപ്പോ റെനോ 3, ഒപ്പോ റെനോ 3 പ്രോയുമാണ് പുറത്തിറക്കിയത്. ഡ്യുവല്‍ മോഡ് 5 ജി സപ്പോര്‍ട്ടും നാല് പിന്‍ക്യാമറകളുമാണ് പുത്തന്‍ മോഡലുകളുടെ പ്രധാന സവിശേഷതകള്‍.

ഒപ്പോ റെനോ 3

ഒപ്പോ റെനോ 3ക്ക് 3399 ചൈനീസ് യുവാനാണ്(ഏകദേശം 36999 രൂപ) വിലയിട്ടിരിക്കുന്നത്. 8 ജിബി+ 128 ജിബിയാണ് സ്റ്റോറേജ്. 12ജിബി റാമും 128 ജിബി ഇന്റേണല്‍ മെമ്മറിയുമുള്ള മോഡലിന് 3699 യുവാന്‍(ഏകദേശം 36999 രൂപ) ആണ് പ്രതീക്ഷിക്കുന്ന വില. ഡിസംബര്‍ 31ന് ഈ മോഡല്‍ ചൈനീസ് വിപണിയിലെത്തും.

അതേസമയം ഇന്ത്യ അടക്കമുള്ള മറ്റു മാര്‍ക്കറ്റുകളില്‍ എപ്പോള്‍ ഈമോഡല്‍ എത്തുമെന്ന് ഒപ്പോ വെളിപ്പെടുത്തിയിട്ടില്ല. നാല് വ്യത്യസ്ത നിറങ്ങളിലാണ് ഒപ്പോ റെനോ 3 ഇറക്കിയിരിക്കുന്നത്. 6.40 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള ഒപ്പോ റെനോ 3യില്‍ മീഡിയടെക് പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 32 എം.പി മുന്‍ ക്യാമറയും 48എംപി പ്രധാന പിന്‍ക്യാമറയുമുണ്ട്. 1080*2400 പിക്‌സല്‍ റെസല്യൂഷനുള്ള ഫോണില്‍ ആന്‍ഡ്രോയിഡ് 10ആണ് ഓപറേറ്റിംങ് സിസ്റ്റമായി ഉപയോഗിച്ചിരിക്കുന്നത്. 4500 എം.എ.എച്ചിന്റെ ബാറ്ററിയാണ് ഫോണിലുള്ളത്.

ഒപ്പോ റെനോ 3 പ്രോ

റെനോ 3യേക്കാള്‍ മികച്ച സ്‌പെസിഫിക്കേനുള്ള പ്രോയുടെ 8ജിബി+128ജിബി മോഡലിന് 3999 യുവാനാണ്(ഏകദേശം 40000) വില. 12ജിബി+256ജി.ബി മോഡലിന് 4499 യുവാന്‍(ഏകദേശം 45000 രൂപ) നല്‍കണം. റോനോ 3 പോലെതന്നെ ഡിസംബര്‍ 31ന് തന്നെയാകും റെനോ 3 പ്രോയുടെ ബേസ് മോഡല്‍ ചൈനയില്‍ വില്‍പനക്കെത്തുക. കൂടിയ സ്‌റ്റോറേജുള്ള മോഡല്‍ ജനുവരി 10ന് വിപണിയിലെത്തും. നാല് വ്യത്യസ്ഥ നിറങ്ങളിലാണ് ഈ ഫോണുകളും ഒപ്പോ ഇറക്കുക.

ഇരട്ട സിംകാര്‍ഡ് ഉപയോഗിക്കാവുന്ന ഒപ്പോ റെനോ 3 പ്രായില്‍ ആന്‍ഡ്രോയിഡ് 10 ആണുള്ളത്. 6.5 ഇഞ്ച് ഫുള്‍ എച്ച്.ഡി(1080*2400 പിക്‌സല്‍) കര്‍വ്ഡ് AMOLED ഡിസ്‌പ്ലേയും ഗൊറില്ല ഗ്ലാസ് 5വും ഫോണിന്റെ പ്രത്യേകതകളാണ്. 48 മെഗാ പിക്‌സലിന്റെ പ്രധാന പിന്‍ക്യാമറയും 32 മെഗാപിക്‌സലിന്റെ മുന്‍ക്യാമറയും ഫോണിനുണ്ട്.

4025 എം.എ.എച്ച് ശേഷിയുള്ള ചാര്‍ജറില്‍ VOOC ഫഌഷ് ചാര്‍ജ് 4.0 ആണ് ഉപയോഗിച്ചിരിക്കുന്നത്. ഡിസ്‌പ്ലേയില്‍ തന്നെയാണ് ഫിംഗര്‍പ്രിന്റ് സെന്‍സറുള്ളത്. 5ജി, 4ജി VoLTE, ബ്ലൂടൂത്ത് 5.1, വൈഫൈ a/b/g/n/ac, സി പോര്‍ട്ട് യു.എസ്.ബി, ഗ്ലോണാസ്, ഗലീലിയോ, ബെയ്ദു തുടങ്ങി നിരവധി കണക്ടിവിറ്റി സൗകര്യങ്ങളും ഫോണിലുണ്ട്.

TAGS :
Next Story