145 ദിവസങ്ങള്‍ക്കുശേഷം കാര്‍ഗിലില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചു
എന്നാല്‍, ജമ്മു കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ആഗസ്ത് നാലിന് വിച്ഛേദിച്ച ജമ്മു കശ്മീരിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇപ്പോഴും പുനഃസ്ഥാപിച്ചിട്ടില്ല.
ലഡാക്കിലെ കാര്‍ഗില്‍ മേഖലയില്‍ 145 ദിവസങ്ങള്‍ക്ക് ശേഷം മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചു. ജമ്മു കശ്മീരിനുള്ള പ്രത്യേകപദവി റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രതിഷേധങ്ങള്‍ കുറക്കാനെന്ന പേരിലാണ് സര്‍ക്കാര്‍ മേഖലയില്‍ മൊബൈല്‍, ലാന്റ്‌ലൈന്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയത്. എന്നാല്‍ ജമ്മു കശ്മീരിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇപ്പോഴും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല.
കഴിഞ്ഞ ആഗസ്ത് നാലിനാണ് 370ആം വകുപ്പ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങളെ ഭയന്ന് മേഖലയിലെ ഇന്റര്‍നെറ്റ് സേവനങ്ങളും ലാന്റ്‌ലൈനുകളും കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. കഴിഞ്ഞ നാല് മാസങ്ങളായി കാര്‍ഗിലില്‍ പ്രതിഷേധങ്ങളൊന്നും നടന്നിട്ടില്ലെന്ന് കണക്കിലെടുത്താണ് ഇപ്പോള്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചിരിക്കുന്നത്. അതേസമയം മേഖലയില്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നേരത്തെ തന്നെ പ്രവര്‍ത്തിച്ചുതുടങ്ങിയിരുന്നു.
ये à¤à¥€ पà¥�ें- വാട്‌സ്ആപ്പില്‍ നിന്നും കശ്മീരി അക്കൗണ്ടുകള്‍ അപ്രത്യക്ഷമാകുന്നു
ഇന്റര്‍നെറ്റ് സേവനങ്ങളെ ദുരുപയോഗം ചെയ്യരുതെന്ന് മേഖലയിലെ മതനേതാക്കള്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അധികൃതര്‍ അറിയിച്ചു. InternetShutdowns.inന്റെ കണക്കു പ്രകാരം 2019ല്‍ 105 തവണ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് മൊബൈല്‍ - ടെലിഫോണ്‍ സേവനദാതാക്കള്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെടുത്തുന്നതിന്റെ മാത്രം കണക്കാണിത്.
പൗരത്വ നിയമഭേദഗതിയെ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ കാരണമാണ് അവസാനമായി രാജ്യത്ത് ഇന്റര്‍നെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍, ബുലന്ദ്ശഹര്‍, മുസാഫര്‍നഗര്‍, മീററ്റ്, ആഗ്ര, ഫിറോസബാദ് എന്നിവിടങ്ങളിലായിരുന്നു ഏറ്റവും ഒടുവിലെ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍. കഴിഞ്ഞ ആഴ്ച്ചയില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഉള്‍പ്പടെ വ്യാപകമായി ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇന്റര്‍നെറ്റ് നിയന്ത്രണത്തിനൊപ്പം പലയിടത്തും മൊബൈല്‍ കോളുകളും എസ്.എം.എസ് സേവനങ്ങളും തടസപ്പെടുത്തിയത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി.
ये à¤à¥€ पà¥�ें- ഇന്‍റര്‍നെറ്റ് നിയന്ത്രണത്തില്‍ ഇന്ത്യ ഒന്നാമത്
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തവണയും ഏറ്റവും നീണ്ട കാലത്തേക്കും ഇന്റര്‍നെറ്റ് നിയന്ത്രണം കണ്ട സംസ്ഥാനം ജമ്മു കശ്മീരാണ്. 2012 മുതല്‍ 180 തവണയാണ് സര്‍ക്കാരുകള്‍ ജമ്മു കശ്മീരിലെ ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്. ഇത് ഇന്ത്യയില്‍ നടന്ന മൊത്തം ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളുടെ പകുതിയോളം വരും. ജമ്മു കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ആഗസ്ത് നാലിന് വിച്ഛേദിച്ച ജമ്മു കശ്മീരിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇപ്പോഴും പുനഃസ്ഥാപിച്ചിട്ടില്ല.
ये à¤à¥€ पà¥�ें- പൗരത്വ പ്രക്ഷോഭങ്ങളെ നേരിടാന്‍ ഇന്ത്യ ഇന്റര്‍നെറ്റ് നിയന്ത്രിക്കുന്നത് മാതൃകാപരമെന്ന് ചൈന
ഇപ്പോഴും തുടരുന്ന 145 ദിവസം പൂര്‍ത്തിയായ ജമ്മു കശ്മീരിലെ ഇന്റര്‍നെറ്റ് നിയന്ത്രണമാണ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയത്. നേരത്തെ ജമ്മു കശ്മീരില്‍ ബുര്‍ഹന്‍ വാനിയുടെ കൊലപാതകത്തെ തുടര്‍ന്ന് 2016 ജൂലൈ എട്ട് മുതല്‍ നവംബര്‍ 19 വരെ ഇന്റര്‍നെറ്റ് ഇല്ലാതാക്കിയിരുന്നു. ഇതാണ് ദൈര്‍ഘ്യത്തില്‍ രണ്ടാമത്. ഇന്ത്യയില്‍ ദൈര്‍ഘ്യത്തില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്റര്‍നെറ്റ് നിയന്ത്രണം ഡാര്‍ജ്‌ലിംങിലാണ് ഉണ്ടായത്. 2017 ജൂണ്‍ 18 മുതല്‍ സെപ്തംബര്‍ 25 വരെയായിരുന്നു അത്. ഗൂര്‍ഖലാന്റിനായുള്ള പ്രക്ഷോഭം ശക്തമായപ്പോഴായിരുന്നു സര്‍ക്കാര്‍ ഇന്റര്‍നെറ്റ് നിയന്ത്രണവുമായി എത്തിയത്.
Adjust Story Font
16