വിത്തുകളെ വെടിയുണ്ടകളാക്കി ഡ്രോണുകള്‍
എട്ടുവര്‍ഷം കൊണ്ട് 100 കോടി മരങ്ങള്‍ നടുകയാണ് ഈ ഡ്രോണ്‍ പരിസ്ഥിതി ശാസ്ത്രജ്ഞരുടെ ലക്ഷ്യം.
മനുഷ്യരെ വെടിവെച്ചിടാന്‍ മാത്രമല്ല ഭൂമിക്ക് പുതുജീവന്‍ നല്‍കിക്കൊണ്ട് മരങ്ങളെ വെച്ചപിടിപ്പിക്കാനും സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് കാനഡയിലെ ഒരുകൂട്ടം പരിസ്ഥിതി ശാസ്ത്രജ്ഞര്‍. ഈ ഡ്രോണുകളില്‍ നിന്നും വെടിയുണ്ടപോലെ പുറത്തേക്കു തെറിക്കുക വിത്തുകളായിരിക്കും. പരീക്ഷണ പറക്കല്‍ വിജയിച്ചതോടെ എട്ട് വര്‍ഷത്തില്‍ നൂറ് കോടി വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ച് ലോകത്തെ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് ഈ സംഘം.
കാലാവസ്ഥാ മാറ്റത്തിന്റേയും ഭൂമിയിലെ വനനശീകരണത്തിന്റേയും തോത് കുറക്കാന്‍ ഡ്രോണുകളെക്കൊണ്ട് സാധിക്കുമെന്നാണ് ഈ സംഘം വിശ്വസിക്കുന്നത്. പ്രതിവര്‍ഷം ഭൂമിയില്‍ 130 കോടി വൃക്ഷങ്ങള്‍ പലവിധേന നശിക്കുന്നുവെന്നാണ് കണക്കാക്കുന്നത്. ഇതില്‍ പകുതിയോളം ഭൂമി തിരിച്ചുപിടിക്കുന്നുണ്ട്. അപ്പോഴും 65 കോടിയിലേറെ വൃക്ഷങ്ങളുടെ കുറവ് പ്രതിവര്‍ഷം ഭൂമിക്കുണ്ടാകുന്നു. ഇതിനുള്ള പരിഹാരമായാണ് ഡ്രോണ്‍ വിത്തിടല്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
പ്രത്യേകം തയ്യാറാക്കിയ ഡ്രോണുകളാണ് ആകാശത്തു നിന്നും വിത്തുകള്‍ വിതക്കുക. ഓരോ വിത്തും ഫലഭൂവിഷ്ടമായ മണ്ണില്‍ പൊതിഞ്ഞ് ഉണ്ടകളായാണ് ഭൂമിയിലേക്ക് ഇടുന്നത്. ഒമ്പത് മാസം വരെ വിത്തുകള്‍ക്കാവശ്യമായ പോഷകങ്ങള്‍ ഈ പോഷക ഉണ്ടകളില്‍ നിന്നും ലഭിക്കും. വിത്തുകള്‍ക്ക് വളര്‍ന്ന് ചെടിയായി സ്വന്തം കാലില്‍ നില്‍ക്കാന്‍ ഈ സമയം ധാരാളം മതിയാകും.
മനുഷ്യര്‍ കൈകൊണ്ട് വിത്തു നടുന്നതിനെ അപേക്ഷിച്ച് പത്തിരട്ടി വേഗത്തിലും എന്നാല്‍ അഞ്ചിലൊന്ന് ചിലവിലും ഡ്രോണ്‍ ഉപയോഗിച്ച് വിത്തിടല്‍ സാധ്യമാകും. കഴിഞ്ഞ ആഗസ്തില്‍ ഇവര്‍ നടത്തിയ പരീക്ഷണ പറക്കലിനിടെ 3100 വിത്തുകളാണ് ഡ്രോണുകള്‍ ഭൂമിയിലേക്ക് തൊടുത്തത്. ഡ്രോണുകള്‍ കൂട്ടമായി പറന്ന് വിത്തുകള്‍ വിതക്കുന്ന രീതിക്ക് പകരം വെക്കാന്‍ മറ്റൊന്നില്ലെന്നാണ് ഇവരുടെ അനുഭവം പറയുന്നത്.
വനവല്‍ക്കരണം മുഖ്യലക്ഷ്യമാക്കിയുള്ള ഫഌഷ് ഫോറസ്റ്റ് എന്ന കമ്പനിയാണ് ഈ ആശയം യാഥാര്‍ഥ്യമാക്കുന്നതിന് പിന്നില്‍. ഒരിക്കല്‍ വിത്തിട്ടുപോയ പ്രദേശങ്ങളിലെ ചെടികളുടെ വളര്‍ച്ച വിലയിരുത്താനും ആവശ്യമെങ്കില്‍ വീണ്ടും വിത്തിടാനും ഡ്രോണുകള്‍ വീണ്ടും നിരീക്ഷണ പറക്കലുകള്‍ നടത്തും. നിശ്ചിത ഇടവേളകളിലായിരിക്കും അത്.
Adjust Story Font
16