5ജി ലേലം: വാവെയുടെ വരവിനെ ചൊല്ലി വിവാദം
ആഭ്യന്തര സുരക്ഷക്ക് വെല്ലുവിളിയാണെന്ന് പറഞ്ഞ് 2019 മെയ് മാസത്തിലാണ് അമേരിക്ക വാവെയ്ക്ക് ഉപരോധം പ്രഖ്യാപിച്ചത്. വാവെയുമായി ബന്ധം വേണ്ടെന്ന് സഖ്യരാജ്യങ്ങള്‍ക്കും അമേരിക്ക നിര്‍ദേശം നല്‍കിയിരുന്നു...
അമേരിക്കയില്‍ നിരോധനം നേരിടുന്ന ചൈനീസ് ടെലികോം കമ്പനിയായ വാവെയ് ഇന്ത്യയില്‍ വരുമെന്ന വാര്‍ത്തകള്‍ വിവാദമാകുന്നു. 5ജി സ്‌പെക്ട്രം ലേലത്തില്‍ ചൈനീസ് കമ്പനികള്‍ക്കും പങ്കെടുക്കാമെന്നാണ് ടെലികോ മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ നീക്കത്തെ വാവെയ് സ്വാഗതം ചെയ്തുകഴിഞ്ഞു.
5ജി സ്‌പെക്ട്രം ലേലത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെ ടെലികോം കമ്പനികളായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വൊഡഫോണ്‍ ഐഡിയ എന്നിവര്‍ക്ക് പത്തു ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. 5ജി സാങ്കേതികവിദ്യയുമായി ഏറെ പരിചയമുള്ള വാവെയുടെ ലേലത്തിലെ പങ്കാളിത്തം ഇന്ത്യന്‍ കമ്പനികള്‍ക്ക് ചെറുതല്ലാത്ത ഭീഷണിയാണ്.
ये à¤à¥€ पà¥�ें- ഗൂഗിള്‍ ഉപരോധം ഏശിയില്ല, വാവെയ് ലോകത്തെ രണ്ടാമത്തെ ഫോണ്‍ കമ്പനി
'ആവശ്യമായ പിന്തുണയും സഹകരണവും' നല്‍കാന്‍ ചൈനീസ് കമ്പനികള്‍ ബാധ്യസ്ഥരാണെന്ന തീരുമാനം ചൈന എടുത്തിരുന്നു. ഇതോടെയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വാവെയുമായുള്ള ബന്ധം സുരക്ഷിതമല്ലെന്ന് അമേരിക്ക പ്രഖ്യാപിച്ചത്. ആഭ്യന്തര സുരക്ഷക്ക് വെല്ലുവിളിയാണെന്ന് പറഞ്ഞ് 2019 മെയ് മാസത്തിലാണ് അമേരിക്ക വാവെയ്ക്ക് ഉപരോധം പ്രഖ്യാപിച്ചത്. വാവെയുമായി ബന്ധം വേണ്ടെന്ന് തങ്ങളുടെ സഖ്യരാജ്യങ്ങള്‍ക്കും അമേരിക്ക നിര്‍ദേശം നല്‍കിയിരുന്നു. ഇത് അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധമായി മാറുകയും ചെയ്തിരുന്നു.
ദക്ഷിണ കൊറിയ, അമേരിക്ക, ചൈന, ചൈന എന്നിവിടങ്ങളില്‍ ഇപ്പോള്‍ തന്നെ 5ജി നെറ്റ്‌വര്‍ക്ക് ലഭ്യമാണ്. 4ജിയെ അപേക്ഷിച്ച് പത്ത് മുതല്‍ 100 ഇരട്ടി വരെ വേഗമാണ് 5ജിക്കുണ്ടാവുക. അടുത്ത തലമുറയിലെ മൊബൈലുകള്‍ക്കും ഡ്രൈവറില്ലാ കാറുകള്‍ക്കും നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുള്ള ഉപകരണങ്ങള്‍ക്കുമെല്ലാം 5ജി ആവശ്യമാണ്.
5ജി സ്‌പെക്ട്രം ലേലം മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ് നടക്കുക. നേരത്തെ നടന്ന സ്‌പെക്ട്രം ലേലങ്ങളില്‍ അതാത് നെറ്റ്‌വര്‍ക്കുകള്‍ പരീക്ഷിക്കാന്‍ ഒരു വര്‍ഷത്തെ പരീക്ഷണ സമയം നല്‍കിയിരുന്നു. എന്നാല്‍ 5ജി കമ്പനികള്‍ക്ക് ആറ് മാസം മാത്രമായിരിക്കും നെറ്റ്#വര്‍ക്ക് സൗജന്യമായി പരീക്ഷിക്കാനാവുക.
സാങ്കേതികവിദ്യയില്‍ വാവെയോട് മുട്ടാന്‍ വേറെ കമ്പനികളില്ലെങ്കിലും സുരക്ഷാ പേടി തന്നെയാകും മറ്റു കമ്പനികള്‍ക്ക് കച്ചി തുരുമ്പാവുക. സുരക്ഷയുടെ കാര്യത്തിലെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാനായില്ലെങ്കില്‍ വാവെയ് 5ജിയുടെ കാര്യത്തില്‍ ഇന്ത്യക്കു പുറത്താകും.
Adjust Story Font
16