ഷവോമി ഫോണുകളില്‍ ഇന്ത്യന്‍ നാവിഗേഷന്‍, ഐ.എസ്.ആര്‍.ഒക്കും സമ്മതം
ജി.പി.എസിന്റെ ഐ.എസ്.ആര്‍.ഒ പതിപ്പായ NavICയാണ് ഷവോമി ഇന്ത്യയിലെ ഫോണുകളില്‍ പരീക്ഷിക്കുക
ഇന്ത്യയുടെ സ്വന്തം നാവിഗേഷന്‍ സംവിധാനം ഉപയോഗിക്കുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മ്മിക്കാന്‍ ചൈനീസ് കമ്പനിയായ ഷവോമി ഒരുങ്ങുന്നു. ജി.പി.എസിന്റെ ഐ.എസ്.ആര്‍.ഒ പതിപ്പായ NavICയാണ് ഷവോമി ഇന്ത്യയിലെ ഫോണുകളില്‍ പരീക്ഷിക്കുക. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്ന വിവരം ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി അധികൃതരും സമ്മതിച്ചു.
അമേരിക്കന്‍ ചിപ്പ് നിര്‍മ്മാതാക്കളായ ക്വാല്‍ക്കോം ടെക്‌നോളജീസായിരിക്കും ഷവോമിക്കുവേണ്ടി NavIC ഉപയോഗിക്കാന്‍ കഴിയുന്ന ചിപ്പ് സെറ്റുകള്‍ നിര്‍മ്മിക്കുക. ഈ മാസം അവസാനം തന്നെ ഇത്തരം ചിപ് സെറ്റുകള്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. പ്രതീക്ഷിച്ച പടി കാര്യങ്ങള്‍ പുരോഗമിച്ചാല്‍ ഷവോമിയുടെ മിഡ് റേഞ്ച് സ്മാര്‍ട്ട് ഫോണുകളില്‍ ഏഴ് മാസത്തിനകം ഇത്തരം ചിപ്പ്‌സെറ്റുകള്‍ വരും. ഇതോടെ ഐ.എസ്.ആര്‍.ഒയുടെ NavIC സാധാരണ ജനങ്ങള്‍ക്കും ഉപയോഗിക്കാന്‍ അവസരം ലഭിക്കും.
ये à¤à¥€ पà¥�ें- ചന്ദ്രയാന്‍ 3 ദൗത്യവുമായി ഐ.എസ്.ആര്‍.ഒ; കേന്ദ്രത്തിന്‍റെ അംഗീകാരം
കൃത്യതയുടെ കാര്യത്തില്‍ പരമാവധി 20മീറ്ററിന്റെ വ്യത്യാസമാണ് ഇന്ത്യന്‍ നാവിഗേഷന്‍ സംവിധാനത്തിനുള്ളത്. അമേരിക്കയുടെ ഗ്ലോബല്‍ പൊസിഷനിംങ് സിസ്റ്റത്തിന് ഇത് അഞ്ച് മീറ്ററാണ്. അതേസമയം കൂടുതല്‍ കൃത്യതയുള്ള യൂറോപ്പിന്റെ നാവിഗേഷന്‍ സംവിധാനമായ ഗലീലിയോ ഒരു മീറ്ററിന്റെ കൃത്യതയാണ് വാഗ്ദാനം ചെയ്യുന്നത്.
'Navigation with Indian Constellation' എന്നതിന്റെ ചുരുക്കപ്പേരാണ് NavIC. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ഏഴ് സാറ്റലൈറ്റുകളാണ് NavICക്ക് കൃത്യത നല്‍കുന്നത്. ഏകദേശം 1500 കിലോമീറ്റര്‍ പരിധിയില്‍ NavICയുടെ സേവനം ലഭ്യമാണ്. ഇത് വര്‍ധിപ്പിക്കാനും ഐ.എസ്.ആര്‍.ഒക്ക് പദ്ധതിയുണ്ട്.
ये à¤à¥€ पà¥�ें- വിത്തുകളെ വെടിയുണ്ടകളാക്കി ഡ്രോണുകള്‍
പ്രതിരോധ മേഖലയിലും അവശ്യ സേവനങ്ങള്‍ക്കായും മത്സ്യ തൊഴിലാളികള്‍ക്കുവേണ്ടിയും ഇപ്പോള്‍ തന്നെ NavICയെ ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. പ്രത്യേകമായി ഉപഭോക്താക്കളെ ലക്ഷ്യംവെച്ചുള്ള പരസ്യം നല്‍കാനും ഈ സംവിധാനം ഉപയോഗിക്കാമെന്ന് അധികൃതര്‍ അടുത്തിടെ പറഞ്ഞിരുന്നു. 2019 ഏപ്രില്‍ ഒന്ന് മുതല്‍ കച്ചവട വാഹനങ്ങളില്‍ NavIC ട്രാക്കറുകള്‍ നിര്‍ബന്ധമാക്കിയിരുന്നു.
Adjust Story Font
16