ഫേസ്ബുക്ക് വഴി പണം തട്ടിപ്പ്, രണ്ട് തവണയായി നഷ്ടമായത് ഒരു ലക്ഷത്തിലേറെ
രണ്ട് തവണ ഒരേ ആളുടെ പണം തട്ടിപ്പുകാര്‍ സ്വന്തമാക്കിയെന്നതും ശ്രദ്ധേയമാണ്. അത്രക്ക് വിശ്വാസ്യയോഗ്യമാണ് ഇവരുടെ തട്ടിപ്പ് രീതി. ആരും ഇരയാകാവുന്ന ഈ തട്ടിപ്പിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അറിയാം.
സ്വന്തം ഫര്‍ണിച്ചര്‍ വില്‍ക്കാനാണ് മുംബൈ താനെ സ്വദേശി ഫേസ്ബുക്കിലെ പരസ്യം നല്‍കിയത്. മൂന്ന് ദിവസത്തിന് ശേഷം ഫര്‍ണ്ണിച്ചര്‍ വില്‍ക്കാനെന്ന വ്യാജേന സമീപിച്ചയാളാണ് രണ്ട് തവണയായി ഒരു ലക്ഷത്തിലേറെ തട്ടിയത്. ആരും ഇരയാകാവുന്ന തട്ടിപ്പിന്റെ രീതി മനസിലാക്കാം.
ഫേസ്ബുക്ക്, ഒഎല്‍എക്‌സ്, ക്വിക്കര്‍ തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളാണ് തട്ടിപ്പുകാര്‍ പ്രധാനമായും ഉപയോഗിക്കുന്നത്. തങ്ങളുടെ ഇരയെ കണ്ടെത്തിയ ശേഷം പരസ്യം നല്‍കിയയാളുമായി ഇവര്‍ ഫോണില്‍ ബന്ധപ്പെട്ട് വസ്തു വാങ്ങാനുള്ള താത്പര്യം അറിയിക്കും. സാധാരണഗതിയില്‍ വിലപേശല്‍ പോലും നടത്താതെയാകും കച്ചവടം ഉറപ്പിക്കുക.
ഓണ്‍ലൈനില്‍ പേടിഎം വഴി പണംകൈമാറാമെന്ന് പറയും. ഓണ്‍ലൈന്‍ വഴിയുള്ള പണം കൈമാറ്റത്തിനിടെ പണം അയക്കുന്നതിന് പകരം സ്വീകരിക്കാനുള്ള ഓപ്ഷനിലൂടെയാണ് ഇവര്‍ ഇടപാട് നടത്തുക. പരസ്യം നല്‍കിയയാള്‍ക്ക് ലഭിക്കുന്ന ഒ.ടി.പി കൈമാറാന്‍ നിര്‍ദേശിക്കും. ഇത്തത്തില്‍ ഒറ്റ തവണ പാസ്‌വേഡ് കൈമാറുമ്പോഴാണ് പണം ലഭിക്കുകയല്ല നഷ്ടമാവുകയാണ് ചെയ്തതെന്ന് മനസിലാക്കാനാവുക.
ഇക്കാര്യം തട്ടിപ്പുകാരെ അറിയിച്ചാല്‍ അവര്‍ വീണ്ടും പണം കൈമാന്‍ സമ്മതിക്കുകയും മാപ്പു പറയുകയുമൊക്കെ ചെയ്യും. ഇത്തവണ ഗൂഗിള്‍ പേ ഉപയോഗിച്ചായിരുന്നു താനെ സ്വദേശിയെ പറ്റിയച്ചത്. ഗൂഗിള്‍ പേ വഴി പണം കൈമാറാമെന്ന് പറയുകയും ഒ.ടി.പി കൈമാറണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഒ.ടി.പി കൈമാറിയ താനെ സ്വദേശിക്ക് വീണ്ടും പണം നഷ്ടമായി.
ये à¤à¥€ पà¥�ें- ഷവോമി ഫോണുകളില്‍ ഇന്ത്യന്‍ നാവിഗേഷന്‍, ഐ.എസ്.ആര്‍.ഒക്കും സമ്മതം
1.01 ലക്ഷം രൂപ നഷ്ടമായ ശേഷം വീണ്ടും ക്ഷമചോദിച്ച് പണം കൈമാറാമെന്ന് തട്ടിപ്പുകാര്‍ പറഞ്ഞപ്പോഴാണ് താന്‍ തട്ടിപ്പിന്റെ ഇരയായെന്ന് മനസിലായത്. യു.പി.ഐയിലെ റിക്വസ്റ്റ് മണി എന്ന ഓപ്ഷന്‍ ദുരുപയോഗം ചെയ്താണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ ഇടപാട് നടത്തുന്നയാള്‍ പണം സ്വീകരിക്കുന്നയാളായി മാറും. എപ്പോഴും മനസിലാക്കേണ്ടത് ഒ.ടി.പി എന്നത് പണം അയക്കാന്‍ മാത്രമുള്ള സംവിധാനമാണെന്നും പണം ലഭിക്കാനുള്ളതാണെന്നുമാണ്.
ये à¤à¥€ पà¥�ें- അടിപൊളി ക്യാമറയും ബാറ്ററിയുമായി ഗാലക്‌സി എസ്10 ലൈറ്റ്
ഒരേയൊരു മന്ത്രമേ ഈ തട്ടിപ്പിനെ ഇല്ലാതാക്കൂ. നിങ്ങള്‍ക്ക് ലഭിക്കുന്ന ഒ.ടി.പി മറ്റൊരാള്‍ക്കും കൈമാറരുത്. അത് മാത്രമാണ് രക്ഷ.
Adjust Story Font
16