Quantcast

നാല് പിന്‍കാമറ, വന്‍ ബാറ്ററി, 8999 രൂപക്ക് തരംഗമാകാന്‍ റിയല്‍മി 5ഐ

ഇന്ത്യയില്‍ മാത്രം 55 ലക്ഷം ഫോണുകള്‍ വിറ്റഴിഞ്ഞ റിയല്‍മി 5വിന്റെ പുതിയ പതിപ്പാണ് റിയല്‍മി 5ഐ...

MediaOne Logo

Web Desk

  • Published:

    9 Jan 2020 4:47 PM GMT

നാല് പിന്‍കാമറ, വന്‍ ബാറ്ററി, 8999 രൂപക്ക് തരംഗമാകാന്‍ റിയല്‍മി 5ഐ
X

ബജറ്റ് ഫോണുകളില്‍ പുതിയ തരംഗം സൃഷ്ടിക്കാന്‍ കെല്‍പുള്ള റിയല്‍മി 5ഐ ഇന്ത്യയിലേക്ക്. നാല് പിന്‍ക്യാമറയും 5000 എം.എ.എച്ചിന്റെ വന്‍ ബാറ്ററിയും 8999 രൂപയെന്ന ആകര്‍ഷകമായ വിലയുമായാണ് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ ഞെട്ടിക്കുന്നത്. ജനുവരി 15ന് ഫഌപ്പ്കാര്‍ട്ടിലൂടെയും റിയല്‍മി.കോമിലൂടെയുമായിരിക്കും ഫോണ്‍ ആദ്യമായി വില്‍പനക്ക് വെക്കുക.

119 ഡിഗ്രി അള്‍ട്രാ വൈഡ് ലെന്‍സ്(8എം.പി) അടക്കം നാല് പിന്‍ കാമറകളാണ് റിയല്‍മി 5ഐയിലുള്ളത്. പ്രധാനക്യാമറ 12 എം.പിയാണെങ്കില്‍ പോര്‍ട്രയിറ്റ് സെന്‍സറിന് 2എം.പിയും അള്‍ട്രാ മാക്രോ ലെന്‍സിന് 2എംപിയുമാണുള്ളത്. എട്ട് എം.പിയുടേയാണ് മുന്‍കാമറ. 4കെ വീഡിയോ റെക്കോഡു ചെയ്യാനും 240ഫ്രയിംസ് പെര്‍ സെക്കന്റില്‍ സ്ലോമോഷന്‍ വീഡിയോകള്‍ ചിത്രീകരിക്കാനും ഫോണില്‍ സാധിക്കും.

ये भी पà¥�ें- ആപ്പിളിന്റെ മൂന്നിലൊന്ന് വിലക്ക് ഇയര്‍ബഡുമായി റിയല്‍മി

ആന്‍ഡ്രോയിഡ് 9.0 യില്‍ റിയല്‍മിയുടെ കളര്‍ഒ.എസ് 6.1 ആണ് ഫോണിലുണ്ടാവുക. ഓപറേറ്റിംങ് സിസ്റ്റം മെയ് മാസത്തില്‍ അപ്‌ഗ്രേഡാകുമ്പോള്‍ ആന്‍ഡ്രോയിഡ് 10 ഉപയോഗിക്കാനാകും. 6.52 ഇഞ്ച് ഡിസ്‌പ്ലേ നല്ല പകല്‍ വെളിച്ചത്തില്‍ പോലും കാണാനാകുമെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.

4 ജിബിറാമും 64 ജിബി സ്‌റ്റോറേജുമുള്ള റിയല്‍മി 5ഐ രണ്ട് നിറങ്ങളിലാണ് ഇറങ്ങുക. ഫോറസ്റ്റ് ഗ്രീന്‍, അക്വാ ബ്ലൂ എന്നീ നിറങ്ങളിലെത്തുന്ന ഫോണിന്റെ ഡിസൈന്‍ പ്രഭാത സൂര്യനില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടിട്ടാണെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

TAGS :
Next Story