Quantcast

മൊബൈല്‍ ഫോണിന്റെ ചരിത്രം മാറ്റിമറിച്ച ദിനമാണ് 2007 ജനുവരി 9

സ്റ്റീവ് ജോബ്സ് പാതി കടിച്ച് ലോകത്തിന് മുന്നിലേക്ക് എറിഞ്ഞുകൊടുത്ത ആ ആപ്പിള്‍ പിന്നീടൊരു വിസ്മയമായി

MediaOne Logo

Web Desk

  • Published:

    9 Jan 2020 2:43 AM GMT

മൊബൈല്‍ ഫോണിന്റെ ചരിത്രം മാറ്റിമറിച്ച ദിനമാണ് 2007 ജനുവരി 9
X

മൊബൈല്‍ ഫോണിന്റെ ചരിത്രം മാറ്റിമറിച്ച ദിനമാണ് 2007 ജനുവരി 9. ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്സ് ഐ ഫോണ്‍ പ്രഖ്യാപിച്ചതോടെ അന്ന് വരെയുണ്ടായിരുന്ന എല്ലാ ധാരണകളും തിരുത്തപ്പെട്ടു. വിവരം കൈമാറാനുള്ള ഉപകരണം എന്നതില്‍ നിന്നും കൂള്‍ ഫോണ്‍ എന്ന ആശയത്തിലേക്ക് ലോകം മാറി. വിവരം കൈമാറുന്നതിനുള്ള ഉപകരണം എന്നതില്‍ നിന്നും മൊബൈല്‍ ഫോണ്‍ മാറിയ ദിനമാണ് 2007 ജനുവരി 9.

2007 ജനുവരി 9 വരെ മൊബൈല്‍ ഫോണ്‍ എന്നാല്‍ കാള്‍ ചെയ്യാനും മെസേജ് അയക്കാനുമുള്ള ഉപകരണം എന്നായിരുന്നു ജനങ്ങളുടെ മനസില്‍. പക്ഷെ ആ ധാരണകളെല്ലാം ഒരു മണിക്കൂര്‍ കൊണ്ട് സ്റ്റീവ് ജോബ്സ് എന്ന മനുഷ്യന്‍ തിരുത്തി.

തമാശ രൂപേണ പലരും പറഞ്ഞ സ്റ്റീവ് ജോബ്സ് പാതി കടിച്ച് ലോകത്തിന് മുന്നിലേക്ക് എറിഞ്ഞുകൊടുത്ത ആ ആപ്പിള്‍ പിന്നീടൊരു വിസ്മയമായി, ആപ്പിളിന്റെ ഐപോഡും, മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഒരൊറ്റ ഉപകരണത്തില്‍. ചുരുക്കത്തില്‍ ഇതായിരുന്നു ആദ്യ ഐഫോണ്‍, ബ്ലാക്ക് ബെറിയുടെയും മോട്ടറോളയുടെയും നോക്കിയയുടെയുമൊക്കെ കീ പാഡുള്ള ഫോണുകള്‍ കണ്ട് ശീലിച്ചിരുന്ന ലോകം അതോടെ ഒറ്റ കീ മാത്രമുള്ള ടച്ച് ഫോണിലേക്ക് ആദ്യ ചുവട് വച്ചു

മൊബൈല്‍ ഫോണ്‍ ഒരു വിനോദ ഉപകരണം കൂടിയായി പരിണാമം പ്രാപിച്ചു. കൂള്‍ ഫോണ്‍ എന്ന ആശയത്തിന്റെ തുടക്കമായിരുന്നു ഇത്. ഇന്റര്‍നെറ്റ് മൊബൈല്‍ ഫോണിലെത്തിയതോടെ ലോകം കൈവെള്ളയിലേക്ക് ചുരുങ്ങി, സ്റ്റീവ് ജോബ്സിന്റെ ചിന്തകള്‍ക്ക് പിന്നാലെ ലോകം സഞ്ചരിക്കാന്‍ തുടങ്ങിയതോടെയാണ് മൊബൈല്‍ ഫോണ്‍ സാങ്കേതിക വിദ്യയില്‍ പില്‍ക്കാലത്ത് വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയത്.

സ്റ്റീവ് ജോബ്സ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തുടങ്ങിവെച്ച സാങ്കേതിക വിപ്ലവം ഐഫോണ്‍ ഇന്നും തുടരുകയാണ്, 5G നെറ്റ്‍വര്‍ക്ക് സപ്പോര്‍ട്ട് ചെയ്യുന്ന ഐഫോണ്‍ 12 ഉടന്‍ പുറത്തിറങ്ങുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

TAGS :
Next Story