ആദ്യത്തെ 16 ജിബി റാം സ്മാര്‍ട്ട്‌ഫോണുമായി ഷവോമി
16 ജി.ബി RAM ഉള്ള ഷവോമിയുടെ ഈ ഫോണില്‍ 5ജി കണക്ടിവിറ്റിയും ഉണ്ടായിരിക്കും.
10-15 വര്‍ഷം മുമ്പ് സാധാരണ കമ്പ്യൂട്ടറുകളുടെ RAM ഇന്ന് 10000 രൂപയില്‍ കുറവുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പോലുമുണ്ട്. 4 ജിബിയുടേയും 6 ജിബിയുടേയും സ്മാര്‍ട്ട്‌ഫോണുകള്‍ക്കിടയിലേക്ക് 16 ജി.ബി RAM ഉള്ള ഫോണുമായി വരികയാണ് ഷവോമി. ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ ബ്ലാക്ക് ഷാര്‍ക്ക് 3 എന്ന മോഡലിനാണ് കമ്പ്യൂട്ടറുകളെ വെല്ലുന്ന റാം ഉള്ളത്.
16 ജിബി റാമുള്ള ലോകത്തെ ആദ്യ സ്മാര്‍ട്ട്‌ഫോണാണ് ഷവോമിയുടെ ബ്ലാക്ക് ഷാര്‍ക്ക് 3. ഇതിന് പുറമേ 5ജി സൗകര്യവും ഭാവിയിലേക്കുള്ള ഈ ഫോണിലുണ്ടാകും. പലരും ഇത്രയും മെമ്മറിയുടെ ആവശ്യമില്ലെന്ന് അഭിപ്രായപ്പെടുമ്പോള്‍ ഷവോമിയുടെ പുതിയ മോഡലിനെ സ്വാഗതം ചെയ്യുന്നവരുമുണ്ട്. ഗെയിം പ്രേമികള്‍ക്ക് ഇഷ്ടപ്പെടുന്ന മോഡലായിരിക്കും ഇതെന്നാണ് കരുതപ്പെടുന്നത്. ദീര്‍ഘകാലത്തെ ഉപയോഗം ലക്ഷ്യമിട്ട് സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നവര്‍ക്ക് ഈ ഫോണ്‍ ഉപകാരപ്പെടുമെന്നുംപ്രതീക്ഷിക്കുന്നവരുണ്ട്.
കമ്പനി ഔദ്യോഗികമായി പുറത്തുവിടാത്ത വിവരങ്ങള്‍ ട്വിറ്ററിലെ Sudhansu എന്ന ഐഡിയാണ് ചോര്‍ത്തി നല്‍കിയിരിക്കുന്നത്. ചൈനയിലെ സ്മാര്‍ട്ട്‌ഫോണ്‍ സെര്‍ട്ടിഫിക്കേഷന്‍ വെബ് സൈറ്റില്‍ നല്‍കിയ വിവരങ്ങളാണ് ചോര്‍ത്തിയത്. അതേസമയം MIIT സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനാല്‍ തന്നെ ബ്ലാക്ക് ഷാര്‍ക്ക് 3 പുറത്തിറങ്ങുമെന്ന് ഉറപ്പിച്ച് പറയാനും സാധിക്കും.
ഷവോമിയുടെ തന്നെ ബ്ലാക്ക് ഷാര്‍ക്ക് 2വിന്റെ പരിഷ്‌ക്കരിച്ച പതിപ്പായിട്ടായിരിക്കും ബ്ലാക്ക് ഷാര്‍ക്ക് 3 ഇറങ്ങുക. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ബ്ലാക്ക് ഷാര്‍ക്ക് 2വില്‍ 6.39 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേയും സ്‌നാപ്ഡ്രാഗണ്‍ 855+ പ്രൊസസറുമാണ് ഉപയോഗിച്ചിരിക്കുന്നത്. കുറഞ്ഞത് 4000 എം.എ.എച്ച് എങ്കിലും ബാറ്ററിയും പ്രതീക്ഷിക്കാം. ബ്ലാക്ക് ഷാര്‍ക്ക് 2വിന്റെ 6 ജി.ബി മോഡലിന് 29999 രൂപയും 12 ജിബിക്ക് 39999 രൂപയുമായിരുന്നു വില. RAM ഉം 5Gയും കൂടിയുള്ള ബ്ലാക്ക് ഷാര്‍ക്ക് 3ക്ക് വില ഇതിലും കൂടാനേ സാധ്യതയുള്ളൂ.
Adjust Story Font
16