Quantcast

ആഴ്ച്ചയില്‍ ഏഴ് തവണ മാത്രമേ ഭക്ഷണം കഴിക്കാറുള്ളൂവെന്ന് ട്വിറ്റര്‍ സി.ഇ.ഒ

ഉപവാസം തനിക്ക് ഏകാഗ്രത കൂട്ടാന്‍ സഹായിക്കുന്നുണ്ടെന്ന് പറഞ്ഞ ജാക്ക് ഡോര്‍സി എല്ലാ ദിവസവും രണ്ട് മണിക്കൂര്‍ ധ്യാനത്തിനായി മാറ്റിവെക്കാറുണ്ടെന്നും കൂട്ടിച്ചേര്‍ത്തു...

MediaOne Logo

Web Desk

  • Published:

    16 Jan 2020 7:30 AM GMT

ആഴ്ച്ചയില്‍ ഏഴ് തവണ മാത്രമേ ഭക്ഷണം കഴിക്കാറുള്ളൂവെന്ന് ട്വിറ്റര്‍ സി.ഇ.ഒ
X

തന്റെ വിചിത്രമായ ജീവിത രീതികള്‍ തുറന്നുപറഞ്ഞ് ട്വിറ്റര്‍ സി.ഇ.ഒ ജാക്ക് ഡോര്‍സി. വിയേഡിന് നല്‍കിയ യുട്യൂബ് അഭിമുഖത്തിനിടെയാണ് ഇത്തരംകാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ട്വിറ്ററില്‍ എഡിറ്റ് ഓപ്ഷന്‍ വരുമോ സ്‌പെല്‍ ചെക്ക് ഉള്‍പ്പെടുത്തുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്കും ജാക്ക് ഡോര്‍സി മറുപടി പറഞ്ഞു.

സി.എന്‍.ബി.സിയില്‍ നേരത്തെ വന്ന ലേഖനം ചൂണ്ടിക്കാണിച്ചായിരുന്നു പീറ്റര്‍ ഫ്രാങ്ക് എന്നയാള്‍ ട്വിറ്റര്‍ മേധാവിയോട് ജീവിതശൈലിയെക്കുറിച്ച് ചോദ്യം ചോദിച്ചത്. ദിവസം രണ്ട് മണിക്കൂര്‍ ധ്യാനിക്കാറുണ്ടോ? 52 മിനുറ്റ് സൗനയോ(ആവിയിലുള്ള കുളി) ഐസ് ബാത്തോ നടത്താറുണ്ടോ? ആഴ്ച്ചയില്‍ അഞ്ച് തവണ മാത്രമാണോ ഭക്ഷണം കഴിക്കുന്നത്? എന്നിവയായിരുന്നു ആ ചോദ്യങ്ങള്‍.

ये भी पà¥�ें- വ്യാജന്മാരെ തുരത്തി ‘ട്വിറ്റര്‍’

എല്ലാദിവസവും രണ്ട് മണിക്കൂര്‍ ധ്യാനിക്കാറുണ്ടെന്ന സമ്മതിച്ച് ഡോര്‍സി ആഴ്ച്ചയില്‍ ഏഴ് തവണ ഭക്ഷണം കഴിക്കാറുണ്ടെന്ന് പറഞ്ഞു. എല്ലാ ദിവസവും സൗനയോ ഐസ് ബാത്തോ നടത്താറില്ലെന്നും ഡോര്‍സി വ്യക്തമാക്കി.

കഴിഞ്ഞ മാര്‍ച്ചിലാണ് പ്രതിദിനം ഒരു തവണ മാത്രമേ ഭക്ഷണം കഴിക്കാറുള്ളൂവെന്ന് ഡോര്‍സി വ്യക്തമാക്കിയത്. ഉപവാസമിരിക്കുന്ന പല വാരാന്ത്യങ്ങളിലും ദിവസം മുഴുവന്‍ ഭക്ഷണം കഴിക്കാറില്ലെന്നും ട്വിറ്റര്‍ മേധാവി പറഞ്ഞിരുന്നു. തന്റെ ജോലികള്‍ കൂടുതല്‍ ഏകാഗ്രതയോടെ ചെയ്യാന്‍ ഈ ജീവിതരീതി സഹായിക്കുന്നുണ്ടെന്ന് വിപാസന ധ്യാനം പരിശീലിക്കുന്ന ഡോര്‍സി വെളിപ്പെടുത്തിയിരുന്നു.

മത്സ്യം, കോഴി, വറുത്ത മാംസം തുടങ്ങി ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ് ഡോര്‍സി കഴിക്കാറ്. ധാരണം ഇലക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. ബെറികളും ഡാര്‍ക്ക് ചോക്കളേറ്റും ചിലപ്പോള്‍ ഭക്ഷണ ശേഷം കഴിക്കാറുണ്ട്. പകല്‍ ഭക്ഷണം കഴിക്കാതിരിക്കുന്ന ഡോര്‍സി അത്താഴമാണ് കഴിക്കാറ്.

മൈക്രോ ബ്ലോഗിംങ് സൈറ്റായ ട്വിറ്ററില്‍ ഒരിക്കലും എഡിറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ കൊണ്ടുവരില്ലെന്നും ഡോര്‍സി വെളിപ്പെടുത്തി. ഏറെക്കാലമായി ഉപഭോക്താക്കളുടെ ആവശ്യമാണ് പോസ്റ്റ് ചെയ്ത ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാന്‍ അവസരം നല്‍കണമെന്നത്. നിലവില്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ട്വീറ്റ് റീ ട്വീറ്റിലൂടെ തെറ്റ് തിരുത്താനോ ഡിലീറ്റ് ചെയ്യാനോ മാത്രമേ അവസരമുള്ളൂ.

TAGS :
Next Story