Quantcast

ജാപ്പനീസ് കോടീശ്വരന് ചന്ദ്രനില്‍ പോകാന്‍ ഒരു കാമുകി വേണം

എലോണ്‍ മസ്‌കിന്റെയും സ്‌പേസ് എക്‌സിന്റേയും ചാന്ദ്ര ദൗത്യത്തിലെ ആദ്യ സ്വകാര്യ സഞ്ചാരിയാണ് ജാപ്പനീസ് കോടീശ്വരനായ മേസാവാ.

MediaOne Logo

Web Desk

  • Published:

    21 Jan 2020 9:34 AM GMT

ജാപ്പനീസ് കോടീശ്വരന് ചന്ദ്രനില്‍ പോകാന്‍ ഒരു കാമുകി വേണം
X

ജാപ്പനീസ് കോടീശ്വരനായ യുസാകു മേസാവായ്ക്ക് ചന്ദ്രനില്‍ പോകാന്‍ ഒരു കാമുകി വേണം. 44കാരനായ മേസാവായുടേയും കാമുകിയുടേയും ചാന്ദ്ര യാത്ര ഡോക്യുമെന്ററിയാക്കുകയും ചെയ്യും. സ്‌പേസ് എക്‌സിന്റെ 2023ല്‍ നിശ്ചയിച്ചിരിക്കുന്ന ചാന്ദ്ര യാത്രയിലെ സ്വകാര്യ ബഹിരാകാശ സഞ്ചാരിയാണ് മേസാവാ.

ജാപ്പനീസ് കോടീശ്വരന്റെ ചൊവ്വായാത്ര അബേമ ടി.വി സംപ്രേക്ഷണം ചെയ്യും. ഈ ഷോയുടെ ഭാഗമായി തന്റെ ജീവിത പങ്കാളിയെ കൂടി തെരഞ്ഞെടുക്കാനാണ് ജപ്പാന്‍കാരന്റെ തീരുമാനം. 20 വയസില്‍ പ്രായമുള്ള ബഹിരാകാശ യാത്രയില്‍ താല്‍പര്യമുള്ള യുവതികള്‍ക്ക് ഇതിനായി അപേക്ഷിക്കാമെന്നും മാസേവാ വ്യക്തമാക്കി. മേസാവാക്കൊപ്പം പോകാന്‍ തയ്യാറായി 20000ത്തിലേറെ പേരാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.

എലോണ്‍ മസ്കും മേസാവാ

'ജീവിതത്തില്‍ ഏകാന്തതയും ഒറ്റപ്പെടലും ആരംഭിച്ചിരിക്കുന്നു. ഇപ്പോള്‍ ഞാന്‍ ഒരു കാര്യത്തെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ. എന്റെ ജീവിത പങ്കാളിയെയാണ് ഈ ദൗത്യത്തിലൂടെ തേടുന്നത്. മനുഷ്യസ്‌നേഹത്തെ ഭൂമിയുടെ അതിരില്‍ നിന്നും ബഹിരാകാശം വരെയെത്തിക്കാനാണ് ശ്രമം' ചാന്ദ്രയാത്രക്ക് കാമുകിയെ തേടിയുള്ള വെബ് സൈറ്റില്‍ മേസാവാ വ്യക്തമാക്കുന്നു. മാര്‍ച്ചില്‍ തന്റെ ചാന്ദ്ര യാത്രയുടെ പങ്കാളിയെ മേസാവാ വ്യക്തമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ये भी पà¥�ें- വരുന്നു ചൊവ്വയില്‍ വന്‍ തൊഴിലവസരങ്ങള്‍, പോകാന്‍ പണമില്ലാത്തവര്‍ക്ക് വായ്പയും

അടുത്തിടെയാണ് നടിയും കാമുകിയുമായിരുന്ന 27കാരി അയേമ ഗോരികിയുമായുള്ള ബന്ധം ജാപ്പനീസ് കോടീശ്വരന്‍ അവസാനിപ്പിച്ചത്. സ്‌പേസ്എക്‌സിന്റെ ആദ്യ ചാന്ദ്ര യാത്രയില്‍ തനിക്കൊപ്പം വിവിധ കലാകാരന്മാരേയും കൊണ്ടുപോകുമെന്നും മേസാവാ വ്യക്തമാക്കിയിട്ടുണ്ട്. യാത്രയുടെ പ്രചോദനത്തില്‍ ഇവരെക്കൊണ്ട് വ്യത്യസ്ത കലാസൃഷ്ടികളുണ്ടാക്കുകയാണ് മേസാവായുടെ ഡിയര്‍ മൂണ്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ലക്ഷ്യം.

TAGS :
Next Story