Quantcast

ഫാസ്റ്റാഗിന്റെ പേരിലും തട്ടിപ്പ്, ഇരക്ക് നഷ്ടമായത് അരലക്ഷം


ഫാസ്റ്റാഗ് രജിസ്റ്റര്‍ ചെയ്യാനെന്ന പേരില്‍ ഫോണില്‍ വിളിച്ചാണ് വിവരങ്ങള്‍ ശേഖരിച്ചത്...

MediaOne Logo

Web Desk

  • Published:

    22 Jan 2020 7:03 AM GMT

ഫാസ്റ്റാഗിന്റെ പേരിലും തട്ടിപ്പ്, ഇരക്ക് നഷ്ടമായത് അരലക്ഷം
X

ഫാസ്റ്റാഗിന്റെ വരവോടെ ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്ക് പുതിയൊരു സാധ്യതകൂടി തെളിഞ്ഞിരിക്കുകയാണ്. ഫാസ്റ്റാഗിന്റെ പേരില്‍ പണം തട്ടിയ ആദ്യത്തെ സംഭവം ബംഗളൂരുവില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫാസ്റ്റാഗ് രജിസ്റ്റര്‍ ചെയ്യാനെന്ന പേരില്‍ സമീപിച്ച തട്ടിപ്പുകാര്‍ അരലക്ഷം രൂപയാണ് ബംഗളൂരു സ്വദേശിയില്‍ നിന്നും തട്ടിയെടുത്തത്.

ആക്‌സില്‍ ബാങ്കില്‍ നിന്നാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പുകാര്‍ ബംഗളൂരു സ്വദേശിയെ ഫോണില്‍ വിളിച്ചത്. ഫാസ്റ്റാഗ് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണെന്നായിരുന്നു അറിയിച്ചത്. ഫാസ്റ്റാഗ് പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതി കിട്ടിയതിനെ തുടര്‍ന്നാണ് വിളിക്കുന്നതെന്നും തട്ടിപ്പുകാര്‍ അറിയിച്ചു.

ये भी पà¥�ें- വാഹനങ്ങളില്‍ ഫാസ്റ്റ് ടാഗ് നിര്‍ബന്ധമാകാന്‍ പത്ത് ദിവസം കൂടി, എന്താണ് ഫാസ്റ്റ് ടാഗ്? എവിടെ നിന്നു ലഭിക്കും?

ഫാസ്റ്റാഗ് രജിസ്‌ട്രേഷനായി കുറച്ച് വിവരങ്ങള്‍ വേണമെന്ന് കാണിച്ച് ഒരു സന്ദേശവും അയച്ചു. മുഴുവന്‍ പേര്, ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തിയിട്ടുള്ള മൊബൈല്‍ നമ്പര്‍, യു.പി.ഐ പിന്‍ നമ്പര്‍ എന്നിവയാണ് ആവശ്യപ്പെട്ടത്. ഇത് നല്‍കിയതോടെ ഹെല്‍പ് ഡെസ്‌ക് ഒരു ഒ.ടി.പി അയക്കുമെന്നും ഇത് മറ്റൊരു നമ്പറിലേക്ക് അയക്കണമെന്നും പറഞ്ഞു. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ക്കൊപ്പം ഒ.ടി.പി കൂടി കിട്ടിയതോടെ തട്ടിപ്പുകാര്‍ പണം കൈക്കലാക്കുകയും ചെയ്തു.

ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട പിന്‍ നമ്പറുകളോ പാസ്‌വേഡുകളോ ഒരു കാരണവശാലും മറ്റൊരാള്‍ക്കും കൈമാറാന്‍ പാടില്ലെന്ന പാഠമാണ് ഇത്തരം അനുഭവങ്ങള്‍ ആവര്‍ത്തിച്ച് പഠിപ്പിക്കുന്നത്. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലേക്ക് വരുന്ന ഒ.ടി.പികളും ഒരു കാരണവാശാലും കൈമാറേണ്ടതില്ല. ബാങ്കുകളില്‍ നിന്നും ഉത്തരവാദപ്പെട്ട ആരും ഫോണില്‍ വിളിച്ച് പാസ്‌വേഡോ ഒ.ടി.പി നമ്പറോ ചോദിക്കില്ലെന്ന് ഓര്‍ക്കുക.

ये भी पà¥�ें- ഫേസ്ബുക്ക് വഴി പണം തട്ടിപ്പ്, രണ്ട് തവണയായി നഷ്ടമായത് ഒരു ലക്ഷത്തിലേറെ

ഫാസ്റ്റാഗ് രജിസ്‌ട്രേഷന് ഏതെങ്കിലും പാസ്‌വേഡോ പിന്‍ നമ്പറോ ആവശ്യമില്ലെന്നു കൂടി അറിഞ്ഞിരിക്കണം. രണ്ട് മാര്‍ഗ്ഗങ്ങളിലൂടെ മാത്രമേ ഫാസ്റ്റാഗുകള്‍ രജിസ്റ്റര്‍ചെയ്യാനാകൂ. MyFastag ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ആക്ടിവേറ്റ് ചെയ്യുന്നതാണ് ഒരു മാര്‍ഗം. മറ്റൊന്ന് അടുത്തുള്ള നിങ്ങളുടെ ബാങ്ക് ശാഖയുമായി നേരിട്ട് ബന്ധപ്പെടലാണ്. ഇനി ബാങ്ക് അധികൃതരെന്ന പേരില്‍ ഫാസ്റ്റാഗ് രജിസ്‌ട്രേഷന് ആരെങ്കിലും വിളിച്ചാല്‍ ഫോണ്‍ കട്ട് ചെയ്ത് നേരെ ബാങ്കില്‍ ചെന്ന് അന്വേഷിക്കുകയാണ് വേണ്ടത്.

TAGS :
Next Story