3,000 വർഷംമുമ്പ് മരിച്ച ഈജിപ്ഷ്യൻ പാതിരി 'സംസാരിച്ചു'; ശബ്ദം പുനഃസൃഷ്ടിച്ച് ശാസ്ത്രജ്ഞർ
മരണശേഷവും തന്റെ ശബ്ദം കേൾക്കപ്പെടണമെന്ന ആഗ്രഹം നെസ്യാമുൻ പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ശവപ്പെട്ടിയിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.
ലീഡ്സ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന നെസ്യാമുന്റെ മമ്മി
ഈജിപ്തിൽ 3,000-ലേറെ വർഷംമുമ്പ് അന്തരിച്ച പുരോഹിതന്റെ ശബ്ദം പുനഃസൃഷ്ടിച്ച് ശാസ്ത്രജ്ഞർ. ഫറോവ റാംസെസ് നാലാമന്റെ കാലത്ത് ജീവിച്ചിരുന്ന നെസ്യാമുൻ എന്ന പാതിരിയുടെ ശബ്ദമാണ് ശാസ്ത്രജ്ഞർ കൃത്രിമ മാർഗങ്ങളുപയോഗിച്ച് സൃഷ്ടിച്ച് റെക്കോർഡ് ചെയ്തത്. ലണ്ടൻ യൂണിവേഴ്‌സിറ്റിയിലെ റോയൽ ഹലോവേയിലെയും യോർക്ക് യൂണിവേഴ്‌സിറ്റിയിലെയും ലീഡ്‌സ് മ്യൂസിയത്തിലെയും ഗവേഷകരാണ് ഇതിനുപിന്നിൽ. നെസ്യാമുന്റെ മമ്മി സൂക്ഷിച്ചിരിക്കുന്നത് ലീഡ്‌സ് മ്യൂസിയത്തിലാണ്.
മരണശേഷവും തന്റെ ശബ്ദം കേൾക്കപ്പെടണമെന്ന ആഗ്രഹം നെസ്യാമുൻ പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ശവപ്പെട്ടിയിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഒരുവിധത്തിൽ അത് സഫലമാക്കുകയാണ് തങ്ങൾ ചെയ്തതെന്നും ശബ്ദപുനഃസൃഷ്ടി പരീക്ഷണത്തിൽ പങ്കെടുത്ത ജൊവൻ ഫ്‌ളച്ചർ പറഞ്ഞു.
ശബ്ദനാളത്തിലാണ് (Larynx) മനുഷ്യരുടെ ശബ്ദം രൂപപ്പെടുന്നത്. എന്നാൽ ശബ്ദനാളിയിലൂടെ (Vocal Tract) കടന്നുപോയതിനു ശേഷം മാത്രമേ ശബ്ദം കേൾക്കാൻ കഴിയുന്നവിധത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുകയുള്ളൂ.
3 ഡി പ്രിന്റിംഗ് ഉപയോഗിച്ച് നെസ്യാമുന്റെ ശബ്ദനാളിക്ക് സമാനമായ വോയ്‌സ് ബോക്‌സ് നിർമിക്കുകയും ഇതുവഴി ശബ്ദം സൃഷ്ടിക്കുകയുമായിരുന്നു. സ്വരാക്ഷരത്തിലുള്ള ഒറ്റ ശബ്ദമാണ് റെക്കോർഡ് ചെയ്തത്. ഇത് നെസ്യാമുൻ ജീവിച്ചിരുന്നപ്പോൾ സംസാരിച്ചിരുന്ന ശബ്ദത്തോട് സമാനമാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഭാവിയിൽ കമ്പ്യൂട്ടർ ഉപയോഗിച്ച് ഇതേശബ്ദത്തിൽ വാചകങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ये à¤à¥€ पà¥�ें- നേപ്പാളിൽ മലയാളികളുടെ ജീവനെടുത്ത കാര്‍ബണ്‍ മോണോക്സൈഡ് ഇത്ര അപകടകാരിയോ?
നൈൽ നദിക്കരയിലെ കർണാക് ക്ഷേത്രത്തിലെ പുരോഹിതനായിരുന്നു നെസ്യാമുൻ ക്രിസ്തുവിന് 1100 വർഷം മുമ്പാണ് ജീവിച്ചിരുന്നത് എന്ന് കരുതപ്പെടുന്നു. വായിലെ അണുബാധയെ തുടർന്ന് 50-ാം വയസ്സിലാണ് മരണപ്പെട്ടത്. മരണശേഷം പുരാതന വിശ്വാസപ്രകാരം ശരീരം 'മമ്മി'യാക്കി സൂക്ഷിക്കുകയായിരുന്നു.
Adjust Story Font
16