Quantcast

കൊറോണ വൈറസ് പടരുന്നത് എവിടെ? ഓണ്‍ലൈനില്‍ തത്സമയം അറിയാം

രാജ്യം തിരിച്ച് കൊറോണ ബാധ സംശയിക്കുകയും സ്ഥിരീകരിക്കുകയും കൊറോണയെ തുടര്‍ന്ന് മരിക്കുകയും ചെയ്ത സംഭവങ്ങളാണ് ഈ വെബ് സൈറ്റിലൂടെ അറിയാനാവുക...

MediaOne Logo

Web Desk

  • Published:

    28 Jan 2020 2:56 PM GMT

കൊറോണ വൈറസ് പടരുന്നത് എവിടെ? ഓണ്‍ലൈനില്‍ തത്സമയം അറിയാം
X

ലോകത്താകെ ഭീതി പരത്തിക്കൊണ്ട് കൊറോണ വൈറസ് ബാധ തുടരുകയാണ്. കൊറോണ വൈറസ് വീണ്ടും രംഗപ്രവേശം ചെയ്ത ചൈനയില്‍ ഇതുവരെ 106 പേര്‍ മരിക്കുകയും 4500ലേറെ പേര്‍ക്ക് വൈറസ് ബാധയേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഒരു ഡസനിലേറെ ലോകരാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ടെന്നത് സ്ഥിതിഗതികളുടെ ഗൗരവം കൂട്ടുന്നു.

ഈ ഗുരുതര സാഹചര്യത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതും പ്രചരിപ്പിക്കുന്നതും കൂടുതല്‍ കുഴപ്പങ്ങളിലേക്ക് നയിക്കും. പ്രത്യേകിച്ചും സോഷ്യല്‍മീഡിയയുടെ കാലത്ത്. കൃത്യമായ വിവരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് Maryland-based Center for Systems Science and Engineering (CSSE) ഒരു ഓണ്‍ലൈന്‍ വെബ്‌സൈറ്റ് വികസിപ്പിച്ചിരിക്കുന്നത്.

കൊറോണ വൈറസിന്റെ വ്യാപനം സംബന്ധിച്ച് ഭൂപടം തിരിച്ചുള്ള വിശദമായ വിവരങ്ങളാണ് ഈ വെബ് സൈറ്റിലുള്ളത്. ലോകാരോഗ്യ സംഘടനയും ചൈനയിലേയും അമേരിക്കയിലേയും യൂറോപിലേയും കൊറോണ നിയന്ത്രണ കേന്ദ്രങ്ങളും ഉള്‍പെടുത്തിക്കൊണ്ടാണ് ഇതിന് വേണ്ട വിവര ശേഖരണം സാധ്യമാക്കിയിരിക്കുന്നത്.

കൊറോണ വൈറസ് ബാധ സംശയിക്കുന്നതും സ്ഥിരീകരിക്കപ്പെട്ടതും മരിച്ചതുമായ സംഭവങ്ങളുടെ കൃത്യമായ എണ്ണവും കൃത്യമായ പ്രദേശത്ത് രേഖപ്പെടുത്തിയിരിക്കുകയാണ് ഈ ഡാഷ്‌ബോര്‍ഡില്‍ ചെയ്തിരിക്കുന്നത്. രാജ്യങ്ങള്‍ തിരിച്ച് സ്ഥിരീകരിക്കപ്പെട്ട കൊറോണ വൈറസ് കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ചൈനയില്‍ ആദ്യം കൊറോണ വൈറസ് കണ്ട വുഹാന്‍ നഗരം കഴിഞ്ഞ ആഴ്ച്ച അധികൃതര്‍ പൂട്ടിയിരുന്നു. ഇവിടെ നിന്നും അമ്പത് ലക്ഷത്തോളം പേരാണ് ഔദ്യോഗിക അടച്ചുപൂട്ടലിന് മുമ്പ് പുറത്തുപോയത്. 14 ദിവസമാണ് കൊറോണ വൈറസിന്റെ ഇന്‍ക്യുബേഷന്‍ പിരീഡ്. വൈറസ് ബാധയുള്ള എത്രപേര്‍ വുഹാന് പുറത്തേക്ക് കൊറോണ വൈറസിനെ എത്തിച്ചുവെന്ന് ഇപ്പോഴും പറയാനാവില്ല. കൊറോണ വൈറസ് പേടിയെ തുടര്‍ന്ന് 15 നഗരങ്ങളാണ് ചൈനീസ് അധികൃതര്‍ അടച്ചിട്ടിരിക്കുന്നത്.

TAGS :
Next Story