ഉഗ്രന്‍ ഡിസ്‌പ്ലെ, പോകോ എക്‌സ്2(X2) വരുന്നത് ഒരുങ്ങി തന്നെ....
റെഡ്മി കെ30യുടെ 4ജി മോഡലിന്റെ പരിഷ്‌കരിച്ച പതിപ്പായിരിക്കും പോകോ എക്‌സ്2 എന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം.
പോകോ ബ്രാന്‍ഡില്‍ നിന്ന് അടുത്തൊരു മോഡലിനായി സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി. പല അഭ്യൂഹങ്ങള്‍ പ്രചരിച്ചെങ്കിലും എക്‌സ് 2(X2) എന്ന മോഡലാണ് അടുത്തതെന്ന് പോകോ പ്രഖ്യാപിച്ചതോടെ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ക്ക് വിരാമമായി. ഫെബ്രുവരി നാലിനാണ് ഫോണ്‍ അവതരിക്കുന്നത്. അതുവരെ ഫോണിന്റെ ചില പ്രത്യേകതകള്‍ കമ്പനി അതീവ രഹസ്യമാക്കിവെച്ചിരിക്കുകയാണ്. അത് അവതരണ സമയത്തെ പുറത്തുവരൂ.
എന്നിരുന്നാലും ഫോണിന്റെ ചില പ്രത്യേകതകള്‍ പുറത്തുവന്നിട്ടുണ്ട്. റെഡ്മി കെ30യുടെ 4ജി മോഡലിന്റെ പരിഷ്‌കരിച്ച പതിപ്പായിരിക്കും പോകോ എക്‌സ്2 എന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം. മികച്ച അനുഭവത്തിനായി റീഫ്രഷ് റൈറ്റ് കൂടിയ 120 എച്ച്സെഡ് ഡിസ്‌പ്ലെയായിരിക്കും. ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ ഫോണിന്റെ സൈഡിലായിരിക്കും. റെഡ്മിയുടെ കെ30 4ജി മോഡലിന് ഈ പ്രത്യേകതകള്‍ ഉണ്ടായിരുന്നു. ക്വാല്‍കോം സ്‌നാപ്ഡ്രാഗണിന്റെ മികച്ച പ്രൊസസര്‍, ലിക്യൂഡ് കൂളിങ്, യു.എസ്.ബി ടൈപ് സി പോര്‍ട്ട്, 3.5എം.എം ഓഡിയോ ജാക്ക് എന്നിവയും ഉണ്ടാകും. 20 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറ, 64 മെഗാപിക്‌സലിന്റെ പ്രൈമറി സെന്‍സറോട് കൂടിയ ബാക് ക്യാമറയും ഉണ്ടാകും. (പിന്നില്‍ നാല് ക്യാമറകള്‍)
അതേസമയം അവതരണ സമയത്തെ എന്താണ് സര്‍പ്രൈസ് ഫീച്ചര്‍ എന്ന് വ്യക്തമാകൂ. 4,500 എം.എ.എച്ച് ബാറ്ററി, 27 വാട്ട് ഫാസ്റ്റ് ചാര്‍ജിങ്, ഐ.ആര്‍ ബ്ലാസ്റ്റര്‍ എന്നിവയായിരിക്കും മറ്റു പ്രത്യേകതകള്‍. എന്നാല്‍ വില സംബന്ധിച്ചോ റാം വാരിയന്റിനെക്കുറിച്ചോ വ്യക്തതയില്ല. എഫ് വണ്‍ എന്ന മോഡലാണ് പോകോയില്‍ നിന്ന് പുറത്തിറങ്ങിയ ഒരേയൊരു മോഡല്‍.
Adjust Story Font
16