റിയല്‍ മി 5 പ്രോക്ക് വില കുറച്ചു
കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ പുറത്തിറക്കിയ ബജറ്റ് ഫോണിന് റിയല്‍മി ആദ്യമായാണ് വില കുറച്ചിരിക്കുന്നത്.
ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മി 5 പ്രോയുടെ വില കുറച്ചു. ഫഌപ്കാര്‍ട്ടിലും റിയല്‍മി ഡോട്ട് കോമിലും വിലക്കുറവില്‍ റിയല്‍മി 5 പ്രൊ ലഭ്യമായി തുടങ്ങി. കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് റിയല്‍മി 5 പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ചത്.
ഇത് ആദ്യമായാണ് റിയല്‍മി 5 പ്രോയുടെ വില കമ്പനി കുറക്കുന്നത്. 4 ജിബി+ 64 ജിബി, 6 ജിബി+64ജിബി, 8 ജിബി +128ജിബി മോഡലുകള്‍ക്ക് യഥാക്രമം 12,999, 13,999, 15,999 രൂപയാണ് വില. മൂന്ന് മോഡലുകള്‍ക്കും ആയിരം രൂപ വീതമാണ് റിയല്‍ മി കുറച്ചത്. സ്പാര്ക്ലിംങ് ബ്ലൂവിലും ക്രിസ്റ്റല്‍ ഗ്രീന്‍ നിറത്തിലുമാണ് ഫോണ്‍ ലഭ്യമാവുക. വിലക്കുറവിന് പുറമേ ബാങ്ക് ഡിസ്കൗണ്ടും അധിക ചെലവില്ലാത്ത പ്രതിമാസ അടവ്, എക്സ്ചേഞ്ച് ഡിസ്കൗണ്ട് എന്നിവയും റിയല്‍ മി ഫോണുകള്‍ക്ക് ലഭ്യമാണ്.
ഇരട്ട നാനോ സിമ്മുള്ള റിയല്‍മി 5 പ്രോ ആന്‍ഡ്രോയിഡ് 9 പൈയിലാണ് പ്രവര്‍ത്തിക്കുന്നത്. 6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്പ്ലേയുള്ള ഫോണില്‍ ഗൊറില്ല ഗ്ലാസ് 3+ ന്റെ സംരക്ഷണവുമുണ്ട്. ഒക്ടകോര്‍ സ്നാപ്ഡ്രാഗണ്‍ 712SoC പ്രൊസസര്‍ ഉപയോഗിച്ചിട്ടുള്ള ഫോണില്‍ 8 ജി.ബിയുടെ റാം വരെ ലഭ്യമാണ്. ഇന്‍ബില്‍റ്റായി 128 ജി.ബി വരെ സ്റ്റോറേജുമുണ്ട്. എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് ഈ സ്റ്റോറേജ് 256 ജി.ബി വരെയായി ഉയര്‍ത്താനാകും.
നാല് പിന്‍ക്യാമറകളുള്ള റിയല്‍മി 5 പ്രോയില്‍ പ്രധാന പിന് ക്യാമറക്ക് 48 മെഗാ പിക്സലും സെല്‍ഫി ക്യാമറകക് 16 മെഗാ പിക്സലുമാണുള്ളത്. VOOC 3.0 ഫാസ്റ്റ് ചാര്ജ്ജിംങിനെ പിന്തുണക്കുന്ന ഫോണില്‍ 4035 എം.എ.എച്ച് ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്.
Adjust Story Font
16