ആപ്പിള്‍ ഫോണുകള്‍ക്ക് വന്‍ ഓഫറുമായി ഫ്ളിപ്കാര്‍ട്ട്
23999 രൂപ മുതല്‍ ഐ ഫോണുകള്‍ ഫ്ളിപ്കാര്‍ട്ടില്‍ ലഭ്യമാണ്...
കാഷ് ഡിസ്‌കൗണ്ടും പലിശയില്ലാത്ത പ്രതിമാസ അടവും അടക്കം ഐഫോണുകള്‍ക്ക് നിരവധി ഓഫറുകളുമായി ഫ്ളിപ്കാര്‍ട്ട്. ആപ്പിള്‍ ഡേസ് എന്ന പേരില്‍ ഫ്ളിപ്കാര്‍ട്ട് ആരംഭിച്ചിരിക്കുന്ന ഓഫറുകള്‍ ഇന്ന് മുതല്‍ ഫെബ്രുവരി എട്ടാം തിയതിവരെ മാത്രമേ ലഭ്യമാവുകയുള്ളൂ. എച്ച്.ഡി.എഫ്.സി കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കുള്ള ഡിസ്‌കൗണ്ടിന് പുറമേയാണ് പുതിയ ഓഫറുകള്‍.
ഐഫോണ്‍ XSന്റെ 64 ജി.ബി വേരിയന്റിന് 5000 രൂപയുടെ ഡിസ്‌കൗണ്ടാണ് ഫ്ളിപ്കാര്‍ട്ട് നല്‍കിയിരിക്കുന്നത്. നിലവില്‍ 59999 രൂപയുള്ള ഫോണ്‍ ഓഫറില്‍ 54999 രൂപക്ക് ലഭിക്കും. ഫോണ്‍ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടും എച്ച്.ഡി.എഫ്.സി കാര്‍ഡ് ഉപയോഗിക്കുമ്പോഴുള്ള 7000 രൂപയുടെ ഡിസ്‌കൗണ്ടും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
ये à¤à¥€ पà¥�ें- 2020ല്‍ ഐഫോണ്‍ വില്‍പന കുതിച്ചുയരും
ഐഫോണ്‍ 11നും ഐഫോണ്‍ 11 പ്രോക്കും വിലയില്‍ നേരിട്ട് കുറവില്ല. എന്നാല്‍ പലിശയില്ലാത്ത പ്രതിമാസ അടവില്‍ ഫോണ്‍ വാങ്ങാനാകും. 10817 രൂപ മുതല്‍ പ്രതിമാസ അടവ് തുടങ്ങുന്നുണ്ട്. ഐഫോണ്‍ XR നും ഇതേ പോലെ പലിശയില്ലാത്ത പ്രതിമാസ അടവാണ് ഓഫറായി നല്‍കുന്നത്. 8317 രൂപയാണ് കുറഞ്ഞ ഇ.എം.ഐ. ഈ ഫോണ്‍ എടുക്കുന്ന എച്ച്.ഡി.എഫ്.സി കാര്‍ഡ് ഉടമകള്‍ക്ക് 5000 രൂപയുടെ കുറവ് കിട്ടും.
39899 രൂപയുടെ ഐഫോണ്‍ 8 4900 രൂപ കുറച്ച് 34,999 രൂപക്ക് ലഭിക്കും. ഐഫോണ്‍ 7നും ഐഫോണ്‍ 7 പ്ലസും യഥാക്രമം 24999, 33999 രൂപക്ക് ലഭിക്കും. ഐഫോണ്‍ 6S ന്റെ 32 ജി.ബി മോഡല്‍ 23999 രൂപക്കാണ് ഫ്ളിപ്കാര്‍ട്ട് വില്‍പനക്ക് വെച്ചിരിക്കുന്നത്.
Adjust Story Font
16