5000 രൂപയില്‍ കുറഞ്ഞ സ്മാര്‍ട്ട്‌ഫോണിന് ഇന്ത്യയില്‍ ആവശ്യക്കാരില്ല
ഇന്ത്യക്കാര്‍ വാങ്ങുന്ന ശരാശരി സ്മാര്‍ട്ട് ഫോണ്‍ വിലയെടുത്താല്‍ അത് 12,000 രൂപയിലും കൂടുതലാണ്...
സ്മാര്‍ട്ട്‌ഫോണുകള്‍ 5000 രൂപയില്‍ കുറവിന് വില്‍ക്കുന്ന ലോകത്തെ ഏക വിപണിയായിരിക്കും ഇന്ത്യയിലേത്. എന്നാല്‍ ഇത് അധികകാലത്തേക്ക് ഉണ്ടാവില്ലെന്നാണ് വിപണിയില്‍ നിന്നു തന്നെയുള്ള സൂചനകള്‍. ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ 5000 രൂപയിലും കുറഞ്ഞ ഫോണുകള്‍ക്ക് ആവശ്യക്കാര്‍ കുത്തനെ കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയെ പോലെ വലിയൊരു രാജ്യത്ത് ആവശ്യക്കാരിലേക്ക് 5000 രൂപയില്‍ കുറഞ്ഞ തുകയില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ എത്തിക്കുക എന്നതുതന്നെ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് തലവേദന പിടിച്ച പണിയാണ്. ഫീച്ചര്‍ഫോണുകളില്‍ നിന്നും ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നവരെയാണ് 5000 രൂപയിലും കുറഞ്ഞ ഫോണുകളിലൂടെ കമ്പനികള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇപ്പോഴും 45 കോടി ഫീച്ചര്‍ഫോണുകള്‍ ഉപയോഗത്തിലുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഫീച്ചര്‍ ഫോണുകളില്‍ നിന്നും മാറാന്‍ പലരും ആഗ്രഹിക്കുന്നില്ലെന്നതും മാറുന്നവര്‍ തന്നെ 5000 രൂപയേക്കാളും ഉയര്‍ന്ന ഫോണാണ് ലക്ഷ്യമിടുന്നതെന്നുമാണ് കണക്കുകള്‍ കാണിക്കുന്നത്.
ये à¤à¥€ पà¥�ें- 6,999 രൂപക്ക് ഒടുക്കത്തെ ബാറ്ററി, വന്‍ സ്‌ക്രീന്‍... റിയല്‍മിയുടെ ഈ ഫോണ്‍ റിയലോ?
ഐ.ഡി.സിയുടെ കണക്കനുസരിച്ച് ഇന്ത്യക്കാര്‍ വാങ്ങുന്ന ഫോണുകളുടെ ശരാശരി തുക ഓരോ വര്‍ഷവും കൂടിക്കൊണ്ടിരിക്കുകയാണ്. 2018ല്‍ ശരാശരി 11350 രൂപയുടെ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിയിരുന്നതില്‍ നിന്നും 2019ല്‍ അത് 11421 ആയി. എന്നാല്‍ ഈ വര്‍ഷം അത് 12135ലേക്ക് ഉയര്‍ന്നെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
2018ല്‍ തന്നെ 5000 രൂപയില്‍ കുറഞ്ഞ ഫോണുകളുടെ വിപണി 25 ശതമാനം കുറഞ്ഞിരുന്നു. 2019ല്‍ ഇത് 45 ശതമാനമായി. ഇതോടെ അധികകാലത്തേക്ക് ഇന്ത്യയില്‍ 5000 രൂപയില്‍ കുറഞ്ഞ വിലയില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ലഭിക്കില്ലെന്ന നിലയിലേക്ക് വരികയാണ്. ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയാണ് ഇപ്പോഴും 5000 രൂപയില്‍ കുറഞ്ഞ വിലക്ക് ഫോണ്‍ ഇന്ത്യയിലെത്തിക്കുന്ന പ്രധാന കമ്പനി.
Adjust Story Font
16