സുവര്‍ണ്ണ ക്ഷേത്രത്തില്‍ ടിക്ക് ടോക്കിന് നിരോധനം; സ്വാഗതം ചെയ്ത് കോണ്‍ഗ്രസും ശിരോമണി അകാലിദളും
സുവര്‍ണ്ണ ക്ഷേത്രത്തിനകത്ത് നിന്നുള്ള ടിക്ക് ടോക്ക് വീഡിയോകള്‍ക്ക് ശിരോമണി ഗുരുദ്വാര പ്രബന്ദാക്ക് കമ്മിറ്റി വിലക്ക് ഏര്‍പ്പെടുത്തി. ക്ഷേത്രത്തിനകത്തുവെച്ചു ചെയ്ത വീഡിയോ വൈറലായതിന് തൊട്ടു പിറകെയാണ് തീരുമാനം. മറ്റു വിശ്വാസികള്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളും, ഭാവിയില്‍ ടിക്ക് ടോക്ക് ചെയ്യുതിനുവേണ്ടി മാത്രം ക്ഷേത്രത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നതും കണക്കിലെടുത്താണ് നടപടി.
അതെ സമയം ശിരോമണി ഗുരുദ്വാര പ്രബന്ദാക്ക് കമ്മിറ്റിയുടെ നടപടിയെ സ്വാഗതം ചെയ്തുകൊണ്ട് പഞ്ചാബ് കോണ്‍ഗ്രസും ശിരോമണി അകാലിദളും രംഗത്തെത്തി. അമൃതസറില്‍ വീഡിയോകള്‍ ചെയ്യാന്‍ ഒരുപാട് സ്ഥലങ്ങള്‍ ഉണ്ടെന്നും അതുകൊണ്ട് തന്നെ പ്രാര്‍ഥിക്കുന്ന സ്ഥലം ഇതിനുവേണ്ടി ദുരുപയോഗം ചെയ്യരുതെന്നും മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സുഖ്‌വിന്ദര്‍ സിംങ് രന്താവ പറഞ്ഞു.
സുവര്‍ണ ക്ഷേത്രത്തില്‍ ടിക് ടോക് വിലക്കിയതിന്റെ ആദ്യപടിയായി നിരോധിച്ചതായുള്ള പോസ്റ്ററുകള്‍ ക്ഷേത്ര പരിസരത്ത് സ്ഥാപിച്ചു തുടങ്ങി. അതെ സമയം സുവര്‍ണ ക്ഷേത്രം പശ്ചാത്തലമാക്കി നൂറ് കണക്കിന് വീഡിയോകളാണ് ടിക് ടോക്കില്‍ ഇതിനോടകം പുറത്തിറങ്ങിയിട്ടുള്ളത്. നേരത്തെ സുവര്‍ണ ക്ഷേത്രത്തിനകത്ത് നൃത്തം ചെയ്ത യുവതികളുടെ ടിക് ടോക് വീഡിയോ വൈറലാവുകയും യുവതികള്‍ മാപ്പ് പറഞ്ഞ സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
Adjust Story Font
16