1399 രൂപക്ക് ബ്ലൂടൂത്ത് സ്പീക്കറുമായി ഷവോമി
Mi.com വഴി ഈ ബ്ലൂടൂത്ത് സ്പീക്കര്‍ ലഭ്യമാണ്...
ഷവോമിയുടെ Mi ഔട്ട്‌ഡോര്‍ ബ്ലൂടൂത്ത് സ്പീക്കര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഷവോമിയുടെ വെബ് സൈറ്റ് വഴിയാണ് വില്‍പന. 5വോള്‍ട്ട് ശബ്ദവും 20 മണിക്കൂര്‍ ബാറ്ററി ബാക്കപ്പുമുള്ള സ്പീക്കര്‍ 1399 രൂപയെന്ന ആകര്‍ഷകമായ വിലയിലാണ് ഷവോമി ഇന്ത്യയിലെത്തിച്ചിരിക്കുന്നത്.
1999 രൂപയുള്ള സ്പീക്കര്‍ 30 ശതമാനം ഡിസ്‌കൗണ്ട് നല്‍കിയാണ് ഷവോമി ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ Mi.comല്‍ കറുത്ത നിറത്തില്‍ മാത്രമാണ് ബ്ലൂടൂത്ത് സ്പീക്കര്‍ ലഭ്യമായിട്ടുള്ളത്. ഭാരക്കുറവും വലിപ്പക്കുറവും ഷവോമി സ്പീക്കറെ എവിടെ കൊണ്ടുപോകാനും സഹായിക്കുന്ന ഘടകങ്ങളാണ്. ആന്‍ഡ്രോയിഡിലും ഐ.ഒ.എസിലും പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളുമായി ഷവോമി സ്പീക്കര്‍ ബന്ധിപ്പിക്കാം.
ബ്ലൂടൂത്ത് 5.0 വഴിയാണ് സ്മാര്‍ട്ട്‌ഫോണുകളുമായി ബന്ധിപ്പിക്കുക. 2000 എം.എ.എച്ച് ബാറ്ററിയുള്ള സ്പീക്കര്‍ 20 മണിക്കൂര്‍ വരെ ബാറ്ററി ബാക്ക്അപ്പ് നല്‍കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ചാര്‍ജ് ചെയ്യാനുള്ള എയുഎക്‌സ് പോട്ട് കവറിനുള്ളിലാണുള്ളത്.
വെള്ളം തെറിക്കുകയോ മറ്റോ ചെയ്താലും ഷവോമി സ്പീക്കറിന് കുഴപ്പം പറ്റില്ല. എന്നു കരുതി വെള്ളത്തില്‍ മുക്കിവെക്കാന്‍ മാത്രം വാട്ടര്‍ റെസിസ്റ്റന്‍സ് ഈ സ്പീക്കറിനില്ല.
പവര്‍ബട്ടണും പ്ലേ/പോസ് ബട്ടണുകളും ഷവോമി ബ്ലൂടൂത്ത് സ്പീക്കറിലുണ്ട്. ഈ സ്പീക്കര്‍ വഴി കോളുകള്‍ സ്വീകരിക്കാനും കട്ട് ചെയ്യാനും സാധിക്കും. വോയ്‌സ് അസിസ്റ്റന്റ് സൗകര്യവും ഇതിലുണ്ട്. വോയ്‌സ് അസിസ്റ്റന്റിനായി സ്പീക്കറിലെ പ്രത്യേകം ബട്ടണ്‍ ഞെക്കി ആദ്യം ആക്ടിവേറ്റ് ചെയ്യണം.
Adjust Story Font
16