5ജി സ്മാര്‍ട്‌ഫോണായ റിയല്‍മി എക്‌സ്50 പ്രോ 5ജി ഫെബ്രുവരി 24 ന്
റിയല്‍മിയുടെ 5ജി സ്മാര്‍ട്‌ഫോണായ റിയല്‍മി എക്‌സ്50 പ്രോ 5ജി ഫെബ്രുവരി 24 ന് അവതരിപ്പിക്കും.
റിയല്‍മിയുടെ 5ജി സ്മാര്‍ട്‌ഫോണായ റിയല്‍മി എക്‌സ്50 പ്രോ 5ജി ഫെബ്രുവരി 24 ന് അവതരിപ്പിക്കും. മാഡ്രിഡില്‍ വെച്ചാണ് ഫോണ്‍ അവതരിപ്പിക്കുക. മാര്‍ച്ചിലാണ് ഇൌ മോഡല്‍ ഇന്ത്യയില്‍ എത്തുക. വിവോയും 5ജി ഫോണുമായി രംഗത്തുണ്ട്. അതേസമയം ഇന്ത്യയില്‍ ആരാദ്യം 5ജി ഫോണ്‍ ഇറക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
India's first 5G smartphone is here!
— Madhav 5G (@MadhavSheth1) February 17, 2020
Launching #realmeX50Pro at 2:30PM, 24th Feb. Excited?
RT using #real5G and stand a chance to get invited for the launch. pic.twitter.com/Ai8xsjK8uX
65 വാട്ട് സൂപ്പര്‍ഡാര്‍ട്ട് ചാര്‍ജ് പിന്തുണയും 90 ഹെര്‍ട്‌സ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയും ഫോണിന്റെ മുഖ്യ സവിശേഷതകളാണ്. 65 വാട്ട് സൂപ്പര്‍ഡാര്‍ട്ട് ചാര്‍ജ് സാങ്കേതിക വിദ്യയാണുണ്ടാവുകയെന്ന് കമ്പനി നേരത്തെ സ്ഥിരീകരിച്ചിരുന്നു. കമ്പനി ഇതുവരെ ഉപയോഗിച്ചിരുന്ന വൂക് ഫാസ്റ്റ് ചാര്‍ജിങ് സാങ്കേതിക വിദ്യയില്‍ നിന്നുള്ളൊരു അപ്‌ഡേറ്റാണത്.
അതേസമയം ഏറ്റവും പുതിയ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 685 പ്രൊസസര്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആറ് ജിബി മുതല്‍ 12 ജിബി വരെയുള്ള റാം വേരിയന്റുകളും 256 ജിബി വരെയുള്ള ഇന്റേണല്‍ സ്റ്റോറേജ് വേരിയന്റുകളും ഫോണിനുണ്ടാവുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അവതരണ സമയത്തെ വിശദാംശങ്ങള്‍ പുറത്തുവരൂ.
Adjust Story Font
16