Quantcast

വാട്‌സ്ആപ് സന്ദേശങ്ങള്‍ ‘രഹസ്യമായി’ വായിക്കണോ?

വാട്‌സ്ആപ്പില്‍ ലഭിക്കുന്ന സന്ദേശങ്ങള്‍ അയച്ച ആള്‍ അറിയാതെ വായിച്ചെടുക്കാന്‍ വഴിയുണ്ട്...

MediaOne Logo

Web Desk

  • Published:

    23 Feb 2020 10:59 AM GMT

വാട്‌സ്ആപ് സന്ദേശങ്ങള്‍ ‘രഹസ്യമായി’ വായിക്കണോ?
X

വാട്‌സ്ആപ്പിലെ നീല ഇരട്ട വരകള്‍ കൊണ്ട് പൊറുതിമുട്ടിയിട്ടുണ്ടോ? എപ്പോഴെങ്കിലും സന്ദേശങ്ങള്‍ അയക്കുന്നവര്‍ അറിയാതെ ആ സന്ദേശങ്ങള്‍ വായിക്കാന്‍ ആഗ്രഹിക്കാറുണ്ടോ? ഉണ്ടെന്നാണ് ഉത്തരമെങ്കില്‍ അതിനും വഴിയുണ്ട്.

ആദ്യം വാട്‌സ്ആപ് നോട്ടിഫിക്കേഷന്‍ സ്മാര്‍ട്ട്‌ഫോണിലെത്തണം. പിന്നീട് ഫേസ് ഐഡിയോ പാസ്‌കോഡോ പാസ്‌കോഡോ ഉപയോഗിച്ച് സ്മാര്‍ട്ട്‌ഫോണിന്റെ ലോക്ക് തുറക്കണം. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഒരു കാരണവശാലും വാട്‌സ്ആപ് സന്ദേശം സൈ്വപ്പ് ചെയ്യരുത്.

ये भी पà¥�ें- അയച്ചയാള്‍ ഡിലീറ്റ് ചെയ്ത വാട്സ്ആപ് മെസേജ് എങ്ങനെ തിരിച്ചെടുക്കാം?

നോട്ടിഫിക്കേഷന്‍ വന്ന സന്ദേശത്തിന് മുകളില്‍ അല്‍പനേരം ഞെക്കിപ്പിടിക്കുക. അങ്ങനെ ചെയ്യുമ്പോള്‍ വന്ന സന്ദേശം സ്‌ക്രീനിന് വെച്ചു തന്നെ പൂര്‍ണ്ണമായും വായിക്കാനാകും. കാര്യങ്ങള്‍ മനസിലാക്കിയ ശേഷം സൈ്വപ്പ് ചെയ്യാതെ സ്മാര്‍ട്ട്‌ഫോണ്‍ വീണ്ടും ലോക്കാക്കി വെക്കുക.

ഇങ്ങനെ ചെയ്താല്‍ വാട്‌സ്ആപ്പില്‍ സന്ദേശം അയച്ചവര്‍ക്ക് ബ്ലൂ ടിക്ക് ലഭിക്കില്ല. സൈ്വപ്പ് ചെയ്യുന്നില്ലെന്ന് പ്രത്യേകം ശ്രദ്ധിക്കണമെന്ന് മാത്രം. ആന്‍ഡ്രോയിഡ് 9.0ക്കും ഐ.ഒ.എസ് 13നും ശേഷമുള്ള ഒ.എസുകളില്‍ ഈ സൗകര്യം ഉപയോഗിക്കാനാകും.

TAGS :
Next Story