Quantcast

നോകിയ 9 പ്യുര്‍വ്യൂവിന് 15000 രൂപ കുറച്ച് നോകിയ

പിന്‍വശത്ത് അഞ്ച് ക്യാമറകളുള്ള ഈ മോഡല്‍ കഴിഞ്ഞ ജൂലൈയിലാണ് നോകിയ പുറത്തിറക്കിയത്...

MediaOne Logo

Web Desk

  • Published:

    24 Feb 2020 11:02 AM GMT

നോകിയ 9 പ്യുര്‍വ്യൂവിന് 15000 രൂപ കുറച്ച് നോകിയ
X

നോകിയ 9 പ്യുര്‍വ്യൂവിന് വന്‍ വിലക്കുറവ് പ്രഖ്യാപിച്ച് നോകിയ. ഫോണിന് 15000 രൂപയുടെ കുറവാണ് നോകിയ വെബ് സൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തെരഞ്ഞെടുത്ത ക്രഡിറ്റ് കാര്‍ഡുകളില്‍ അധികചിലവുകളില്ലാത്ത പ്രതിമാസ അടവ് സൗകര്യവും ഫോണിനുണ്ട്. നീല നിറത്തില്‍ മാത്രമാണ് നോകിയ 9 പ്യുര്‍വ്യു ലഭ്യമാവുക.

ഇന്ത്യയില്‍ കഴിഞ്ഞ ജൂലൈയിലാണ് നോകിയ 9 പ്യുര്‍വ്യു പുറത്തിറക്കിയത്. 49999 രൂപയായിരുന്നു അപ്പോള്‍ ഫോണിന് കമ്പനി പ്രഖ്യാപിച്ച വില. ഇതാണ് ഇപ്പോള്‍ 34999 രൂപയായി ഒറ്റയടിക്ക് കുറച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് വില കുറച്ചതെന്ന കാര്യം നോകിയ വ്യക്തമാക്കിയിട്ടില്ല. ആദ്യമായാണ് ഈ മോഡലിന് നോകിയ വില കുറച്ചിരിക്കുന്നത്.

ये भी पà¥�ें- 20 വര്‍ഷത്തിന് ശേഷം കിട്ടിയ നോകിയ ഫോണില്‍ 70% ബാറ്ററി? സത്യമോ...

പിന്‍ഭാഗത്ത് അഞ്ച് ക്യാമറകളാണ് നോകിയ 9 പ്യുര്‍വ്യൂവിനുള്ളത്. ഇരട്ട നാനോ സിമ്മുകള്‍ ഇടാവുന്ന നോകിയ 9 പ്യുര്‍വ്യൂവില്‍ ഒ.എസായി ആന്‍ഡ്രോയിഡ് 9 പൈയാണ് ഉപയോഗിച്ചിരിക്കുന്നത്. 5.99 ഇഞ്ച് വലിപ്പമുള്ള Quad-HD+ (1440x2960 പിക്‌സല്‍സ്) POLED സ്‌ക്രീനാണ് ഫോണിലുള്ളത്.

ആറ് ജി.ബി റാമുള്ള ഫോണില്‍ 128 ജി.ബിയാണ് ഇന്റേണല്‍ സ്‌റ്റോറേജ്. പിന്നിലെ പെന്റ ക്യാമറ കൂട്ടത്തില്‍ മൂന്ന് 12എം.പി മോണോക്രോം സെന്‍സറുകളും രണ്ട് 12എം.പിയുടെ ആര്‍.ജി.ബി സെന്‍സറുകളുമാണുള്ളത്. മുന്‍ക്യാമറ 20എം.പിയുടേതാണ്. 3320 എം.എ.എച്ച് കരുത്തുള്ള ബാറ്ററിയും വിരലടയാള സ്‌കാനറും ഫോണിലുണ്ട്.

ये भी पà¥�ें- എന്തിനാണ് പെന്റ ക്യാമറ? വീഡിയോയിലൂടെ വിശദീകരിച്ച് നോകിയ

Wi-Fi 802.11ac, Bluetooth 5.0, USB Type-C port, NFC എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍. 3.5 എം.എമ്മിന്റെ ഓഡിയോ ജാക്കുള്ള നോകിയ 9 പ്യുര്‍വ്യൂവില്‍ Snapdragon 845 SoC ചിപ്പുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

TAGS :
Next Story