ഇന്ത്യയുടെ ആദ്യ 5ജി ഫോണ്‍ റിയല്‍മി പുറത്തിറക്കി
5ജി അടിസ്ഥാന സൗകര്യം പോലും പൂര്‍ണ്ണമായും എത്തിയിട്ടില്ലാത്ത ഇന്ത്യയില്‍ എന്തിനൊരു 5ജി ഫോണ്‍ എന്ന ചോദ്യത്തിനും റിയല്‍മിക്ക് ഉത്തരമുണ്ട്...
ഇന്ത്യയിലെ ആദ്യ 5ജി സ്മാര്‍ട്ട്‌ഫോണായ റിയല്‍മി എക്‌സ് 50 പ്രോ പുറത്തിറക്കി. 37499 രൂപയാണ് വിലയിട്ടിരിക്കുന്നത്. ഇന്ത്യയിലും സ്‌പെയിനിലും ഒരേസമയമാണ് ഫോണ്‍ റിയല്‍മി പുറത്തിറക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 865 പ്രൊസസര്‍ ആണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. സാംസങ് ഗാലക്‌സി എസ്20 സീരീസിലെ ഫോണുകളില്‍ ഉപയോഗിച്ചിരിക്കുന്ന അതേ ചിപ് സെറ്റാണിത്. നാല് പിന്‍ക്യാമറകളും 90Hz ഡിസ്‌പ്ലേയുമാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ആറ് ജിബി മുതല്‍ 12 ജിബി വരെയുള്ള മൂന്ന് റാം വേരിയന്റുകളും 256 ജിബി വരെയുള്ള ഇന്റേണല്‍ സ്റ്റോറേജ് വേരിയന്റുകളും ഫോണിനുണ്ട്.
ये à¤à¥€ पà¥�ें- റിയല്‍ മി 5 പ്രോക്ക് വില കുറച്ചു
രണ്ട് സെല്‍ഫി ക്യാമറകളും റിയല്‍മി ഫോണിലുണ്ട്. 32 എം.പിയുടെ പ്രധാന ക്യാമറയും എട്ട് എം.പിയുടെ 105ഡിഗ്രി സൂപ്പര്‍ വൈഡ് ആംഗിള്‍ ക്യാമറയും. 4200mAh ബാറ്ററിയുള്ള ഫോണില്‍ 65wസൂപ്പര്‍ഡാര്‍ട്ട് ഫാസ്റ്റ് ചാര്‍ജിംങാണ് സപ്പോര്‍ട്ടു ചെയ്യുന്നത്. മാര്‍ച്ച് അഞ്ചിനാണ് റിയല്‍മി എക്‌സ്50 പ്രോയുടെ അടുത്ത വില്‍പന.
5ജി സൗകര്യം ഇന്ത്യയില്‍ ഇപ്പോഴും ലഭ്യമായി തുടങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ പിന്നെന്തിനാണ് ഇന്ത്യക്കാര്‍ക്ക് ഒരു 5ജി ഫോണ്‍ എന്ന ചോദ്യം ഉയരുക സ്വാഭാവികം. ഇതിനും റിയല്‍മിക്ക് മറുപടിയുണ്ട്. 5ജി സൗകര്യമുള്ള വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാരെ ലക്ഷ്യമിട്ടാണ് പ്രധാനമായും റിയല്‍മി ഈ മോഡല്‍ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയിലേക്ക് 5ജി എത്താന്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Adjust Story Font
16