Quantcast

2019ല്‍ ഏറ്റവും കൂടുതല്‍ വിറ്റ ഫോണ്‍ ഐഫോണ്‍ XR

പുറത്തിറങ്ങി വെറും നാല് മാസത്തിനുള്ളില്‍ വാര്‍ഷിക വില്‍പന കണക്കില്‍ രണ്ടാമതെത്തി ഐഫോണ്‍ 11 ഞെട്ടിച്ചു...

MediaOne Logo

Web Desk

  • Published:

    1 March 2020 8:41 AM GMT

2019ല്‍ ഏറ്റവും കൂടുതല്‍ വിറ്റ ഫോണ്‍ ഐഫോണ്‍ XR
X

കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റ ഫോണുകളുടെ പട്ടികയില്‍ ആപ്പിളിന്റെ ഐഫോണ്‍ XRഒന്നാമത്. പുറത്തിറങ്ങി വെറും നാല് മാസത്തിനുള്ളില്‍ രണ്ടാം സ്ഥാനത്തെത്തി ഐഫോണ്‍ 11 ഞെട്ടിച്ചു. ആദ്യ പത്തു സ്മാര്‍ട്ട്‌ഫോണ്‍ വിശകലനവിദഗ്ധരായ കൗണ്ടര്‍പോയിന്റിന്റെ റിപ്പോര്‍ട്ടിലാണ് വിവരമുള്ളത്.

ये भी पà¥�ें- 2020ല്‍ ഐഫോണ്‍ വില്‍പന കുതിച്ചുയരും

ലോകത്ത് വിറ്റഴിഞ്ഞ സ്മാര്‍ട്ട്‌ഫോണുകളില്‍ കഴിഞ്ഞവര്‍ഷത്തെ ടോപ് 10 പട്ടികയാണ് കൗണ്ടര്‍ പോയിന്റ് പുറത്തുവിട്ടിരിക്കുന്നത്. ആദ്യ പത്തില്‍ ആറെണ്ണവും സ്വന്തമാക്കി ആപ്പിളിന്റെ ഐഫോണ്‍ തങ്ങളാണ് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ അതികായരെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. സാംസങിന്റെ മൂന്ന് ഫോണുകളും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. സാംസങിന്റെ മിഡ് റേഞ്ച് ഫോണുകളായ എ50, എ10, എ20 എന്നിവയാണ് പട്ടികയിലുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ പട്ടികയിലുണ്ടായിരുന്ന ഷവോമിക്ക് സ്ഥാനം നഷ്ടമായി. ഒപ്പോയുടെ എ5 മാത്രമാണ് പട്ടികയിലെ ഏക ചൈനീസ് ഫോണ്‍.

2019ല്‍ ഏറ്റവും കൂടുതല്‍ വിറ്റ സ്മാര്‍ട്ട്‌ഫോണുകള്‍

ആപ്പിള്‍ ഐഫോണ്‍XR, ആപ്പിള്‍ ഐഫോണ്‍ 11, സാംസങ് ഗാലക്‌സി എ50, സാംസങ് ഗാലക്‌സി എ10, ഒപ്പൊ എ5, ആപ്പിള്‍ ഐഫോണ്‍ 8, സാംസങ് ഗാലക്‌സി എ20, ആപ്പിള്‍ ഐഫോണ്‍ 11 പ്രൊ മാക്‌സ്, ആപ്പിള്‍ ഐഫോണ്‍ 7, ആപ്പിള്‍ ഐഫോണ്‍ XS Max

TAGS :
Next Story