Quantcast

പുതിയ രൂപത്തില്‍ ഫേസ്ബുക്ക് മെസഞ്ചര്‍

അനാവശ്യ ഫീച്ചറുകള്‍ ഒഴിവാക്കി പരമാവധി ലളിതമായ ഡിസൈനിലാണ് മെസഞ്ചറിന്റെ വരവ്...

MediaOne Logo

Web Desk

  • Published:

    2 March 2020 11:29 AM GMT

പുതിയ രൂപത്തില്‍ ഫേസ്ബുക്ക് മെസഞ്ചര്‍
X

അടിമുടി മാറി പുത്തനായി ഫേസ്ബുക്ക് മെസഞ്ചര്‍. ഡിസ്‌കവര്‍ ടാബും ചാറ്റ് ബോട്ടുകളും ഒഴിവാക്കി ഉപയോക്താക്കള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഡിസൈനുമായി അടുത്തയാഴ്ച മുതല്‍ പുതിയ മെസഞ്ചര്‍ എത്തിത്തുടങ്ങും.

ഉപയോക്താക്കള്‍ക്ക് വലിയ ഉപകാരമില്ലാത്ത ഫീച്ചറുകള്‍ മാറ്റിയാണ് പുതിയ മെസഞ്ചറിന്റെ രൂപകല്‍പന. ഓണ്‍ലൈന്‍ ഷോപിംങ്, ഗെയിമുകള്‍ തുടങ്ങി മെസേജിംങ് ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ആവശ്യമില്ലാത്ത ഫീച്ചറുകള്‍ ഒഴിവാകും. ഐ.ഒ.എസ് ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളില്‍ അപ്‌ഡേഷന്‍ വരും ആഴ്ചകളില്‍ ലഭ്യമാകുമെന്നാണ് ടെക് ക്രഞ്ച് റിപ്പോര്‍ട്ട്. മെസേജിങ് ആപ്പ് എന്ന നിലയില്‍ മെസഞ്ചറിനെ അവതരിപ്പിക്കാനാണ് ഇപ്പോള്‍ ഫേസ്ബുക്കിന്റെ ശ്രമം.

ചാറ്റ്‌ബോട്ടുകളും ഗെയിമുകളുമെല്ലാം മെസഞ്ചറിലുണ്ടാകും. എന്നാല്‍ ഇവയെ നേരത്തെയുള്ളതുപോലെ ഒറ്റനോട്ടത്തില്‍ കാണാനാകില്ല. മറിച്ച് സെര്‍ച്ച് ബോക്‌സിലൂടെ തിരഞ്ഞ് പോയാല്‍ മാത്രമായിരിക്കും ലഭിക്കുക. സന്ദേശങ്ങള്‍ അയക്കുന്നതിനായുള്ള സേവനം എന്ന നിലയില്‍ മെസഞ്ചറിന്റെ ഫീച്ചറുകള്‍ കൂടുതല്‍ കൃത്യമാക്കാനാണ് ഫേസ്ബുക്ക് ശ്രമം.

TAGS :
Next Story