Quantcast

ഡാറ്റ നിരക്കുകള്‍ കൂടും, മാസങ്ങളെടുത്ത് പതുക്കെ കൂട്ടിയാല്‍ മതിയെന്ന് ജിയോ

ഉപഭോക്താക്കള്‍ക്ക് പെട്ടെന്ന് ബാധ്യതയായി തോന്നാതിരിക്കാന്‍ മാസങ്ങളെടുത്ത് പതുക്കെ കൂട്ടിയാല്‍ മതിയെന്ന നിര്‍ദേശം ജിയോയാണ് മുന്നോട്ടുവെച്ചിരിക്കുന്നത്...

MediaOne Logo

Subin Balan

  • Published:

    7 March 2020 8:51 AM GMT

ഡാറ്റ നിരക്കുകള്‍ കൂടും, മാസങ്ങളെടുത്ത് പതുക്കെ കൂട്ടിയാല്‍ മതിയെന്ന് ജിയോ
X

ഡാറ്റ നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി ടെലികോം സേവന ദാതാക്കള്‍. ഒരു ജി.ബി ഡാറ്റക്ക് 35 രൂപയാക്കണമെന്നാണ് വൊഡഫോണ്‍ ഐഡിയയുടെ ആവശ്യം. ഒരു ജി.ബി ഡാറ്റയുടെ നിരക്ക് ആറ് മാസം കൊണ്ട് 20 രൂപയായി പടിപടിയായി ഉയര്‍ത്തണമെന്നാണ് മുകേഷ് അംബാനിയുടെ ജിയോ ആവശ്യപ്പെട്ടിരിക്കുന്നത്. ഡാറ്റ നിരക്കുകള്‍ക്ക് തറവില നിശ്ചയിക്കണമെന്ന ആവശ്യവും ട്രായ് മുമ്പാകെ ടെലികോം കമ്പനികള്‍ വെച്ചിട്ടുണ്ട്.

നിലവില്‍ ഒരു ജിബി ഡാറ്റക്ക് ഏകദേശം 4-5 രൂപയാണ് സ്വകാര്യ മൊബൈല്‍ കമ്പനികള്‍ ഈടാക്കുന്നത്. അത് ഏഴിരട്ടിയാക്കി കൂട്ടണമെന്നാണ് വൊഡഫോണ്‍ ഐഡിയയുടെ ആവശ്യം. 53000 കോടിയുടെ ബാധ്യത ഇല്ലാതാക്കുന്നതിന് ഈ നിരക്ക് വര്‍ധന മാത്രമാണ് പോംവഴിയെന്നാണ് കമ്പനി അറിയിക്കുന്നത്. ഏറ്റവും കുറഞ്ഞ പ്രതിമാസ നിരക്ക് ഏപ്രില്‍ ഒന്നു മുതല്‍ അമ്പത് രൂപയാക്കണമെന്നും വൊഡഫോണ്‍ ഐഡിയ ആവശ്യപ്പെടുന്നുണ്ട്.

ये भी पà¥�ें- ഉപഭോക്താക്കളെ പിഴിയാന്‍ ടെലികോം കമ്പനികളുടെ മുന്നറിയിപ്പ് മെസേജുകള്‍; ട്രായ് ഇടപെടുന്നു

പ്രതിമിനുറ്റിന് ആറ് പൈസയെങ്കിലും ഈടാക്കണമെന്നാണ് വൊഡഫോണ്‍ ഐഡിയയുടെ ആവശ്യം. എന്നാല്‍ തല്‍കാലം കോള്‍ നിരക്കുകളില്‍ മാറ്റം വേണ്ടതില്ലെന്നാണ് ജിയോയുടെ നിലപാട്. 'സാധാരണ ഇന്ത്യന്‍ ഉപഭോക്താവ്' പെട്ടെന്നുള്ള നിരക്ക് വര്‍ധനവിനെ അംഗീകരിക്കില്ലെന്നും അതുകൊണ്ട് ഡാറ്റ നിരക്കുകളില്‍ പടിപടിയായി വര്‍ധനവ് വേണമെന്നുമാണ് ജിയോയുടെ നിര്‍ദേശം. ഡാറ്റ നിരക്കുകള്‍ ആറ് മുതല്‍ ഒമ്പത് മാസത്തെ സമയംകൊണ്ട് ഒരു ജിബിക്ക് 20 രൂപയാക്കി ഉയര്‍ത്തണമെന്നും ജിയോ വ്യക്തമാക്കുന്നു.

TAGS :
Next Story