ഡിസ്‌നി പ്ലസ് ഇന്ത്യയിലെത്തി
ഹോളിവുഡ് സിനിമകളുടെയും ഡിസ്‌നിയുടെ കാര്‍ട്ടൂണ്‍ സിനിമകളുടേയും ഡിസ്‌നി പ്രൊഡക്ഷനുകളുടേയും വന്‍ശേഖരം ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെ കാണാനാകും.
ഡിസ്‌നിയുടെ സ്ട്രീമിംങ് പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഇന്ത്യയിലെത്തി. ഹോട്ട്‌സ്റ്റാറിനൊപ്പം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ എന്ന പേരിലാണ് ഇന്ത്യയില്‍ ഡിസ്‌നി പ്ലസ് ലഭ്യമാവുക. ഹോട്ട്‌സ്റ്റാര്‍ ഉടമകളായ സ്റ്റാര്‍ ഇന്ത്യയെ നേരത്തെ തന്നെ വാള്‍ട്ട് ഡിസ്‌നി ഏറ്റെടുത്തിരുന്നു.
നേരത്തെ പ്രഖ്യാപിച്ചതിലും 18 ദിവസം മുമ്പാണ് ഡിസ്‌നി പ്ലസ് ഇന്ത്യയിലെത്തിയിരിക്കുന്നത്. ഡിസ്‌നി പ്ലസിന്റെ വരവോടെ ഹോട്ട്‌സ്റ്റാറിന്റെ ലോഗോയിലും മാറ്റമുണ്ടായി. കടും നീല നിറത്തിലുള്ള ഗ്രേഡിയന്റ് പശ്ചാത്തലത്തില്‍ ഹോട്ട്സ്റ്റാര്‍ എന്ന് എഴുതിയിരിക്കുന്നതാണ് പുതിയ ലോഗോ.
ഇന്ത്യയിലെ മുന്‍നിര സ്ട്രീമിങ് സേവനങ്ങളായ ആമസോണ്‍ പ്രൈം, നെറ്റ് ഫഌക്‌സ് പോലുള്ളവക്ക് വന്‍ വെല്ലുവിളിയാണ് വാള്‍ട്ട് ഡിസ്‌നിയുടെ വരവ്. ഹോളിവുഡ് സിനിമകളുടെയും ഡിസ്‌നിയുടെ കാര്‍ട്ടൂണ്‍ സിനിമകളുടേയും ഡിസ്‌നി പ്രൊഡക്ഷനുകളുടേയും വന്‍ശേഖരം ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെ കാണാനാകും. മാര്‍വെലിന്റെ സ്റ്റാര്‍വാര്‍സ് പരമ്പര, പിക്‌സാറിന്റെ അനിമേഷന്‍ സിനിമകള്‍, ഡിസ്‌നിയുടെ തന്നെ സ്വന്തം പ്രൊഡക്ഷനുകള്‍ നാഷണല്‍ ജ്യോഗ്രഫിക് ഡോക്യുമെന്ററികള്‍ ഉള്‍പ്പടെ ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെ കാണാം.
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിലാണ് ഹോട്ട്സ്റ്റാറിന്റെ ആന്‍ഡ്രോയിഡ്, ഐഓഎസ് ആപ്പുകള്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആയി അപ്‌ഡേറ്റ് ചെയ്യപ്പെട്ടത്. ഹോട്ട്സ്റ്റാറിന്റെ പഴയ വിഐപി, പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ക്ക് ഇതുവരെ മാറ്റം വരുത്തിയിട്ടില്ല. മാര്‍ച്ച് 13നാണ് വാള്‍ട്ട് ഡിസ്‌നിയുടെ ഏഷ്യ പസഫിക് പ്രസിഡന്റ് ഉദയ് ശങ്കര്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുക.
Adjust Story Font
16