റെഡ്മി നോട്ട് 9 പ്രോയും റെഡ്മി നോട്ട് 9 പ്രോ മാക്‌സും ഇന്ത്യയിലേക്ക്
ബജറ്റ് ഫോണുകളുടെ ശ്രേണിയില്‍ പെടുന്ന ഈ ഫോണുകളുടെ അഞ്ച് വ്യത്യസ്ത വിലയിലുള്ള മോഡലുകളാണ് ഷവോമി അവതരിപ്പിച്ചിരിക്കുന്നത്...
റെഡ്മി നോട്ട് സീരീസിലെ പുത്തന്‍ ഫോണുകളായ റെഡ്മി നോട്ട് 9 പ്രോയും റെഡ്മി നോട്ട് 9 പ്രോ മാക്‌സും ഇന്ത്യയില്‍ അവതരിപ്പിച്ചു. ഡിസൈനിലും പെര്‍ഫോമെന്‍സിലും മാറ്റങ്ങളുമായാണ് ഷവോമി പുത്തന്‍ റെഡ്മി ഫോണുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. 12999 രൂപ മുതല്‍ 18999 രൂപ വരെയാണ് ഫോണുകളുടെ വില.
മൂന്ന് വ്യത്യസ്ഥ വിഭാഗങ്ങളിലാണ് ഷവോമി റെഡ്മി നോട്ട് 9 പ്രോ മാക്‌സ് അവതരിപ്പിച്ചിരിക്കുന്നത്. 6ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 14999 രൂപയമാണ് വില. 6ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 16999 രൂപയും 8 ജിബി റാമും 128 ജിബി സ്‌റ്റോറേജുമുള്ള ഫോണിന് 18999 രൂപയുമാണ് വില.
റെഡ്മി നോട്ട് 9 പ്രോ 12999 രൂപ മുതലാണ് ആരംഭിക്കുന്നത്. 4ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലാണ് ഈ വിലക്ക് ലഭിക്കുക. 6ജിബി റാമും 128ജിബി സ്‌റ്റോറേജുമുള്ള റെഡ്മി നോട്ട് 9 പ്രോക്ക് 15999 രൂപയാണ് വില. രണ്ട് വിലകളിലാണ് റെഡ്മി നോട്ട് 9 പ്രോ പുറത്തിറങ്ങുന്നത്.
റെഡ്മി നോട്ട് 9 പ്രോയുടെ ആദ്യ വില്‍പന മാര്‍ച്ച് 17ന് Mi.comഉം Mi സ്റ്റോറുകളും ആമസോണ്‍ വഴിയും നടക്കും. റെഡ്മി നോട്ട് 9 പ്രോ മാക്‌സ് മാര്‍ച്ച് 25നാണ് ഇതേ വില്‍പന കേന്ദ്രങ്ങള്‍ വഴി പുറത്തിറങ്ങുക. കറുപ്പ്, നീല, വെളുപ്പ് നിറങ്ങളിലായിരിക്കും ഫോണ്‍ ലഭ്യമാവുക.
6.67ഇഞ്ച് ഫുള്‍എച്ച്ഡി ഡിസ്‌പ്ലേയുള്ള ഫോണിന് കരുത്തു നല്‍കുന്നത് ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 720ജി പ്രൊസസറാണ്. റിയല്‍മി 6 പ്രോയില്‍ ഉപയോഗിച്ചിട്ടുള്ള അതേ പ്രൊസസറാണിത്. വിരലടയാള സെന്‍സര്‍ ഫോണിന്റെ വശങ്ങളിലാണെന്ന പ്രത്യേകതയുമുണ്ട്.
നാല് പിന്‍ക്യാമറകളാണ് ഫോണുകളുടെ മറ്റൊരു പ്രത്യേകത. പ്രധാന പിന്‍ക്യാമറക്ക് 64 മെഗാപിക്‌സലിന്റെ സെന്‍സറാണുള്ളത്. 120 ഡിഗ്രിയുടെ വൈഡ് ആങ്കിള്‍ സെന്‍സറും മാക്രോ ലെന്‍സും പ്രോക്‌സിമിറ്റി സെന്‍സറുമാണ് ക്യാമറ വിഭാഗത്തിലുള്ളത്. 32 എം.പിയുടെ സെല്‍ഫി ക്യാമറയുടെ കാര്യത്തിലും റെഡ്മി നോട്ട് 9 പ്രോ മാക്‌സ്് ഫോണുകള്‍ മോശമാക്കിയിട്ടില്ല. റെഡ്മി നോട്ട് 9 പ്രോ ഫോണുകളില്‍ 16 എം.പിയുടെ സെല്‍ഫി ക്യാമറകളാണുണ്ടാവുക.
രണ്ട് മോഡലിലും 5020 എം.എ.എച്ചിന്റെ ബാറ്ററിയാണുള്ളത്. 33 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിംങ് സപ്പോര്‍ട്ടാണ് റെഡ്മി 9 പ്രൊ മാക്‌സില്‍ ഉപയോഗിച്ചിട്ടുള്ളതെങ്കില്‍ 18വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിംങാണ് റെഡ്മി 9 പ്രോയിലുള്ളത്. ഗൊറില്ല ഗ്ലാസ് 5വിന്റെ സുരക്ഷിതത്വവും ഈ ഫോണുകളുടെ സ്‌ക്രീനുകള്‍ക്കുണ്ട്.
Adjust Story Font
16