കൊറോണക്കാലത്ത് സൗജന്യമാക്കി; ബൈജൂസ് ആപ് ട്രാഫിക്കില്‍ 60% വര്‍ധന
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകളും കോളജുകളും പ്രവര്‍ത്തിക്കാനാവാത്ത സാഹചര്യം വന്നതോടെയാണ് ഓണ്‍ലൈന്‍ ലേണിംങ് പ്ലാറ്റ്ഫോമുകള്‍ സേവനം സൗജന്യമാക്കിയത്...
കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രധാന ഇന്റര്‍നെറ്റ് പഠന ആപ്ലിക്കേഷനുകള്‍ സേവനങ്ങള്‍ സൗജന്യമാക്കി. ബൈജൂസ് ആപ്, അണ്‍അക്കാദമി, സി കാറ്റലിസ്റ്റ് തുടങ്ങിയ ആപ്ലിക്കേഷനുകളാണ് സേവനം സൗജന്യമാക്കിയത്. സ്‌കൂളുകളും കോളജുകളും പ്രവര്‍ത്തിക്കാനാവാത്ത സാഹചര്യം വന്നതോടെ വിദ്യാര്‍ഥികള്‍ വീടുകളില്‍ ഇരിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. സൗജന്യമാക്കിയതോടെ ബൈജൂസ് ആപ്ലിക്കേഷന്റെ ട്രാഫിക്കില്‍ 60 ശതമാനത്തിന്റെ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ഒരാഴ്ച്ചകൊണ്ട് വീടുകളില്‍ ഇരുന്നുകൊണ്ടുള്ള ബൈജൂസിന്റെ പാഠ്യ പദ്ധതികളെക്കുറിച്ചുള്ള മാതാപിതാക്കളുടേയും വിദ്യാര്‍ഥികളുടേയും അന്വേഷണങ്ങളില്‍ ഇരട്ടിയോളം വര്‍ധനവാണ് രേഖപ്പെടുത്തിയത്. മൊത്തം ട്രാഫിക്കിലുള്ള വര്‍ധന 60ശതമാനമാണെന്ന് ബൈജൂസ് സഹ സ്ഥാപകയും ഡയറക്ടറുമായ ദിവ്യ ഗോകുല്‍ നാഥാണ് വെളിപ്പെടുത്തിയത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഏപ്രില്‍ അവസാനംവരെ വിദ്യാര്‍ഥികള്‍ക്ക് പാഠ്യ പദ്ധതികള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാമെന്നായിരുന്നു ബൈജൂസ് പ്രഖ്യാപിച്ചത്.
മെട്രോ നഗരങ്ങളില്‍ നിന്നും സാധാരണ പ്രദേശങ്ങളില്‍ നിന്നും ആപ്ലിക്കേഷനുള്ള ആവശ്യക്കാര്‍ വര്‍ധിച്ചു. ഉയര്‍ന്ന ക്ലാസുകളിലുള്ള പരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാര്‍ഥികള്‍ പാഠഭാഗങ്ങള്‍ വീണ്ടും ഓര്‍മ്മിക്കാനായി വീഡിയോ ക്ലാസുകളെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്. അതേസമയം ചെറിയ ക്ലാസുകളിലെ കുട്ടികള്‍ അടുത്ത വര്‍ഷത്തെ പാഠഭാഗങ്ങള്‍ മനസിലാക്കാനാണ് ബൈജൂസ് ആപ്പിനെ ഉപയോഗിക്കുന്നത്.
മറ്റൊരു ഓണ്‍ലൈന്‍ വിദ്യാഭ്യാസ കമ്പനിയായ അണ്‍ അക്കാദമി ബുധനാഴ്ച്ചയാണ് തങ്ങളുടെ പ്ലാറ്റ്‌ഫോം പൂര്‍ണ്ണമായും സൗജന്യമാക്കുമെന്ന് പ്രഖ്യാപിച്ചത്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആവശ്യമെങ്കില്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ തല്‍സമയം ക്ലാസുകളെടുക്കാമെന്നും അവര്‍ അറിയിച്ചിരുന്നു. അണ്‍ അക്കാദമി സി.ഇ.ഒ ഗൗരവ് ആണ് ഇക്കാര്യം അറിയിച്ചത്.
മറ്റൊരു ഓണ്‍ലൈന്‍ ലേണിംങ് പ്ലാറ്റ്‌ഫോമായ nCatalystഉം സേവനം സൗജന്യമാക്കിയിട്ടുണ്ട്. മത്സരപരീക്ഷകള്‍ക്ക് വിദ്യാര്‍ഥികളെ സജ്ജരാക്കാന്‍ സഹായിക്കുന്നതാണ് nCatatlst. വ്യത്യസ്ഥ വിഷയങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ക്ലാസുകളാണ് ഇവരുടെ ആപ്ലിക്കേഷനിലുള്ളത്.
Adjust Story Font
16