കൊറോണ ടൂളുമായി ജിയോയും എയര്‍ടെല്ലും
കൊറോണ വൈറസ് ബാധിക്കാന്‍ നിങ്ങള്‍ക്ക് എത്രത്തോളം സാധ്യതയുണ്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുന്ന ടൂളുകളാണ് ഇവര്‍ അവതരിപ്പിച്ചിരിക്കുന്നത്...
കൊറോണ വൈറസ് ബാധിക്കാന്‍ ഓരോരുത്തര്‍ക്കും എത്രത്തോളം സാധ്യതയുണ്ടെന്ന് കണക്കുകൂട്ടാന്‍ സഹായിക്കുന്ന ടൂളുകളുമായി എയര്‍ടെല്ലും ജിയോയും. ആരോഗ്യവും യാത്ര ചെയ്ത വിവരങ്ങളും അടക്കം ഒരു കൂട്ടം ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ശേഖരിച്ച ശേഷമാണ് നിങ്ങള്‍ക്ക് എത്രത്തോളം കൊറോണ വൈറസ് വരാന്‍ സാധ്യതയുണ്ടെന്ന് കണക്കുകൂട്ടി പറയുക.
റിലയന്‍സ് ജിയോയുടെ മൈജിയോ ആപ്ലിക്കേഷനിലാണ് കോവിഡ് 19 ടൂള്‍ ലഭ്യമായിരിക്കുന്നത്. പ്രായം, പേര്, കൊറോണ ബാധിതനായ ആരെങ്കിലുമായി സമ്പര്‍ക്കത്തില്‍ വന്നിരുന്നോ? തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഈ ടൂള്‍ ചോദിക്കും. ഇവക്ക് ലഭിക്കുന്ന ഉത്തരങ്ങളില്‍ നിന്നും കണക്കുകൂട്ടിയാണ് എത്രത്തോളം കൊറോണ വൈറസ് വരാനുള്ള സാധ്യത നിങ്ങള്‍ക്കുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുക. ഓരോരുത്തരുടേയും അപകടസാധ്യത കണക്കുകൂട്ടി അടുത്തപടിയായി ഇവര്‍ എന്തുചെയ്യണമെന്ന മുന്നറിയിപ്പും ഈ ടൂള്‍ നല്‍കും.
ये à¤à¥€ पà¥�ें- റയല്‍ മാഡ്രിഡ് സ്വന്തം സ്റ്റേഡിയം ദുരിതാശ്വാസ സാമഗ്രികളുടെ സംഭരണകേന്ദ്രമാക്കുന്നു
ദേശീയ സംസ്ഥാന ഹെല്‍പ് ലൈന്‍ നമ്പറുകളും ജിയോ ടൂളില്‍ അറിയാനാകും. ഓരോ സംസ്ഥാനത്തേയും കൊറോണ ടെസ്റ്റ് സെന്ററുകളും രാജ്യത്തെ കൊറോണ ബാധിതരുടെ ഔദ്യോഗിക കണക്കുകളും മറ്റു സംശയങ്ങള്‍ക്കുള്ള മറുപടികളും ജിയോ ടൂളില്‍ ലഭ്യമാക്കിയിട്ടുണ്ട്.
അപ്പോളോ ആശുപത്രിയുമായി ചേര്‍ന്നാണ് എയര്‍ടെല്‍ കൊറോണക്കെതിരായ ടൂള്‍ വികസിപ്പിച്ചിരിക്കുന്നത്. അപോളോ 247 എന്നാണ് പേരിട്ടിരിക്കുന്നത്. ലോകാരോഗ്യ സംഘടനയും കേന്ദ്ര കുടുംബക്ഷേമ മന്ത്രാലയവും നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ടൂള്‍ സജ്ജമാക്കിയിരിക്കുന്നത്. ജിയോ ടൂളിലേതുപോലെ ഉപഭോക്താക്കളോട് ചോദിക്കുന്ന ചോദ്യങ്ങളുടെ അടിസ്ഥാനത്തില്‍ കൊറോണ സാധ്യത മുന്നറിയിപ്പ് നല്‍കുകയാണ് എയര്‍ടെല്‍ ടൂളും ചെയ്യുന്നത്. എയര്‍ടെല്‍ താങ്ക്‌സ് ആപ്ലിക്കേഷനിലൂടെയും പ്രത്യേകം വെബ് സൈറ്റ് വഴിയും(airtel.apollo247.com/) ഈ ടൂള്‍ ലഭ്യമാകും.
ये à¤à¥€ पà¥�ें- കോവിഡ് 19 രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക ചൈനയെ മറികടന്നു
കോവിഡ് 19 രോഗം വരാനുള്ള സാധ്യതകളെ കണക്കുകൂട്ടി അപകട മുന്നറിയിപ്പ് നല്‍കുക മാത്രമാണ് ഈ ടൂളുകള്‍ ചെയ്യുക. നിങ്ങള്‍ക്ക് കോവിഡ് 19 വരാന്‍ സാധ്യതയുണ്ടെന്ന് ഈ ടൂളുകള്‍ വിവരം നല്‍കിയാലും അടുത്തുള്ള ആരോഗ്യ വിഭാഗം വിദഗ്ധരുമായി ബന്ധപ്പെട്ട ശേഷം മാത്രമേ അടുത്ത നടപടികളിലേക്ക് പോകാവൂ.
Adjust Story Font
16