Quantcast

സ്ക്രീൻ ഓഫാക്കി യൂട്യൂബ് പ്ലേ ചെയ്യണോ? 

ലോക്ഡൗൺ കാലത്ത് ഈ ടിപ്പ് പലര്‍ക്കും ഉപകാരപ്രദമാണ്.

MediaOne Logo

Web Desk

  • Published:

    5 April 2020 7:29 AM GMT

സ്ക്രീൻ ഓഫാക്കി യൂട്യൂബ് പ്ലേ ചെയ്യണോ? 
X

ലോക്ഡൗൺ സമയം ആയതുകൊണ്ട് എല്ലാവരും കുറേയധികം യൂട്യൂബ് ഉപയോഗിക്കുന്ന സമയം ആണല്ലോ. ചിലപ്പോൾ ഒന്നും കാണാതെ വെറുതെ കണ്ണടച്ചിരുന്ന് പാട്ടു കേൾക്കാനോ വാർത്ത കേൾക്കാനോ ഒക്കെ തോന്നിയാൽ പോലും സ്‌ക്രീൻ ഒന്ന് ഓഫാക്കിയിടാൻ ഗൂഗിൾ സമ്മതിക്കാത്തത് കൊണ്ടുള്ള ബുദ്ധിമുട്ടനുഭവിക്കാത്തവർ ആരാണുള്ളത്? അതല്ലെങ്കിൽ മൊബിലിൽ ഒരു പാട്ടു കേൾക്കുമ്പോൾ വാട്സാപ്പിലൊന്നു നോക്കുമ്പോഴേക്ക് യൂട്യൂബ് പണി നിർത്തുന്നത് അങ്ങ് സഹിക്കാം എന്ന് വിചാരിച്ച് മിണ്ടാതിരിക്കാൻ വരട്ടെ. യാത്ര പോകുമ്പോഴും വെറുതെ ലോക്‌ ഡൗണിൽ ഇരിക്കുമ്പോഴുമൊക്കെ ഉപയോഗിക്കാൻ പറ്റിയ ഒരു കിടിലൻ ടിപ്പ് പറയാം.

ഒരു 130 രൂപ വെച്ച് യൂട്യൂബിന് കൊടുത്താൽ യൂട്യൂബ് മ്യൂസിക് ഈ പറഞ്ഞ പ്രശ്നങ്ങളൊക്കെ ഗൂഗിൾ 'ഫ്രീയായിട്ട്' പരിഹരിച്ചുതരും. ശരിക്കും പറഞ്ഞാൽ ഈ കച്ചവടം നടത്താൻ വേണ്ടിയാണ് ഗൂഗിൾ, സ്‌ക്രീൻ 'ആൾവേസ് ഓൺ' മോഡ് യൂട്യൂബ് ആപ്പിന് നിർബന്ധമാക്കിയതുതന്നെ. ഇനി കാശ് മുടക്കാൻ തയാറല്ലാത്തവർക്കുള്ള ഒരു ചെറിയ പണി പറയാം. യൂട്യൂബ് ആപ്പിൽ നിങ്ങൾക്കാവശ്യമുള്ള പാട്ടോ കുക്കറി ഷോയോ പ്ലേ ചെയ്യുക. അതിൽ ഷെയർ ബട്ടൺ അമർത്തി. ആ വീഡിയോയുടെ ലിങ്ക് കോപ്പി ചെയ്യുക. എന്നിട്ട് ക്രോം ബ്രൗസർ എടുത്തിട്ട് അതിന്‍റെ സെറ്റിംഗ്സിൽ 'Desktop Site' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത്, നേരത്തെ കോപ്പി ചെയ്ത യൂട്യൂബ് ലിങ്ക് പേസ്റ്റ് ചെയ്ത് വീണ്ടും പ്ലേ ചെയ്താൽ ആദ്യത്തെ സ്റ്റെപ് തീർന്നു.

ഇനി വെറുതെ വാട്സാപ്പൊന്നെടുത്ത് നോക്കൂ. പാട്ടു നിന്ന് പോയോ? സാരമില്ലെന്നേ, നോട്ടിഫിക്കേഷൻ ബാറിൽ നിന്ന് നിങ്ങളുടെ പാട്ട് സിമ്പിളായി പാടിപ്പിക്കാവുതേയുള്ളൂ. അപ്പോൾ, സ്ക്രീൻ ലോക്ക് ആക്കിയാലോ. ലോക്ക് സ്‌ക്രീനിൽ പാടാൻ തയ്യാറായി ഗൂഗിൾ ക്രോം നിൽക്കുന്നുണ്ടാകും.

സ്ക്രീൻഷോട്ടുകൾ വേണോ? ദേ താഴെയുണ്ട്.

യൂടൂബ് ആപ്പിൽ ഷെയർ ഐക്കൺ ക്ലിക്ക് ചെയ്യുക
ലിങ്ക് കോപ്പി ചെയ്യുക
Copied എന്ന് താഴെ കാണും.
ക്രോം ബ്രൗസറിൽ സെറ്റിംഗ്സ് ഇവിടെ കാണും
‘Desktop Site’ സെലക്ട് ചെയ്യുക. എന്നിട്ട് ലിങ്ക് പേസ്റ്റ് ചെയ്‌താൽ നോട്ടിഫിക്കേഷൻ ബാറിലും ലോക്ക് സ്ക്രീനിലുമെല്ലാം യൂടൂബ് പ്ലേ ചെയ്യാം

തയ്യാറാക്കിയത് : ഹാമിദ് കാവനൂർ

TAGS :
Next Story