Quantcast

മൊബൈല്‍ റീചാര്‍ജ് ചെയ്യാം എ.ടി.എം വഴി; സൌകര്യമൊരുക്കി ടെലികോം കമ്പനികള്‍ 

ജിയോ, എയർടെൽ, വോഡഫോൺ എന്നീ കമ്പനികളാണ് ഉപഭോക്താക്കൾക്ക് എ.ടിഎം വഴി റീച്ചാർജ് ചെയ്യാന്‍ സംവിധാനം ഒരുക്കുന്നത്.

MediaOne Logo

Web Desk

  • Published:

    7 April 2020 3:58 PM GMT

മൊബൈല്‍ റീചാര്‍ജ് ചെയ്യാം എ.ടി.എം വഴി; സൌകര്യമൊരുക്കി ടെലികോം കമ്പനികള്‍ 
X

ലോക്ക്ഡൌണ്‍ കാലമായത് കൊണ്ട് തന്നെ മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ കടകകളോ മറ്റു സൌകര്യങ്ങളോ കുറവായിരിക്കും. നെറ്റ്ബാങ്കിങ് പോലെയുള്ളവ ആശ്രയിക്കാന്‍ കഴിയാത്തവര്‍ അത് കൊണ്ട് തന്നെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇതോടെ ജനങ്ങള്‍ക്ക് സൌകര്യപ്രദമായി റീചാര്‍ജ് ചെയ്യാന്‍ സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് ടെലികോം കമ്പനികള്‍. എ.ടി.എമ്മിലൂടെ മൊബൈൽ റീചാർജ് ചെയ്യാൻ സംവിധാനം ഒരുക്കിയാണ് പ്രമുഖ ടെലികോം കമ്പനികൾ ഇതിനെ പരിഹരിക്കാന്‍ ലക്ഷ്യമിടുന്നത്.

ജിയോ, എയർടെൽ, വോഡഫോൺ എന്നീ കമ്പനികളാണ് ഉപഭോക്താക്കൾക്ക് എ.ടിഎം വഴി റീച്ചാർജ് ചെയ്യാന്‍ സംവിധാനം ഒരുക്കുന്നത്. ഏത് എ.ടി.എമ്മില്‍ നിന്നും അവരുടെ നമ്പറുകളിലേക്ക് റീചാര്‍ജ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് സൌകര്യമൊരുക്കിയിട്ടുള്ളത്. വിവിധ ബാങ്കുകളുമായി സഹകരിച്ച് ആണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. എ.ടി.എം കാർഡ് ഇടുമ്പോൾ കാണുന്ന റീചാർജ് ഓപ്ഷൻ പ്രസ് ചെയ്ത ശേഷം മൊബൈൽ നമ്പർ, റീചാർജ് തുക, എന്നിവ കൂടി നൽകിയാൽ മാത്രം മതി.

TAGS :
Next Story