Quantcast

ഗൂഗിള്‍ ഡുവോ, സൂം ആപ്പുകള്‍ക്ക് വെല്ലുവിളി; ഗ്രൂപ് വീഡിയോ കോളില്‍ പുതിയ സേവനങ്ങളുമായി വാട്സ് ആപ്

ലോകം കോവിഡ് 19നെ പ്രതിരോധിക്കാനായി സാമൂഹിക അകലം പാലിക്കാന്‍ തുടങ്ങിയതോടെ ഡുവോ, സൂം തുടങ്ങിയ ആപ്പുകള്‍ക്ക് വലിയ രീതിയില്‍ പ്രചരണം ലഭിച്ചു

MediaOne Logo

Web Desk

  • Published:

    17 April 2020 1:07 PM GMT

ഗൂഗിള്‍ ഡുവോ, സൂം ആപ്പുകള്‍ക്ക് വെല്ലുവിളി; ഗ്രൂപ് വീഡിയോ കോളില്‍ പുതിയ സേവനങ്ങളുമായി വാട്സ് ആപ്
X

ഗൂഗിള്‍ ഡുവോ, സൂം എന്നീ ആപ്ലിക്കേഷനുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് ഗ്ലൂപ്പ് വീഡിയോ കോള്‍ സേവനം വിപുലമാക്കാന്‍ വാട്സ് ആപ്. നിലവില്‍ നാല് പേര്‍ക്ക് മാത്രമേ വാട്സ് ആപ് ഗ്രൂപ്പ് വീഡിയോ കോളില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ വാട്സ് ആപ്പിന്‍റെ പുതിയ ബീറ്റ വേഴ്ഷനില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കുന്ന തരത്തിലുള്ള സംവിധാനങ്ങളാണ് വരാന്‍ പോകുന്നത്.

ലോകം കോവിഡ് 19നെ പ്രതിരോധിക്കാനായി സാമൂഹിക അകലം പാലിക്കാന്‍ തുടങ്ങിയതോടെ ഡുവോ, സൂം തുടങ്ങിയ ആപ്പുകള്‍ക്ക് വലിയ രീതിയില്‍ പ്രചരണം ലഭിച്ചു. ഇതിനെ വെല്ലുവിളിച്ചുകൊണ്ടാണ് വാട്സ് ആപ് രംഗത്തെത്തിയിരിക്കുന്നത്. പുതിയ ബീറ്റ ഫോര്‍മാറ്റില്‍ എക്സ്ടെന്‍റഡ് ഗ്രൂപ്പ് കോള്‍ ഫീച്ചര്‍ കാണാന്‍ സാധിക്കും. അത് നിലവില്‍ പാബല്യത്തിലില്ലെങ്കിലും ഉടന്‍ തന്നെ വരുമെന്നാണ് കണക്കാക്കുന്നത്. ഗ്രൂപ്പ് കോളില്‍ പങ്കെടുക്കുന്ന എല്ലാവരും വാട്സ് ആപിന്‍റെ പുതിയ വേഴ്ഷന്‍ ആയിരിക്കണം ഉപയോഗിക്കേണ്ടത്.

പുതിയ ബീറ്റ വേഴ്ഷന്‍ ഗ്രൂപ്പ് കോള്‍ ചെയ്യുന്നതില്‍ ചില പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും പറഞ്ഞു. വാട്സ് അപിന്‍റെ പുതിയ ബീറ്റാ വേഴ്ഷനില്‍ എല്ലാ കോളുകളും എന്‍റ് ടു എന്‍റ് എന്‍ക്രിപ്ഷനില്‍ ലഭിക്കും.

TAGS :
Next Story