Quantcast

ജിയോയുടെ 9.99% ഓഹരി 43,574 കോടിക്ക് ഫേസ്ബുക്ക് വാങ്ങി

ചെറുകിട ഓഹരിക്കായി ഒരു ടെക്നോളജി കമ്പനി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണ് ഫേസ്ബുക്ക് നടത്തിയത്...

MediaOne Logo

  • Published:

    22 April 2020 4:43 AM GMT

ജിയോയുടെ 9.99% ഓഹരി 43,574 കോടിക്ക് ഫേസ്ബുക്ക് വാങ്ങി
X

റിലയന്‍സ് ജിയോയുടെ 9.99 ശതമാനം ഓഹരി 5.7 ബില്യണ്‍ ഡോളറിന്(ഏതാണ്ട് 43574 കോടിരൂപ) ഫേസ്ബുക്ക് സ്വന്തമാക്കി. ഇതോടെ ജിയോയിലെ ഏറ്റവും വലിയ ചെറുകിട ഓഹരി ഉടമയായി ഫേസ്ബുക്ക് മാറി. ജിയോയുടെ മൂല്യം 4.62 ലക്ഷം കോടിയായി കണക്കാക്കിയാണ് ഫേസ്ബുക്ക് കരാര്‍.

ചെറുകിട ഓഹരിക്കായി ഒരു ടെക്നോളജി കമ്പനി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണ് ഫേസ്ബുക്ക് നടത്തിയത്. ടെക്‌നോളജി മേഖലയിലെ ഇന്ത്യയിലെ ഏറ്റവും വലിയ വിദേശനിക്ഷേപമാണ് ഇത്. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗ് തന്നെയാണ് ജിയോ ഓഹരികള്‍ വാങ്ങിയ വിവരം പുറത്തുവിട്ടത്. ജിയോക്കൊപ്പം ഇന്ത്യയില്‍ കൂടുതല്‍ ജനങ്ങളിലേക്കെത്തുകയാണ് ലക്ഷ്യമെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു.

There's a lot going on in the world right now, but I wanted to share an update on our work in India. Facebook is teaming...

Posted by Mark Zuckerberg on Tuesday, April 21, 2020

ഫേസ്ബുക്കും റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസും തമ്മില്‍ ഇന്ത്യയില്‍ നടത്താനിരിക്കുന്ന പുതിയ പദ്ധതികളുടെ ഭാഗമായാണ് ഓഹരി സ്വന്തമാക്കിയിരിക്കുന്നത്. ഫേസ്ബുക്ക് റിലയന്‍സുമായി ചേര്‍ന്ന് വാട്‌സ്ആപ്പ് ഉപയോഗിച്ച് പുതിയ അപ്ലിക്കേഷന്‍ വികസിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഗൂഗിള്‍ പേ, പേ ടിഎം പോലുള്ള ആപ്ലിക്കേഷനായിരിക്കും ഇരുവരും ചേര്‍ന്ന് വികസിപ്പിച്ചെടുക്കുക.

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപിന് ഇന്ത്യയില്‍ 40 കോടി ഉപഭോക്താക്കളാണുള്ളത്. രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന 80 ശതമാനം പേരിലും വാട്‌സ്ആപ് ഉണ്ടെന്നാണ് കണക്ക്. റിലയന്‍സ് റീട്ടെയില്‍ സ്റ്റോര്‍സിലൂടെയും ജിയോയിലൂടെയും ഓണ്‍ലൈന്‍ ഷോപ്പിംഗും ജിയോ മണിയിലൂടെ ഓണ്‍ലൈന്‍ പേയ്‌മെന്റും പുതിയ ആപ്പിലൂടെ നടത്താനാണ് ഉദ്ദേശിക്കുന്നത്. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് നേരത്തെ ഇന്ത്യയില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സര്‍വീസ് തുടങ്ങാനുള്ള അനുമതി വാങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്.

ये भी प�ें-
26.7 കോടി ഫേസ്ബുക്ക് അക്കൗണ്ടുകളിലെ വിവരങ്ങള്‍ ഡാര്‍ക് വെബ്ബില്‍ വില്‍പനക്ക്

വെറും മൂന്ന് വര്‍ഷം കൊണ്ടാണ് റിലയന്‍സ് ജിയോ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനികളിലൊന്നായി മാറിയത്. ചുരുങ്ങിയ ചിലവില്‍ ഇന്റര്‍നെറ്റും സൗജന്യ കോളുകളും മെസേജുകളും അടങ്ങുന്ന വന്‍ ഓഫറുകള്‍ നല്‍കിയാണ് ജിയോ തുടക്കത്തില്‍ ഉപഭോക്താക്കളെ പിടിച്ചത്. നിലവില്‍ 34 കോടിയലധികം ഉപഭോക്താക്കളുള്ള ജിയോയുമായുള്ള കരാര്‍ ഇന്ത്യയിലെ ബിസിനസ് വിപുലപ്പെടുത്താന്‍ സഹായിക്കുമെന്നാണ് ഫേസ്ബുക്ക് കണക്കുകൂട്ടുന്നത്.

TAGS :
Next Story