ഗ്രൂപ് വോയ്‌സ്, വീഡിയോ കോളുകള്‍ ഇരട്ടിയാക്കി വാട്‌സ്അപ്പ്
വീഡിയോ, വോയ്‌സ് ഗ്രൂപുകളില്‍ വന്ന മാറ്റം അടുത്ത ആഴ്ച്ച മുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങും...
ലോക്ഡൗണിനിടെ ഗ്രൂപ്പ് വോയ്‌സ്, വീഡിയോ കോളുകളുടെ എണ്ണം നാലില്‍ നിന്നും എട്ടാക്കി ഉയര്‍ത്തി വാട്‌സ്അപ്പ്. അടുത്ത ആഴ്ച്ച മുതല്‍ ഈ സൗകര്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് വാട്‌സ്അപ്പിന്റെ ചുമതലയുള്ള വില്‍ കാത്ത്കാര്‍ട്ട് അറിയിച്ചു. ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളില്‍ സൗകര്യം ലഭ്യമാകും.
ലോക്ഡൗണിന്റെ സാഹചര്യത്തില്‍ വീടുകളില്‍ ഇരുന്നുകൊണ്ടുള്ള ജോലിയും മറ്റും വര്‍ധിച്ചതോടെ ഗ്രൂപ്പ് വീഡിയോ കോളിന്റെ ആവശ്യം വര്‍ധിച്ചിരുന്നു. അകലെയുള്ള ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ബന്ധപ്പെടാനും നിരവധി പേര്‍ ഗ്രൂപ് കോളുകളെയാണ് ആശ്രയിക്കുന്നത്. നാല് പേരെ മാത്രമേ പരമാവധി വിളിക്കാനാകൂ എന്നതായിരുന്നു വാട്‌സ്ആപ്പിന്റെ പ്രധാന പരിമിതി.
സൂം, ഗൂഗിള്‍ മീറ്റ്, സ്‌കൈപ് തുടങ്ങിയ ആപ്ലിക്കേഷനുകളെയാണ് ഇതിനായി കൂടുതല്‍ പേരും ആശ്രയിക്കുന്നത്. തങ്ങള്‍ക്ക് കോവിഡ് പ്രതിസന്ധി ആരംഭിച്ച ശേഷം 30 കോടി ഉപഭോക്താക്കളെ കൂടുതലായി ലഭിച്ചെന്ന് സൂം അറിയിച്ചിരുന്നു.
ये à¤à¥€ पà¥�ें- കുട്ടികള്‍ ഇനി വാട്സ്ആപ് ഉപയോഗിക്കേണ്ട; പ്രായപരിധി ഉയര്‍ത്താന്‍ ഫേസ്‍ബുക്ക്
ഗ്രൂപ് വീഡിയോ വോയ്‌സ് കോളുകളും വീഡിയോ കോളുകളും വാട്‌സ്ആപ് തുടക്കം മുതലേ അനുവദിക്കുന്നുണ്ട്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുള്ള പ്രത്യേക സാഹചര്യം മനസിലാക്കിയാണ് വാട്‌സ്ആപിന്റെ പുതിയ നീക്കം.
വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ മുകളില്‍ ഇടതുമൂലയിലെ കോളിംങ് ഐകണ്‍ സെലക്ട് ചെയ്ത് ഗ്രൂപ് കോള്‍ ആരംഭിക്കാം. ഇതിനുശേഷം ഗ്രൂപ്പില്‍ നിന്നും ആരെയൊക്കെയാണ് ഗ്രൂപ് കോളില്‍ ഉള്‍പെടുത്തേണ്ടതെന്ന് തെരഞ്ഞെടുക്കുക. ശേഷം ഗ്രൂപ് വോയ്‌സ്, വീഡിയോ കോള്‍ ആരംഭിക്കാം.
കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരെയാണ് തെരഞ്ഞെടുക്കേണ്ടതെങ്കില്‍ ആദ്യം കോള്‍ ചെയ്യേണ്ട വ്യക്തിയുടെ ചാറ്റില്‍ പോയി വീഡിയോ, വോയ്‌സ് കോള്‍ ലോഗോയില്‍ ഞെക്കുക. ഗ്രൂപ് കാള്‍ റിക്വസ്റ്റ് സ്വീകരിച്ച ശേഷം ഓരോരുത്തരെയായി ആഡ് ചെയ്യാം.
Adjust Story Font
16