Quantcast

അവശ്യ സാധനങ്ങളല്ലാത്തവയും വില്‍ക്കാന്‍ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ആമസോണും ഫ്ലിപ്കാര്‍ട്ടും

മഹാമാരിയെ തടയാനായി ഇ കൊമേഴ്സ് സ്ഥാപനങ്ങളും അവരുടെ പങ്കു വഹിക്കട്ടെ എന്ന് ആമസോണ്‍ പറയുന്നു

MediaOne Logo

  • Published:

    27 April 2020 8:00 AM GMT

അവശ്യ സാധനങ്ങളല്ലാത്തവയും വില്‍ക്കാന്‍ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ആമസോണും ഫ്ലിപ്കാര്‍ട്ടും
X

അവശ്യ സാധനങ്ങള്‍ മാത്രമല്ല, എല്ലാ സാധനങ്ങളും വില്‍ക്കാനുള്ള അനുമതി സര്‍ക്കാരില്‍ നിന്നും തേട് ഇ കൊമേഴ്സ് ഭീമന്മാരായ ആമസോണും ഫ്ലിപ്കാര്‍ട്ടും. ജനങ്ങള്‍ക്ക് ഇത്തരത്തിലുള്ള സാധനങ്ങളും ആവശ്യമാണ് എന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. സാമൂഹിക അകലം പാലിച്ചും സുരക്ഷ ഉറപ്പാക്കിയും ആയിരിക്കും തങ്ങള്‍ പ്രവര്‍ത്തിക്കുക എന്നും അവര്‍ ഉറപ്പ് നല്‍കുന്നു.

ലോക്ക് ഡൌണ്‍ ആരംഭിച്ചതിനെത്തുടര്‍ന്ന് ഇ കൊമേഴ്സ് പ്രാറ്റ്ഫോമുകള്‍ പ്രവര്‍ത്തന രഹിതമായിരുന്നു. മഹാമാരിയെ തടയാനായി ഇ കൊമേഴ്സ് സ്ഥാപനങ്ങളും അവരുടെ പങ്കു വഹിക്കട്ടെ എന്ന് ആമസോണ്‍ പറയുന്നു. പുതിയ ഒരുപാട് ചെറിയ സ്ഥാപനങ്ങള്‍ക്ക് അത് വലിയൊരു സഹായമാകുമെന്ന് ഫ്ലിപ്കാര്‍ട്ടും അഭിപ്രായപ്പെട്ടു.

റീടെയിലര്‍മാര്‍ക്ക് തങ്ങളുടെ സാധനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ ഏറ്റവും സുരക്ഷിതമായ വഴി ഇ കൊമേഴ്സ് തന്നെയാണ്. ഒരു പ്രത്യേക കാലയളവിന് ജനങ്ങള്‍ക്ക് വേണ്ടിവരാവുന്ന എല്ലാ സാധനങ്ങളുടെ വില്‍പനക്കും സര്‍ക്കാര്‍ അനുമതി തരണം. അതിലൂടെ ഈ മഹാമാരിയെ ചെറുക്കുന്നതില്‍ ഒരു പങ്കു വഹിക്കാന്‍ അവസരം തരണം. ആമസോണ്‍ ഇന്ത്യ പറഞ്ഞു.

നിലവില്‍ അവശ്യ സാധനങ്ങളായ ഭക്ഷണം, വൈദ്യപരിശോധന ഉപകരണങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവയുടെ വില്‍പന മാത്രമാണ് ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ഇ കൊമേഴ്സ് സൈറ്റുകളിലൂടെ നടത്താന്‍ അനുവാദമുള്ളൂ. അവശ്യ സാധനങ്ങളുടെ പട്ടികയില്‍ പെടാത്തവയുടെ വില്‍പ്പന നടത്താനുള്ള ആലോചനകള്‍ പുരോഗമിച്ചിരുന്നെങ്കിലും പിന്നീട് വേണ്ടെന്ന് വെക്കുകയായിരുന്നു.

TAGS :
Next Story