ഓഫീസില്‍ വരുന്നതിനെക്കുറിച്ച് രണ്ട് മാസത്തിന് ശേഷം ചിന്തിക്കാമെന്ന് ജീവനക്കാരോട് ഗൂഗിള്‍
ജൂണിന് ശേഷവും ഓഫീസിലേക്ക് തിരിച്ചു വിളിക്കുന്നതിനെക്കുറിച്ച് ശ്രദ്ധയോടെ മാത്രമേ തീരുമാനമുണ്ടാകൂ എന്നാണ് ആല്‍ഫബെറ്റ് സി.ഇ.ഒ അറിയിച്ചിരിക്കുന്നത്...
കുറഞ്ഞത് രണ്ട് മാസത്തേക്ക് കൂടി ഗൂഗിള്‍ ജീവനക്കാര്‍ വീട്ടിലിരുന്നുകൊണ്ടായിരിക്കും ജോലി തുടരുക. ഇക്കാര്യം അറിയിച്ചുകൊണ്ട് ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ് സി.ഇ.ഒ സുന്ദര്‍പിച്ചെയാണ് ജീവനക്കാര്‍ക്ക് മെയില്‍ ചെയ്തിരിക്കുന്നത്. കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ തുടര്‍ന്നും കരുതലോടെ മാത്രമേ ജീവനക്കാരെ ഓഫീസുകളിലേക്ക് തിരിച്ചുവിളിക്കൂ എന്നും സുന്ദര്‍പിച്ചെ വ്യക്തമാക്കുന്നു.
കാലിഫോര്‍ണിയയിലെ ബേ ഏരിയയിലാണ് ഗൂഗിള്‍ ജീവനക്കാരിലെ പ്രധാന പങ്കുമുള്ളത്. മെയ് അവസാനം വരെ ഗൂഗിള്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചിരുന്നു. ഇത് ജൂണ്‍ തീരും വരെ നീട്ടാനാണ് ആല്‍ഫബെറ്റിന്റെ തീരുമാനം. 'ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ച ആദ്യ കമ്പനികളിലൊന്നാണ് നമ്മള്‍. ഓഫീസുകളിലേക്ക് തിരിച്ചുവിളിക്കുന്ന കാര്യത്തിലും ഇതേ സൂഷ്മത പാലിക്കും' സുന്ദര്‍പിച്ചെ ഗൂഗിള്‍ ജീവനക്കാര്‍ക്ക് എഴുതിയ കത്തില്‍ പറയുന്നു.
ये à¤à¥€ पà¥�ें- വാര്‍ത്തക്കിടെ റിപ്പോര്‍ട്ടര്‍ പ്രത്യക്ഷപ്പെട്ടത് പാന്റിടാതെ, മറ്റൊരു 'വര്‍ക്ക് ഫ്രം ഹോം' അപാരത
കോവിഡിനു ശേഷം കാര്യങ്ങള്‍ സാധാരണഗതിയിലായാല്‍ പോലും പുതിയൊരു സാധാരണ നിലയായിരിക്കും അപ്പോഴെന്ന സൂചനയും സുന്ദര്‍പിച്ചെ നല്‍കുന്നുണ്ട്. മാര്‍ച്ച് പത്തിനാണ് ഗൂഗിള്‍ കോവിഡിനെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ചത്. ആദ്യം ഏപ്രില്‍ പത്തുവരെയായിരുന്നെങ്കിലും പിന്നീട് കാര്യങ്ങള്‍ കൈവിട്ടു പോയതോടെ നീട്ടുകയായിരുന്നു.
'എങ്ങനെയായിരിക്കണം നമ്മള്‍ ജോലിയെടുക്കേണ്ടത് എന്നതിനെക്കുറിച്ച് പുനര്‍വിചിന്തനം നടത്താന്‍ ഈ അനുഭവം കാരണമാവുകയാണ്. ഈ സമയം നമ്മള്‍ പഠിച്ച കാര്യങ്ങള്‍ കൂടി ചേര്‍ത്തായിരിക്കും ഭാവിയില്‍ തീരുമാനങ്ങളുണ്ടാവുക' എന്നാണ് ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ സുന്ദര്‍ പിച്ചെ സൂചിപ്പിക്കുന്നത്.
Adjust Story Font
16