Quantcast

ലോക്ഡൗണ്‍ അനുഗ്രഹമായി, ടിക്‌ടോക് ഡൗണ്‍ ലോഡ് ചെയ്തവര്‍ 200 കോടി കടന്നു

ലോകത്ത് ഇന്നുവരെ ഒരു ആപ്ലിക്കേഷന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന ഡൗണ്‍ലോഡുകളാണ് ടിക് ടോക് 2020ന്റെ ആദ്യ പാദത്തില്‍ സ്വന്തമാക്കിയത്...

MediaOne Logo

  • Published:

    30 April 2020 12:35 PM GMT

ലോക്ഡൗണ്‍ അനുഗ്രഹമായി, ടിക്‌ടോക് ഡൗണ്‍ ലോഡ് ചെയ്തവര്‍ 200 കോടി കടന്നു
X

ലോകമാകെ കോവിഡ് ഭീതിയിലും ലോക്ഡൗണിലും പെട്ട് കഴിയുമ്പോള്‍ അപൂര്‍വ്വം ചിലര്‍ക്ക് മാത്രമാണ് കച്ചവടവും ലാഭവും വര്‍ധിച്ചത്. പല ഓണ്‍ലൈന്‍ കമ്പനികളും ലോക്ഡൗണിനെ ലാഭമാക്കി മാറ്റിയവരാണ്. ഇത്തരക്കാരില്‍ മുന്നിലാണ് ടിക് ടോക്. ലോക്ഡൗണിനെ തുടര്‍ന്ന് ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ മുന്‍പെങ്ങുമില്ലാത്തവിധമാണ് ടിക് ടോക് ഡൗണ്‍ലോഡുകള്‍ കുതിച്ചുയര്‍ന്നിരിക്കുന്നത്.

2020ലെ ആദ്യ പാദത്തില്‍ ആപ് സ്റ്റോറിലും ഗൂഗിള്‍ പ്ലേയിലുമായി 31.5 കോടി ഡൗണ്‍ലോഡുകളാണ് ടിക് ടോകിനുണ്ടായത്. ചൈനയില്‍ കൂടുതല്‍ പേരും ഉപയോഗിക്കുന്ന തേഡ് പാര്‍ട്ടി ആപ് സ്റ്റോറുകള്‍ വഴിയുള്ള ഡൗണ്‍ലോഡുകള്‍ ഈ കണക്കില്‍ പെടുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഇന്ത്യയും ചൈനയും അമേരിക്കയുമാണ് ടിക് ടോക് ഡൗണ്‍ ലോഡില്‍ ആദ്യ മൂന്നു സ്ഥാനത്തുള്ള രാജ്യങ്ങളെന്ന് സെന്‍സര്‍ ടവര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ये भी पà¥�ें- ടിക് ടോക് വീഡിയോകള്‍ക്ക് കാഴ്ച്ചക്കാര്‍ കുറഞ്ഞു, കൗമാരക്കാരന്‍ ആത്മഹത്യ ചെയ്തു

ഫേസ്ബുക്ക്, വാട്‌സ്ആപ്, ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍ തുടങ്ങി നിരവധി ആപ്ലിക്കേഷനുകള്‍ 200 കോടി ഡൗണ്‍ലോഡിലേറെ വന്നിട്ടുള്ളവയാണ്. ഗൂഗിളിന്റെ ജിമെയിലും യുട്യൂബും 500 കോടിയിലേറെ ഡൗണ്‍ലോഡ് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അപ്പോഴും ഗൂഗിളിന്റെ ആപ്ലിക്കേഷനുകള്‍ ആന്‍ഡ്രോയിഡ് ഫോണുകളിലും ടാബുകളിലും നേരത്തെ ഇന്‍സ്‌റ്റോള്‍ ചെയ്ത രൂപത്തില്‍ വലിയ തോതില്‍ ഉണ്ടെന്നതും ശ്രദ്ധേയമാണ്.

മാര്‍ച്ച് 31ന് അവസാനിച്ച ആദ്യ പാദ വര്‍ഷത്തില്‍ 315 ദശലക്ഷം ടിക് ടോക് ഡൗണ്‍ലോഡുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മൂന്ന് മാസ കാലയളവില്‍ ഒരു ആപ് നേടുന്ന ഏറ്റവും ഉയര്‍ന്ന ഡൗണ്‍ലോഡ് കൂടിയാണിത്. 2018ലെ നാലാം പാദത്തില്‍ ടിക് ടോകിന്റെ തന്നെ 205.7ദശലക്ഷം ഡൗണ്‍ലോഡിന്റെ റെക്കോഡാണ് തിരുത്തിയത്. ഈ വര്‍ഷം ആദ്യ പാദത്തില്‍ വാട്‌സ്ആപ് 250 ദശലക്ഷം ഡൗണ്‍ലോഡ് രേഖപ്പെടുത്തിയെന്നും സെന്‍സര്‍ ടവര്‍റിപ്പോര്‍ട്ടു ചെയ്യുന്നു.

ഇന്ത്യയാണ് ഉപഭോക്താക്കളുടെ എണ്ണം വെച്ച് നോക്കായില്‍ ടിക് ടോകിന്റെ ആസ്ഥാനം. 61.1 കോടിയാണ് ഇന്ത്യയിലെ ടിക് ടോക് ഡൗണ്‍ലോഡ്. ടിക് ടോക് ഉപയോഗിക്കുന്നവരില്‍ 30.3 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. രണ്ടാം സ്ഥാനത്തുള്ള ചൈനയില്‍ 19.6 കോടി ഉപഭോക്താക്കളാണ് ടിക് ടോകിനുള്ളത്. 16.5 കോടി ഉപഭോക്താക്കളുള്ള അമേരിക്കയാണ് മൂന്നാമത്.

TAGS :
Next Story