Quantcast

രാജ്യത്ത് ഏപ്രില്‍ മാസം ഒരു സ്മാര്‍ട്ട് ഫോണ്‍ പോലും വിറ്റിട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രതിസന്ധിയെന്ന് ടെക് ഭീമന്മാര്‍

ഒരു മാസം 10 മുതല്‍ 11 മില്യണ്‍ യൂണിറ്റ് വരെ വിറ്റുപോകുന്ന വിപണിയിലാണ് ഒരെണ്ണം പോലും വിറ്റഴിക്കാത്ത അവസ്ഥ വന്നിരിക്കുന്നത്

MediaOne Logo

  • Published:

    3 May 2020 6:27 AM GMT

രാജ്യത്ത് ഏപ്രില്‍ മാസം ഒരു സ്മാര്‍ട്ട് ഫോണ്‍ പോലും വിറ്റിട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രതിസന്ധിയെന്ന് ടെക് ഭീമന്മാര്‍
X

സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ വന്നതിന് ശേഷം ഇതാദ്യമായി ഒരു യൂണിറ്റ് പോലും വിറ്റുപോകാതെ ഒരു മാസം കടന്നുപോയിരിക്കുന്നു. രാജ്യത്ത് ലോക്ക് ഡൌണ്‍ പുരോഗമിക്കുമ്പോള്‍ ഏപ്രില്‍ മാസം ഇന്ത്യയില്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ പോലും വിറ്റഴിക്കപ്പെട്ടിട്ടില്ല. എല്ലാ മൊബൈല്‍ ഫോണ്‍ കമ്പനികളും തങ്ങളുടെ പ്രൊഡക്ഷന്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

സാധാരണയില്‍ നിന്നും 19 ശതമാനത്തിന്‍റെ കുറവാണ് ലോക്ക് ഡൌണ്‍ ആരംഭിച്ച മാര്‍ച്ച് മാസം സ്മാര്‍ട് ഫോണ്‍ കച്ചവടത്തില്‍ നേരിട്ടത്. എന്നാല്‍ 100 ശതമാനം കുറവാണ് ഏപ്രിലില്‍ രേഘപ്പെടുത്തിയത്. ഒരു മാസം 10 മുതല്‍ 11 മില്യണ്‍ യൂണിറ്റ് വരെ വിറ്റുപോകുന്ന വിപണിയിലാണ് ഒരെണ്ണം പോലും വിറ്റഴിക്കാത്ത അവസ്ഥ വന്നിരിക്കുന്നത്. ഇത് തുടര്‍ന്നുള്ള മാസങ്ങളിലും പഴയ സ്ഥിതി പ്രാപിക്കില്ല എന്നാണ് പഠനങ്ങള്‍ വിലയിരുത്തുന്നത്.

എല്ലാ സ്മാര്‍ട്ട് ഫോണ്‍ ഫാക്ടറികളും ലോക്ക് ഡൌണ്‍ ആരംഭിച്ചത് മുതല്‍ പൂട്ടിയിരിക്കുകയാണ്. അവശ്യ സാധനങ്ങളുടെ കച്ചവടത്തില്‍ തിരക്കിലാണ് ഓണ്‍ലൈന്‍ വില്‍പനക്കാരും. 2020ലെ രണ്ടാം ക്വാര്‍ട്ടര്‍ മൊബൈല്‍ കമ്പനികള്‍ക്ക് മോശം സമയമായിരിക്കുമെന്ന് കൌണ്ടര്‍പോയിന്‍റ് റിസേര്‍ച്ച് അസോസിയേറ്റ് ഡയറക്ടര്‍ തരുണ്‍ പതക് പറഞ്ഞു.

സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് യുപിയിലെ നോയിഡയിലുള്ള ഞങ്ങളുടെ ഫാക്ടറി അടച്ചുപൂട്ടിയിരിക്കുകയാണ്. ഞങ്ങളുടെ നാര്‍സോ സീരീസിന്‍റെ ലോഞ്ചും ഏപ്രിലില്‍ ചെയ്യാമെന്ന് തീരുമാനിച്ചിരുന്ന ആര്‍ടിഫിഷ്യല്‍ ഇന്‍റലിജെന്‍സിലെ പല പരീക്ഷണങ്ങളും മാറ്റിവെച്ചു. റിയല്‍മി ഇന്ത്യ സിഇഒ മാധവ് സേത് പറഞ്ഞു.

TAGS :
Next Story