ജീവനക്കാര്‍ക്ക് 2020 അവസാനം വരെ വര്‍ക്ക് ഫ്രം ഹോം; തീരുമാനവുമായ് ഫേസ്ബുക്കും ഗൂഗിളും
ജീവനക്കാര്‍ക്ക് 2020 അവസാനം വരെ വര്‍ക്ക് ഫ്രം ഹോ അനുവദിച്ച് കൊണ്ട് ഫേസ്ബുക്കും ഗൂഗിളും
ജീവനക്കാര്‍ക്ക് 2020 അവസാനം വരെ വര്‍ക്ക് ഫ്രം ഹോ അനുവദിച്ച് കൊണ്ട് ഫേസ്ബുക്കും ഗൂഗിളും. നിലവില്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് 2020 അവസാനം വരെ തുടരാന്‍ ഇരു കമ്പനികളും ജീവനെക്കാരെ അറിയിച്ചാതായാണ് റിപ്പോര്‍ട്ടുകള്‍. 9ടു5ഗൂഗിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ആല്‍ഫബെറ്റ് ഇക്കാര്യം ജീവനക്കാരെ അറിയിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ് ഒരു കോണ്‍ഫറന്‍സിനിടയിലാണ് ജീവനക്കാര്‍ക്ക് ഇത് സംബദ്ധിച്ച വിവരം നല്‍കുന്നത്.
ഓഫീസില്‍ വന്ന് ജോലി തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി ജൂണിലോ ജൂലൈയിലോ ഓഫീസുകള്‍ തുറക്കുമെന്ന് ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ വ്യക്തമാക്കി. സാമൂഹിക അകലവും മറ്റ് സുരക്ഷാ മുന്‍ കരുതലുകളും സ്വീകരിച്ച ശേഷമായിരിക്കും ഓഫീസ് തുറക്കുക. ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ജീവനക്കാര്‍ക്ക് 2020 അവസാനം വരെ വീട്ടിലിരുന്ന് ജോലിചെയ്യാന്‍ ഫേസ്ബുക്ക് ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗ് അനുവാദം നല്‍കിയതായാണ് വിവരം ലഭിക്കുന്നത്. ഫേസ്ബുക്കിനെ ഉദ്ധരിച്ച് കമ്പനി വക്താവാണ് ഇക്കാര്യം അറിയിച്ചത്.
മൈക്രോസോഫ്റ്റ് ജീവനക്കാര്‍ക്ക് ഒക്ടോബർ വരെ വര്‍ക്ക് ഫ്രം ഹോം തുടരാന്‍ സത്യ നാദെല്ല അനുവാദം നല്‍കിയതായ് കഴിഞ്ഞ ദിവസങ്ങളില്‍ ഗീക്ക്വയര്‍ റിപ്പോർട്ട് ചെയ്തിരുന്നു. വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ സാധിക്കുന്നവര്‍ക്ക് ഒക്ടോബര്‍ വരെ വര്‍ക്ക് ഫ്രം ഹോം തുടരാന്‍ നേരത്തെ ആമസോണും അനുവാദം നല്‍കിയിരുന്നു.
Adjust Story Font
16