Quantcast

ഇന്ത്യയില്‍ 50,000 താല്‍ക്കാലിക തൊഴിലാളികളെ നിയമിക്കാനൊരുങ്ങി ആമസോണ്‍

ലോക്ക് ഡൌണ്‍ കാരണം രാജ്യത്തെ നിരവധി കമ്പനികള്‍ ജോലിക്കാരെ പിരിച്ചുവിടുന്ന സാഹചര്യം നിലനില്‍ക്കെയാണ് ആമസോണ്‍ 50,000 പേര്‍ക്ക് ജോലി നല്‍കുന്നത് എന്നത് ശ്രദ്ധേയമാണ്

MediaOne Logo

  • Published:

    22 May 2020 3:35 PM GMT

ഇന്ത്യയില്‍ 50,000 താല്‍ക്കാലിക തൊഴിലാളികളെ നിയമിക്കാനൊരുങ്ങി ആമസോണ്‍
X

യു ട്യൂബിന് വെല്ലുവിളിയുയര്‍ത്തി വീഡിയോ പ്ലാറ്റ്ഫോമുമായി ആമസോണ്‍

രാജ്യത്തെ ഓണ്‍ലൈന്‍ വിപണിയില്‍ വരാനിരിക്കുന്ന തരംഗം പ്രതീക്ഷിച്ച് 50,000 താല്‍ക്കാലിക തൊഴിലാളികളെ നിയമിക്കാനൊരുങ്ങി ആമസോണ്‍ ഇന്ത്യ. കോവിഡ് 19 കാരണം രണ്ട് മാസമായി രാജ്യത്ത് തുടരുന്ന ലോക്ക് ഡൌണ്‍ വിപണിയിലുണ്ടായേക്കാവുന്ന മാറ്റത്തെ മുന്നില്‍കണ്ടുകൊണ്ടാണ് നടപടി.

ലോക്ക് ഡൌണിലെ ആദ്യ ദിവസങ്ങള്‍ ഓണ്‍ലൈന്‍ വിപണിയില്‍ വലിയ പ്രഹരം സൃഷ്ടിച്ചെങ്കിലും ഇപ്പോള്‍ നില സാധാരണ ഗതിയിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്.

രാജ്യത്ത് എവിടെയും ഉപഭോക്താക്കള്‍ക്ക് എന്ത് വേണമോ അത് എത്തിച്ചുകൊടുക്കാന്‍ സാധിക്കുക വഴി സാമൂഹിക അകലം ശീലമാക്കാന്‍ ശ്രമിക്കുമെന്ന് ആമസോണ്‍ സീനിയര്‍ എക്സിക്യൂട്ടീവ് അഖില്‍ സക്സേന പറഞ്ഞു. അതുകൊണ്ടുതന്നെ, സുരക്ഷിതമായി ജോലി ചെയ്യാന്‍ സാധിക്കുമെന്ന് ഉറപ്പുവരുത്തിക്കൊണ്ട് താല്‍ക്കാലിക ജീവനക്കാരെ ജോലിക്കെടുക്കാന്‍ തീരുമാനിക്കുകയാണ്.

ലോക്ക് ഡൌണ്‍ കാരണം രാജ്യത്തെ നിരവധി കമ്പനികള്‍ ജോലിക്കാരെ പിരിച്ചുവിടുന്ന സാഹചര്യം നിലനില്‍ക്കെയാണ് ആമസോണ്‍ 50,000 പേര്‍ക്ക് ജോലി നല്‍കുന്നത് എന്നത് ശ്രദ്ധേയമാണ്.

TAGS :
Next Story