ചരിത്രത്തിലേക്ക് കുതിച്ച് സ്പേസ് എക്സ്; സ്വകാര്യ കമ്പനിയുടെ ക്രൂ ഡ്രാഗണ്‍ ക്യാപ്സ്യൂള്‍ പേടകത്തിന്റെ വിക്ഷേപണം വിജയകരം
ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 12.52-നാണ് രണ്ട് ബഹിരാകാശ സഞ്ചാരികളുമായി സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണ്‍ ക്യാപ്സ്യൂള്‍ പേടകം ബഹിരാകാശത്തേക്ക് കുതിച്ചത്
ചരിത്രത്തിലേക്ക് കുതിച്ച് സ്പേസ് എക്സ്. സ്വകാര്യ കമ്പനിയുടെ ക്രൂ ഡ്രാഗണ്‍ ക്യാപ്സ്യൂള്‍ പേടകത്തിന്റെ വിക്ഷേപണം വിജയകരം. രണ്ട് ബഹിരാകാശ സഞ്ചാരികളുമായി ഫാല്‍ക്കന്‍ റോക്കറ്റ് ബഹിരാകാശത്തേക്ക് പുറപ്പെട്ടു.
ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 12.52-നാണ് രണ്ട് ബഹിരാകാശ സഞ്ചാരികളുമായി സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണ്‍ ക്യാപ്സ്യൂള്‍ പേടകം ബഹിരാകാശത്തേക്ക് കുതിച്ചത്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നാണ് ക്രൂ ഡ്രാഗണ്‍ ക്യൂവിനെയും വഹിച്ച് ഫാല്‍ക്കന്‍ 9 റോക്കറ്റ് കുതുച്ചുയര്‍ന്നത്. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ വിക്ഷേപിക്കാനിരുന്നെങ്കിലും മോശം കാലാവസ്ഥ കാരണം ദൌത്യം മാറ്റിവെക്കുകയായിരുന്നു.
ये à¤à¥€ पà¥�ें- നാസയുടെ ബഹിരാകാശ ദൌത്യം നീട്ടി വെച്ചു; സ്പേസ് എക്സ് ക്രൂ ഡ്രാഗണ്‍ ക്യാപ്സ്യൂള്‍ ശനിയാഴ്ച കുതിച്ചുയരും
ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമേരിക്ക സ്വന്തം മണ്ണില്‍ നിന്നും ഒരു ബഹിരാകാശ മനുഷ്യ പേടകം വിക്ഷേപിക്കുന്നത്. വിക്ഷേപണ റോക്കറ്റും മനുഷ്യ പേടകവും ആവര്‍ത്തിച്ച് ഉപയോഗിക്കാം എന്നതാണ് ഈ ദൌത്യത്തിന്റെ ഏറ്റവും വലിയ നേട്ടം. നാസയുടെ ബോബ് ബെങ്കന്‍, ഡഗ്ഗ് ഹര്‍ലി എന്നിവരാണ് സഞ്ചാരികള്‍.
ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുക. നിലയത്തില്‍ ഇപ്പോഴുള്ള മൂന്ന് സഞ്ചാരികൾക്കൊപ്പം മൂന്ന് മാസം വരെ പരീക്ഷണങ്ങളില്‍ മുഴുകും. അതിന് ശേഷം സഞ്ചാരികളുമായി തിരിച്ച് വരുന്ന പേടകം അറ്റ്ലാന്റിക് സമുദ്രത്തിലാണ് ലാന്റ് ചെയ്യുക. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വിക്ഷേപണം കാണാനെത്തിയിരുന്നു.
Adjust Story Font
16