Quantcast

'മിത്രോണ്‍' ആപ്ലിക്കേഷനെ ഗൂഗിളും കൈവിട്ടു: പ്ലേ സ്റ്റോറില്‍ നിന്നൊഴിവാക്കി

ടിക്ക്‌ടോക്കിന് പകരമായുള്ള ഇന്ത്യന്‍ ആപ്പ് 'മിത്രോണി'നെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നൊഴിവാക്കി. ഏകദേശം അഞ്ച് മില്യണോളം പേരായിരുന്നു ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിരുന്നത്.

MediaOne Logo

  • Published:

    2 Jun 2020 10:40 AM GMT

മിത്രോണ്‍ ആപ്ലിക്കേഷനെ ഗൂഗിളും കൈവിട്ടു: പ്ലേ സ്റ്റോറില്‍ നിന്നൊഴിവാക്കി
X

ടിക്ക്‌ടോക്കിന് പകരമായുള്ള ഇന്ത്യന്‍ ആപ്പ് 'മിത്രോണി'നെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നൊഴിവാക്കി. ഏകദേശം അഞ്ച് മില്യണോളം പേരായിരുന്നു ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിരുന്നത്. അതേസമയം എന്തുകാരണത്താലാണ് മിത്രോണിനെ ഒഴിവാക്കിയതെന്ന് മിത്രോണോ ഗൂഗിളോ വ്യക്തമാക്കിയിട്ടില്ല. സുരക്ഷാകാരണങ്ങളാണ് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം മിത്രോണ്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ ഉപയോഗിക്കാന്‍ കഴിയും. നേരത്തെ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടോ അതെല്ലാം പരിഹരിക്കപ്പെടാതെ തന്നെയായിരിക്കും ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുക.

തീര്‍ത്തും സ്വദേശിയായ മിത്രോണ്‍, ടിക്ടോക്കിന് പകരം ഉപയോഗിക്കൂ എന്ന രീതിയില്‍ വലിയ ക്യാംപെയിനായാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്. ടിക്ടോക്കിന് ഒരു ഇന്ത്യന്‍ എതിരാളി എന്നാണ് പ്രധാനമായും ഇതിന് ലഭിച്ച വിശേഷണം. അതേസമയം മിത്രോണ്‍ ആപ്പ് ശരിക്കും ഇന്ത്യക്കാരന്‍ അല്ല. അതിന്‍റെ ഉത്ഭവം പാകിസ്ഥാനിലാണ്. പാകിസ്ഥാനിലെ ക്യൂബോക്സസ് എന്ന കമ്പനി നിര്‍മ്മിച്ച സോര്‍സ് കോഡ് ഉപയോഗിച്ചാണ് 'സ്വദേശിയായ' മിത്രോണ്‍ പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ക്യൂബോക്സസ് സ്ഥാപകനും സിഇഒയുമായ ഇര്‍ഫാന്‍ ഷേക്ക് ഇത് സ്ഥിരീകരിക്കുന്നു. വെറും 34 ഡോളര്‍ അതായത് 2600 രൂപയ്ക്കാണ് ഈ ആപ്പിന്‍റെ സോര്‍സ് കോഡ‍് ഇന്ത്യന്‍ കമ്പനിക്ക് വിറ്റത് എന്നാണ് ഇര്‍ഫാന്‍ ഷേക്ക് പറയുന്നത്. എന്നാല്‍ സോര്‍സ് കോഡില്‍ കാര്യമായ ഒരു മാറ്റവും വരുത്താതെയാണ് മിത്രോണ്‍ വികസിപ്പിച്ചത്. അതിനാല്‍ തന്നെ മിത്രോണ്‍ ആപ്ലിക്കേഷന് സ്വകാര്യതാ പ്രശ്‌നം ഉണ്ടാവും എന്ന് ഷൈഖ് തന്നെ പറയുന്നു.

TAGS :
Next Story